താലിക്കെട്ടുന്ന സമയത്ത് അങ്ങനൊരു പ്രാര്‍ഥനയായിരുന്നു! 3 വര്‍ഷത്തെ ജീവിതത്തെ കുറിച്ച് നടി ദേവിക നമ്പ്യാര്‍
ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായ നടിയാണ് ദേവിക നമ്പ്യാര്‍. നിരവധി ഹിറ്റ് സീരിയലുകളില്‍ നായികയായി അഭിനയിച്ചിരുന്ന നടി വിവാഹത്തോടുകൂടിയാണ് അഭിനയത്തില്‍ നിന്ന് മാറി നില്‍ക്കുന്നത്. 2022 ജനുവരിയില്‍ ആയിരുന്നു ദേവികയും ഗായകന്‍ വിജയ് മാധവും തമ്മില്‍ വിവാഹിതരാവുന്നത്.
പിന്നാലെ ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുത്ത ദമ്പതിമാര്‍ രണ്ടാമതൊരു കുഞ്ഞിനെ കൂടി വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. ഈ വിശേഷങ്ങളാണ് യൂട്യൂബ് ചാനലിലൂടെ താരങ്ങള്‍ പങ്കുവെച്ചിരുന്നത്. കഴിഞ്ഞദിവസം താര ദമ്പതിമാര്‍ അവരുടെ മൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചിരിക്കുകയാണ്.

ഇതിനോട് അനുബന്ധിച്ച് ദേവിക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. മൂന്ന് വര്‍ഷം മുന്‍പ് ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് വിവാഹം നടക്കുമ്പോള്‍ തന്റെ മനസ്സിലുണ്ടായിരുന്ന പ്രാര്‍ത്ഥന എന്തായിരുന്നു എന്നതിനെ പറ്റിയാണ് ദേവിക പറയുന്നത്.
'3 വര്‍ഷത്തെ കൂട്ടുകെട്ട്.... വിശ്വസിക്കാന്‍ കഴിയുന്നില്ല 3 വര്‍ഷം കടന്നു പോയെന്ന്. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ തോന്നുന്നു. താലികെട്ട് കഴിഞ്ഞ് ഗുരുവായൂരപ്പന്റെ മുന്നില്‍ നില്‍ക്കുമ്പോള്‍ സമാധാനം മാത്രം ചോദിച്ചത് ഇന്നും ഓര്‍ക്കുന്നു. ഈ ബന്ധത്തില്‍ നിന്ന് ഒരിക്കലും ഒന്നും പ്രതീക്ഷിച്ചില്ല. പക്ഷേ ദൈവം എനിക്ക് എല്ലാം തന്നു...
നിങ്ങളെ പോലൊരാളെ സ്വന്തമാക്കാന്‍ ഞാന്‍ എന്താ ചെയ്‌തെന്ന് അറിയില്ല. ഞാന്‍ ഇപ്പോഴും അത്ഭുതപ്പെടുകയാണ്. നിങ്ങളൊരു മുത്താണ്. ഏത് പെണ്‍കുട്ടിയ്ക്ക് വേണമെങ്കിലും എത്ര കാലവും നിങ്ങളുടെ കൂടെ ജീവിക്കാം. യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ ജീവിതം വര്‍ണ്ണാഭമായത് ആത്മജയുടെ വരവോട് കൂടിയാണ്. അതിന് ശേഷമാണ് ഞങ്ങളുടെ ജീവിതം സന്തോഷത്തോടെ ആഘോഷിക്കാന്‍ തുടങ്ങിയത്.

വളരെ സ്‌നേഹത്തോടെ ഞങ്ങളുടെ പുതിയ ജീവിതത്തിനായി കാത്തിരിക്കുന്നു. ഇനിയും ഒരുപാട് എഴുതാനുണ്ട്, പക്ഷെ ഇനി ഫോണില്‍ കുത്തി ഇരുന്നാല്‍ ആത്മജ എന്നെ കുത്തും. അതിനാല്‍ എന്റെ പ്രിയപ്പെട്ട ഭര്‍ത്താവിനോട് നിങ്ങളെ ഞാന്‍ കൂടുതല്‍ സ്‌നേഹിക്കുന്നു ഒപ്പം നമ്മുടെ ജീവിതം കൂടുതല്‍ പര്യവേക്ഷണം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുകയാണ്. പിന്നെ ഈ മനോഹരമായ ജീവിതത്തിന് പ്രപഞ്ചത്തോട് എപ്പോഴും നന്ദിയുള്ളവളായിരിക്കും. നന്ദി' എന്നുമാണ് ദേവിക പറയുന്നു.
വര്‍ഷങ്ങള്‍ക്കു മുന്‍പേ അടുത്ത പരിചയമുള്ളവരായിരുന്നു ദേവികയും വിജയ് മാധവും. പിന്നീട് താരങ്ങള്‍ ഒരുമിച്ച് ചില ബിസിനസുകള്‍ ആരംഭിച്ചതോടുകൂടിയാണ് കൂടുതല്‍ സൗഹൃദത്തില്‍ ആവുന്നത്. മാത്രമല്ല ഇരുവരും അകന്ന ബന്ധുക്കള്‍ കൂടിയാണ്. രണ്ടാള്‍ക്കും വിവാഹം നോക്കുന്ന സമയമായതിനാല്‍ അങ്ങനെയൊരു ആലോചന വരികയായിരുന്നു. അങ്ങനെ 2022 വിവാഹിതരായ താരങ്ങള്‍ വൈകാതെ മാതാപിതാക്കളാവാന്‍ പോവുകയാണെന്ന് പ്രഖ്യാപിച്ചു. 2023 മാര്‍ച്ചിലാണ് താരങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറക്കുന്നത്.
മകന് ഒരു വയസ്സ് കഴിഞ്ഞതിന് പിന്നാലെ തന്നെ ദേവിക രണ്ടാമതും ഗര്‍ഭിണിയായി. ഗര്‍ഭകാലം ഏകദേശം പൂര്‍ത്തിയാക്കിയ നടി ഈ മാസങ്ങളില്‍ രണ്ടാമതും അമ്മയാവാന്‍ ഒരുങ്ങുകയാണ്.


Click it and Unblock the Notifications