മുന്‍കാമുകിയുടെ ലക്ഷങ്ങള്‍ തട്ടിയെടുത്തു! ബിഗ് ബോസ് താരത്തിനെതിരെ സോഷ്യല്‍ മീഡിയ
ബിഗ് ബോസിന്റെതായി പുറത്തിറങ്ങിയ എല്ലാ സീസണുകള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇന്ത്യ കണ്ടതില്‍ വെച്ചേറ്റവും വലിയ ഷോ ആയിരുന്നു ബിഗ് ബോസ്. മറ്റ് ഭാഷകളില്‍ വലിയ വിജയമായതിന് പിന്നാലെയാണ് ബിഗ് ബോസ് മലയാളത്തിലേക്കും എത്തിയിരുന്നത്. മലയാളത്തില്‍ രണ്ട് സീസണുകളാണ് ബിഗ് ബോസിന്റെതായി കഴിഞ്ഞിരിക്കുന്നത്.
സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നായുളള ആളുകള്‍ നൂറ് ദിവസം പുറംലോകവുമായി ബന്ധമില്ലാതെ ഒരുമിച്ച് ഒരു വീട്ടില്‍ കഴിയുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. തര്‍ക്കങ്ങളും പ്രണയവും നൊമ്പരവുമെല്ലാം തന്നെ ബിഗ് ബോസ് സീസണുകളിലെ പതിവ് കാഴ്ചകളാണ്. ഹിന്ദിയില്‍ പതിമൂന്ന് സീസണുകളാണ് ബിഗ് ബോസിന്റെതായി ഇതുവരെ സംപ്രേക്ഷണം ചെയ്തിരിക്കുന്നത്.

സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തിയ ഷോയ്ക്ക് മിക്ക സീസണുകളിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. അതേസമയം ബിഗ് ബോസ് മുന്‍ മല്‍സരാര്‍ത്ഥികളുമായി ബന്ധപ്പെട്ട് പുതിയൊരു റിപ്പോര്‍ട്ട് സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ബിഗ് ബോസ് താരം മുന്‍കാമുകിയുടെ 15 ലക്ഷം രൂപ തട്ടിയെടുത്തു എന്ന തരത്തിലുളള ആരോപണങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

ബിഗ് ബോസ് ഹിന്ദി പതിമൂന്നാം സീസണില്‍ പങ്കെടുത്ത മല്‍സരാര്‍ത്ഥി അര്‍ഹാന്‍ ഖാനെതിരെയാണ് സോഷ്യല്‍ മീഡിയയില്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ബിഗ് ബോസ് മല്‍സരാര്‍ത്ഥിയും നടിയുമായ റഷാമി ദേശായി ആണ് അര്‍ഹാന്റെ മുന്‍ കാമുകി. ഹിന്ദി സീരിയലായ നാഗിന്‍ 4ലൂടെ ശ്രദ്ധേയയായ അഭിനേത്രിയാണ് റഷാമി.

ബിഗ് ബോസ് വീട്ടില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. എന്നാല്‍ അര്‍ഹാന്‍ വിവാഹിതനും ഒരു കുഞ്ഞിന്റെ പിതാവും ആണെന്നും അറിഞ്ഞപ്പോള്‍ റഷാമി പ്രണയത്തില്‍ നിന്നും പിന്മാറുകയായിരുന്നു. പണം തട്ടിയെടുത്തതിന് പുറമെ മുന്‍കാമുകിയെ ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന ആരോപണവും ഉയരുന്നു.

#fraudarhaankhan എന്ന ഹാഷ്ടാഹ് ക്യാംപെയ്ന്‍ നടത്തിക്കൊണ്ടാണ് നീതിക്കായി സോഷ്യല്‍ മീഡിയ വഴി ശബ്ദം ഉയരുന്നത്. ബിഗ് ബോസ് വീട്ടില്‍ കഴിയുന്ന വേളയിലാണ് പണം തട്ടിയതെന്ന് എന്നാണ് ഇപ്പോള്‍ ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇപ്പോള്‍ ഉയര്‍ന്നത് വെറും ആരോപണം അല്ലെന്നും ഇതിനെ പിന്തുണക്കുമെന്ന് തോന്നുന്ന തരത്തിലെ ബാങ്ക് സ്‌റ്റേറ്റുമെന്റുകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്.

ഇതേക്കുറിച്ച് റഷാമിയുടെ സുഹൃത്ത് ദേവോലീനയും ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. അര്‍ഹാന്‍ റഷാമിയെ എല്ലാ അര്‍ത്ഥത്തിലും മുതലെടുക്കുകയായിരുന്നു എന്നും ഇപ്പോഴും അവളെ അയാള്‍ മാനസികമായി ഉപദ്രവിക്കുകയാണ് എന്നും നടി പറഞ്ഞു. പ്രണയത്തില്‍ ആയിരുന്നപ്പോള്‍ അയാള്‍ക്ക് നല്‍കിയ ഒപ്പിട്ട ചെക്കുകള്‍ ഇതുപോലെ ദുരുപയോഗം ചെയ്യുമെന്ന് അവള്‍ക്ക് അറിയില്ലായിരുന്നുവെന്നും ദേവോലീന ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.


Click it and Unblock the Notifications











