ഭാര്യയെ നിയന്ത്രിച്ച് വെച്ചിരിക്കുന്ന മുരടനെന്ന് ഇദ്ദേഹത്തെയാണോ വിളിച്ചത്?; ദേവികയെക്കാൾ വിജയിയെയാണ് നോക്കിയത്
വിവാഹശേഷമാണ് വിജയ് മാധവും ദേവിക നമ്പ്യാരും യുട്യൂബ് ചാനലിൽ സജീവമായി തുടങ്ങിയത്. തങ്ങളുടെ നിത്യ ജീവിതത്തിലെ വിശേഷങ്ങളെല്ലാം വ്ലോഗായി പങ്കിടാറുള്ള ഇരുവരും പങ്കുവെച്ച ഏറ്റവും പുതിയ വീഡിയോയാണ് ശ്രദ്ധിക്കപ്പെടുന്നത്. റെട്രോ എന്ന സൂര്യയുടെ സിനിമയിലെ സോഷ്യൽമീഡിയയിൽ ട്രെന്റിങ്ങായ കനിമ എന്ന പാട്ടിന് ഇരുവരും ചേർന്ന് ഹുക്ക് സ്റ്റെപ്പ് ചെയ്യുന്നതാണ് പുതിയ വീഡിയോ.
ദേവിക അഭിനേത്രി എന്നതിലുപരി നർത്തകി കൂടിയാണ്. അതുകൊണ്ട് തന്നെ ദേവിക റീൽ വീഡിയോകൾക്ക് നൃത്തം ചെയ്യുന്നതിൽ അത്ഭുതമില്ല. എന്നാൽ ഇത്തവണ ദേവികയ്ക്കൊപ്പം വൈറൽ ഗാനത്തിന് വിജയ് മാധവും ഡാൻസ് കളിച്ചുവെന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്. യുട്യൂബിൽ സജീവമായി നിൽക്കാൻ തുടങ്ങിയിട്ട് രണ്ട് വർഷത്തിൽ ഏറെയായി എങ്കിലും വിജയ് ഡാൻസ് പരീക്ഷിക്കുന്നത് ഇത് ആദ്യമാണ്.

ആരാധകരോട് കുറിപ്പിലൂടെ മുൻകൂർ ജാമ്യമൊക്കെ എടുത്താണ് വിജയ് വീഡിയോ പങ്കുവെച്ചത്. ഡാൻസ് ഞാൻ പഠിക്കാൻ തുടങ്ങിയേയുള്ളൂ...ജീവിക്കാനുള്ള ആഗ്രഹം കൊണ്ട് മാത്രം... എന്നെ കൊല്ലാതിരിക്കാൻ പറ്റുമോ എന്ന രസകരമായ ക്യാപ്ഷനാണ് വിജയ് വീഡിയോയ്ക്ക് നൽകിയത്. ദേവികയാണ് മുന്നിൽ നിന്ന് വിജയിയെ നയിക്കുന്നത്.
ഡാൻസ് അറിയില്ലെങ്കിലും ദേവികയ്ക്കൊപ്പം പിടിച്ച് നിൽക്കാൻ പഠിച്ച പണി പതിനെട്ട് വിജയ് പയറ്റുന്നുണ്ട്. അതിൽ ഭൂരിഭാഗവും വിജയിക്കുകയും ചെയ്തു. സ്റ്റെപ്പുകൾ പെർഫെക്ടല്ലെങ്കിലും ബോറാക്കാതെ അവതരിപ്പിക്കാൻ വിജയിക്ക് സാധിച്ചു. വിജയ് മാധവിന്റെ ക്യൂട്ട് വേർഷൻ കണ്ട സന്തോഷത്തിലാണ് ആരാധകർ. ദേവിക നന്നായി ഡാൻസ് കളിച്ചുവെങ്കിലും ശ്രദ്ധ മുഴുവൻ വിജയിയിലായിരുന്നുവെന്നാണ് ഏറെയും കമന്റുകൾ.
വിജയി ഒത്തിരി മാറിപ്പോയി. നാല് പേരോടും സ്നേഹം മാത്രം, വിജയ് നല്ല ഡാൻസറും ആണല്ലോ, ഡാൻസ് അറിയില്ലെങ്കിലും കാണിച്ച് കൊടുക്കണം, തുടർന്നും ഡാൻസ് റീൽ പ്രതീക്ഷിക്കുന്നു എന്നിങ്ങനെയാണ് കമന്റുകൾ. നിരവധി പേരാണ് ഇരുവരോടുമുള്ള സ്നേഹം അറിയിച്ച് എത്തിയത്. അതേസമയം ചിലർ ദേവികയുടെ ശരീരത്തെ ബോഡി ഷെയിം ചെയ്തും കമന്റുകളുമായി എത്തി.
അതിന് മറുപടി നൽകിയത് ദേവികയുടേയും വിജയിയുടേയും ആരാധകരാണ്. രണ്ട് കുഞ്ഞുങ്ങളെ പ്രസവിച്ച സ്ത്രീയുടെ ശരീരം പിന്നെ എങ്ങനെ ഇരിക്കുമെന്നാണ് നിങ്ങൾ പ്രതീക്ഷിക്കുന്നതെന്നാണ് ദേവികയുടെ ശരീരത്തെ വിമർശിച്ചവർക്ക് മറുപടിയായി ഒരു ആരാധകൻ കുറിച്ചത്. വിജയിക്ക് കർക്കശകാരനും മുരടനുമായ ഭർത്താവിന്റെ ഇമേജായിരുന്നു ഇതുവരേയും പ്രേക്ഷകർക്കിടയിൽ.

അതിന് കാരണം രണ്ട് കുഞ്ഞുങ്ങൾക്കും വളരെ വിചിത്രമായ പേരുകൾ നൽകിയെന്നതായിരുന്നു. കുഞ്ഞുങ്ങൾക്ക് പേരിട്ടപ്പോൾ ദേവികയുടെ അഭിപ്രായം ചോദിച്ചതായി തോന്നിയിട്ടില്ലെന്നതടക്കമുള്ള കമന്റുകൾ വിജയ് പേരുകൾ വെളിപ്പെടുത്തിയ സമയത്ത് വിമർശനം വന്നിരുന്നു. ഭാര്യയ്ക്ക് അഭിപ്രായ സ്വാതന്ത്ര്യം പോലും നൽകാതെ നിയന്ത്രിച്ച് വെച്ചിരിക്കുകയാണെന്നും വിമർശനമുണ്ടായിരുന്നു.
ഡാൻസ് റീൽ വീഡിയോ വൈറലായതോടെ വിജയിയെ കുറിച്ചുള്ള ആളുകളുടെ കാഴ്ചപ്പാടിലും വലിയ മാറ്റം വന്നുവെന്ന് വേണം കമന്റുകളിൽ നിന്നും മനസിലാക്കാൻ. ഇക്കഴിഞ്ഞ ജനുവരി അവസാനമാണ് ഇരുവർക്കും പെൺകുഞ്ഞ് പിറന്നത്. ആദ്യത്തെ കുഞ്ഞിന് ആത്മജ മഹാദേവ് എന്നാണ് പേര് നൽകിയിരിക്കുന്നത്. രണ്ടാമത്തെ കുഞ്ഞിന് ഓം പരമാത്മ എന്നാണ് പേരിട്ടിക്കുന്നത്.
കുഞ്ഞുങ്ങളുടെ പേരുകൾ ഇരുവരും വെളിപ്പെടുത്തിയപ്പോൾ വലിയ രീതിയിൽ വിമർശനം ഉയർന്നിരുന്നു. എന്നാൽ പേരിൽ മാറ്റം വരുത്താൻ വിജയ് തയ്യാറായിരുന്നില്ല. അടുത്തിടെ മകളുടെ നൂലുകെട്ട് ചടങ്ങ് ആഘോഷമായി ഇരുവരും നടത്തിയിരുന്നു.


Click it and Unblock the Notifications