മാഷ് പേര് പറഞ്ഞപ്പോൾ അടുത്തൊന്നും ​ഗർഭിണിയാകരുതെന്ന് പ്രാർത്ഥിച്ചു, ഫാമിലിയിൽ പോലും തെറ്റിദ്ധാരണകൾ; ദേവിക

വിവാഹശേഷമാണ് വിജയ് മാധവും ദേവിക നമ്പ്യാരും യുട്യൂബിൽ സജീവമായി തുടങ്ങിയത്. ഫാമിലി വ്ലോ​ഗുകളാണ് ഇവരുടെ യുട്യൂബ് ചാനലിലെ പ്രധാന കണ്ടന്റുകൾ. രണ്ടുപേരും തുടക്കത്തിൽ സുഹൃത്തുക്കളായിരുന്നു. ആ പരിചയവും ബോണ്ടുമാണ് വിവാഹം എന്നതിലേക്ക് കാര്യങ്ങൾ എത്തിച്ചത്. ഇരുവരുടേയും വിവാഹം, മക്കളുടെ ജനനം, പേരിടൽ എന്നിവയെല്ലാം സോഷ്യൽമീഡിയയിൽ വൈറലായതായിരുന്നു.

വളരെ വ്യത്യസ്തമായ പേരുകളാണ് വിജയ് മക്കൾക്ക് നൽകിയത്. മകന് ആത്മജ മഹാദേവ് എന്നും മകൾക്ക് ഓം പരമാത്മ എന്നുമാണ് പേര് നൽകിയിരിക്കുന്നത്. വിശ്വാസിയായതുകൊണ്ട് കൂടിയാണ് വിജയ് ഈ പേരുകൾ മക്കൾക്ക് നൽകിയത്. എന്നാൽ കുഞ്ഞുങ്ങൾക്ക് ഇടാൻ പറ്റിയ പേരുകൾ അല്ലെന്നും ഭാവിയിൽ ഈ പേര് മൂലം കുട്ടികൾ ഒരുപാട് മാനസീക ബുദ്ധിമുട്ടുകൾ അനുഭവിക്കും എന്നുമെല്ലാമായിരുന്നു വിമർശനം.

Devika Nambiar
Photo Credit: Vijay Madhav / Facebook

വിജയിയുടെ വ്യക്തിത്വത്തെ വികലമാക്കിയുള്ള കമന്റുകളും നിരന്തരമായി ഇരുവരുടേയും ചാനലിൽ വരാറുണ്ട്. ഇപ്പോഴിതാ തങ്ങൾക്ക് ലഭിച്ച എല്ലാ വിമർശനങ്ങൾക്കുമുള്ള മറുപടിയുമായി എത്തിയിരിക്കുകയാണ് വിജയ് മാധവും ദേവികയും. ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.

ആത്മജയ്ക്ക് പേരിട്ടപ്പോൾ വലിയൊരു പ്രശ്നമാകുമെന്ന് വിചാരിച്ചിരുന്നില്ല. ചെറിയ രീതിയിൽ ചിലപ്പോൾ സംസാരമായേക്കും എന്നാണ് കരുതിയത്. ഓം പരമാത്മ എന്ന പേര് മകൾക്കിട്ടപ്പോൾ കുറച്ച് പ്രശ്നമാകുമെന്ന് തോന്നിയിരുന്നു. ആത്മജ എന്ന പേരിന് ദേവിക സപ്പോർട്ടായിരുന്നു. പക്ഷെ ഓം പരമാത്മ എന്ന പേര് പറഞ്ഞപ്പോൾ ദേവികയും ആദ്യം ഒന്ന് അയ്യോ എന്ന് വെച്ചു... വിജയ് പറഞ്ഞ് തുടങ്ങി.

ഈ പേരാണോ ഇടാൻ പോകുന്നത് എന്നാണ് ഞാൻ ചോദിച്ചത്. എനിക്ക് ആദ്യം ആ പേര് ദഹിച്ചില്ല. അതുകൊണ്ട് തന്നെ ദൈവമെ ഞാൻ ഈ അടുത്ത കാലത്തൊന്നും ​ഗർഭിണിയാകരുതെയെന്ന് പ്രാർത്ഥിക്കുമായിരുന്നു. പക്ഷെ പിറ്റേ മാസം തന്നെ ​ഗർഭിണിയായി. പേരിടാനുള്ള അവകാശം വേണമെന്നൊന്നും എനിക്കില്ല. വിജയ് മാധവ് പറയുന്നതിന് അനുസരിച്ചാണ് ഞാൻ ഇരിക്കുന്നതും നിൽക്കുന്നതും പോലുമെന്നാണ് ആളുകളുടെ ധാരണ.

പക്ഷെ അങ്ങനെയല്ല ഞങ്ങളുടെ പേഴ്സണൽ സ്പേസിൽ എല്ലാം ഡിസ്കസ് ചെയ്യുന്നവരാണ്. രണ്ടുപേർക്കും പരസ്പരം നന്നായി അറിയാം. പക്ഷെ എല്ലാവരും ഞങ്ങളെ കുറിച്ച് ധരിച്ച് വെച്ചിരിക്കുന്നത് വേറെയായിപ്പോയി. മാഷിൽ ഞാനൊരു ഭീകരനെയാണ് പ്രതീക്ഷിച്ചത്. പക്ഷെ വിവാഹശേഷം പാവമായി. പുള്ളി ബേസിക്കലി പാവമാണ്. രണ്ടാമത്തെ എന്റെ പ്രസവം സിസേറിയനായിരുന്നു.

Devika Nambiar
Photo Credit: Vijay Madhav / Facebook

അത് കഴിഞ്ഞ് വീട്ടിൽ വന്ന സമയത്താണ് അമ്മയുടെ ഫോണിൽ ഒരു വീഡിയോയിൽ ഞങ്ങളെ വിമർശിച്ച് വന്ന കമന്റുകൾ കണ്ടത്. മാഷിനെ സൈക്കോയെന്ന് വിളിച്ചായിരുന്നു ഏറെയും കമന്റുകൾ. നിങ്ങൾ സെപ്പറേറ്റ് ആകണം, ദേവിക ഓടിപ്പോകൂ എന്നിങ്ങനെയെല്ലാം കമന്റുകളുണ്ടായിരുന്നു. കൂടാതെ മക്കളെ മോശമായി പറഞ്ഞും കമന്റുകൾ വന്നിരുന്നു. ഓം പരമാന്മ സമാധിയായി എന്നൊക്കെയുള്ള കമന്റുകൾ കണ്ടപ്പോഴാണ് കൂടുതൽ വിഷമമായത്.

റിയാക്ഷൻ വീഡിയോ ചെയ്യുന്നില്ലെന്നാണ് കരുതിയത്. എന്റെ നിർബന്ധത്തിനാണ് അന്ന് റിയാക്ട് ചെയ്തത്. മാഷിനെ കുറിച്ച് എന്റെ ഫാമിലിയിൽ പോലും തെറ്റിദ്ധാരണകളുണ്ട്. കാരണം പണ്ട് ഞാൻ ഒരുപാട് സംസാരിക്കുന്ന ആളായിരുന്നു. ഇപ്പോൾ അത് കുറച്ചു. അതിന് കാരണം കുട്ടികളായതും തിരക്കുകളും പ്രായമായതും എല്ലാം കൊണ്ടാണ്.

പക്ഷെ ആളുകൾ വിചാരിച്ചത് മാഷ് എന്നെ ഓവർ പവർ ചെയ്യുന്നതുകൊണ്ട് ഞാൻ ഒതുങ്ങിപ്പോയതാണ് എന്നാണെന്ന് ദേവികയും വിശദമാക്കി. ഞാൻ ദേവികയെ അടിമയായി വെച്ചിരിക്കുകയാണെന്ന് തന്നെ കരുതൂ... എന്നാലും ദേവിക ഹാപ്പിയാണെങ്കിൽ മറ്റുള്ളവർക്ക് എന്താണ് പ്രശ്നം? അങ്ങനൊരു ചോ​ദ്യം കൂടി അതിനൊപ്പമുണ്ട്. ഞാനും ദേവികയും തമ്മിൽ ഒരു പ്രശ്നങ്ങളുമില്ലെന്ന് വിജയിയും പറഞ്ഞു.

More from Filmibeat

Read more about: Devika Nambiar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X