കല്യാണം കഴിഞ്ഞതോടെ ഭര്‍ത്താവ് അടിച്ചമര്‍ത്തി! 30 വയസില്‍ കല്യാണം കഴിച്ച ശേഷം വന്ന മാറ്റത്തെ കുറിച്ച് ദേവിക

മിനിസ്‌ക്രീന്‍ സീരിയലുകളില്‍ സജീവമായിരുന്ന നടി ദേവിക നമ്പ്യാര്‍ വിവാഹത്തോട് കൂടിയാണ് യൂട്യൂബ് ചാനലില്‍ സജീവമാകുന്നത്. ഭര്‍ത്താവും ഗായകനുമായ വിജയ് മാധവിനൊപ്പം തങ്ങളുടെ കുടുംബവിശേഷങ്ങള്‍ പറഞ്ഞാണ് നടി എത്താറുള്ളത്. അഭിനയത്തില്‍ നിന്നും പൂര്‍ണമായിട്ടും മാറി കുടുംബ ജീവിതത്തിനാണ് നടി പ്രധാന്യം കൊടുക്കുന്നത്. മാത്രമല്ല അടുത്തിടെ രണ്ടാമതും ജനിച്ച മകള്‍ക്ക് പേരിട്ടതുമായി ബന്ധപ്പെട്ട് ദമ്പതിമാര്‍ക്ക് വലിയ വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നിരുന്നു.

വിമര്‍ശനങ്ങള്‍ക്കിടയില്‍ പുതിയൊരു ഫ്‌ളാറ്റിലേക്ക് മക്കളെയും കൊണ്ട് താമസം മാറിയിരിക്കുകയാണ് ഇരുവരും. മാത്രമല്ല തങ്ങളുടെ ജീവിതത്തിലെ പുതിയ വിശേഷങ്ങള്‍ പറഞ്ഞും ദമ്പതിമാരെത്തി. കഴിഞ്ഞ ദിവസം മക്കളെയും കൊണ്ട് വാഗമണിലേക്ക് യാത്ര പോയതിനെ കുറിച്ചായിരുന്നു വീഡിയോയില്‍ കാണിച്ചത്. മകളുടെ ആദ്യത്തെ ലോംഗ് യാത്രയാണെന്ന് പറഞ്ഞ ദേവിക പ്രായം കൂടുന്നതിന് അനുസരിച്ച് വരുന്ന മാറ്റങ്ങളെ പറ്റിയും സംസാരിച്ചു.

devika-4vijay-

വാഗമണിലെ കിടിലനൊരു റിസോര്‍ട്ടിന്റെ വിശേഷങ്ങള്‍ കാണിച്ചാണ് താരങ്ങള്‍ സംസാരിച്ച് തുടങ്ങിയത്.മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് ഇത്രയും തണുപ്പുള്ള സ്ഥലത്തേക്ക് വന്നതിൻ്റെ പേരിൽ ഞങ്ങളെ വിമർശിക്കാൻ ആളുകൾ വരാൻ സാധ്യതയുണ്ടെന്നാണ് വിജയ് പറയുന്നത്. പക്ഷേ വിചാരിച്ചതിനെക്കാളും എളുപ്പത്തിൽ മകൾ ഈ തണുപ്പിനോട് അഡ്ജസ്റ്റ് ആയി. പിന്നെ ചെറിയ പ്രായത്തിലെ ഇത്തരം കാലവസ്ഥകൾ പരിചയപ്പെടുത്തുന്നതാണ് അവരുടെ ആരോഗ്യത്തിനും നല്ലതെന്നും താരങ്ങൾ പറയുന്നു.

വളരെ രസകരവും ആസ്വദിക്കാന്‍ പറ്റുന്നതുമായ കാര്യങ്ങളാണ് ഇവിടെയുള്ളത്. ഇതൊക്കെ ആസ്വദിക്കണമെങ്കില്‍ അതിനും യോഗം വേണമെന്ന് വിജയ് പറയുമ്പോള്‍ അതിപ്പോള്‍ നമുക്ക് ഉണ്ടെന്നാണ് ദേവിക പറയുന്നത്. പണ്ടെനിക്ക് അങ്ങനെയില്ലായിരുന്നു. എവിടെ പോയാലും ആസ്വദിക്കാന്‍ സാധിക്കില്ല. ഇപ്പോള്‍ എല്ലാം നടക്കുന്നുണ്ടെന്ന് ദേവിക പറയുന്നു.

കപ്പിള്‍സിനായിരിക്കും ഇതുപോലെയുള്ള സ്ഥലം കൂടുതല്‍ ആസ്വദിക്കാന്‍ സാധിക്കുക. ഇവിടെ ഒരു കുടുംബം കുട്ടികളുമായി വന്ന് പാട്ടൊക്കെ വെച്ച് അടിച്ച് പൊളിക്കുന്നത് കണ്ടപ്പോഴാണ് ഞങ്ങളും ആ വൈബിലേക്ക് എത്തിയത്. പിന്നെ പ്രായത്തിന് അനുസരിച്ച് നമ്മുടെ വൈബിന് മാറ്റം വരും. ഇരുപതുകളില്‍ ഉള്ളത് പോലെയല്ല, മുപ്പതുകളില്‍ ഉള്ളത് പോലെയാവില്ല നാല്‍പതുകളില്‍ ആസ്വദിക്കാന്‍ സാധിക്കുകയെന്നുമാണ് ദേവിക പറയുന്നത്.

എന്നാല്‍ അതൊക്കെ ഓരോ ആളുകളെയും സാഹചര്യവും അനുസരിച്ചായിരിക്കും. നാല്‍പതുകളിലും ഇരുപതുകാരെ പോലെ ജീവിതം ആസ്വദിക്കാന്‍ സാധിക്കുന്നവരുണ്ടാകും. ഇരുപത് വയസുള്ളപ്പോള്‍ നാല്‍പതുകാരെ പോലെ ജീവിക്കുന്നവരുമുണ്ട്. നമ്മുടെ ചുറ്റുപാടുമുള്ള ആളുകളും സാഹചര്യവും എല്ലാം അതുമായി കണക്ടഡ് ആണെന്നും വിജയ് പറയുന്നു.

devika-4vijay-

പക്ഷേ എന്റെ ജീവിതത്തില്‍ വന്ന വലിയൊരു മാറ്റം എനിക്ക് തന്നെ ഫീല്‍ ചെയ്യുന്നുണ്ട്. ഇരുപതുകളിലുള്ള ഞാനല്ല മുപ്പതിലേക്ക് എത്തിയപ്പോള്‍. എനിക്ക് ഭയങ്കര വ്യത്യാസം തോന്നുന്നുണ്ട്. മുന്‍പ് എന്നെ കണ്ടിട്ടുള്ളവരെല്ലാം ഇതെന്താ ദേവിക ഇത്രയും ഒതുങ്ങി പോയതെന്ന് ചോദിക്കും. അതാണ് വിവാഹം കഴിഞ്ഞ ശേഷം ഭര്‍ത്താവായ വിജയ് അടിച്ചമര്‍ത്തിയതാണെന്ന് പറയാന്‍ കാരണം. ഞാന്‍ അവളെ അടിച്ചമര്‍ത്തിയത് അല്ല. അവള്‍ സ്വയം ഒതുങ്ങി പോയതാണ്. എല്ലാം പ്രായമായതിന്റെയാണെന്ന് വിജയ് തമാശരൂപേണ പറയുമ്പോള്‍ അത് സത്യമാണെന്ന് ദേവികയും കൂട്ടിച്ചേര്‍ത്തൂ...

കല്യാണം കഴിഞ്ഞതോടെ ഞാന്‍ ഒതുങ്ങിയതാണോ എന്ന് ആദ്യം വിചാരിച്ചു. മുപ്പത് വയസ് കഴിഞ്ഞിട്ടായിരുന്നു ഞാന്‍ കല്യാണം കഴിക്കുന്നത്. അതോടെ നമ്മുടെ കംപ്ലീറ്റ് രീതികളും മാറി. പിന്നീടൊരു ദിവസം ഇരുന്ന് ചിന്തിച്ചപ്പോഴാണ് ഇരുപതുകളിലെ പോലെയല്ല, പ്രായം മാറുന്നതിന് അനുസരിച്ച് നമ്മുടെ ക്യാരക്ടറിലും ഒരു ഇരുത്തം വന്നതാണെന്ന് തനിക്ക് മനസിലായതെന്നും നടി പറയുന്നു.

More from Filmibeat

Read more about: Devika Nambiar
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X