വെള്ളം കുടിച്ചാല്‍ വരെ ഛര്‍ദ്ദി! ഇത്രയും ബുദ്ധിമുട്ടാണെന്ന് അറിഞ്ഞില്ല! ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കിട്ട് ദേവയും
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാളാണ് ദേവപ്രസാദ്. മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ദേവപ്രസാദിന്റെ വിവാഹം. നൃത്താധ്യാപികയായ ധന്യയെയാണ് ദേവപ്രസാദ് ജീവിതസഖിയാക്കിയത്. വിവാഹ ചിത്രങ്ങളും, വിശേഷങ്ങളുമെല്ലാം സോഷ്യല്‍മീഡിയയിലൂടെ വൈറലായിരുന്നു. ധന്യയുടെ രണ്ടാം വിവാഹമാണെന്നും, ഒരു മകനുണ്ടെന്ന കാര്യവുമൊക്കെ അറിഞ്ഞ് തന്നെയാണ് ജീവിതത്തിലേക്ക് ക്ഷണിച്ചതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ജീവിതത്തിലേക്ക് പുതിയൊരാള്‍ കൂടി എത്തുന്ന സന്തോഷത്തിലാണ് ഇവര്‍. അടുത്തിടെയായിരുന്നു ആ വിശേഷം പരസ്യമാക്കിയത്.
പ്രഗ്നന്റാണെന്ന് പറഞ്ഞിരുന്നുവെങ്കിലും കൂടുതല്‍ വിശേഷങ്ങളൊന്നും പങ്കുവെച്ചിരുന്നില്ല. ആറ് മാസമായി ഇപ്പോള്‍. തിരുവനന്തപുരത്താണ് ഞങ്ങളിപ്പോള്‍. ഓണത്തിന് നാട്ടിലൊക്കെ പോയി തിരിച്ചുവന്നപ്പോഴായിരുന്നു ഈ സന്തോഷവാര്‍ത്ത അറിഞ്ഞത്. സാധാരണ വെക്കേഷന് പോയി വരുവാണെങ്കില്‍ യാത്രയുടെ പ്രശ്‌നം മാത്രമേ വരാറുള്ളൂ. അന്നാണെങ്കില്‍ ഇവള്‍ ഡാന്‍സ് ചെയ്യാത്ത സ്റ്റേജുകളില്ലായിരുന്നു. സകലമാന തുള്ളിച്ചാട്ടങ്ങളും കഴിഞ്ഞാണ് അതേക്കുറിച്ച് അറിയുന്നത്. പ്രഗ്നന്റായി അനങ്ങരുത് എന്ന് പറയുന്നതില്‍ കാര്യമില്ലെന്ന് മനസിലായി. ശ്രദ്ധിക്കേണ്ട സമയമാണ്. അനന്തപുരി ആശുപത്രിയിലാണ് കാണിക്കുന്നത്. നല്ല ഫ്രണ്ട്‌ലിയായിട്ടുള്ള ഡോക്ടറാണ്. നമ്മളെ സ്വന്തം ആള്‍ക്കാരെ പോലെയാണ് അവര്‍ പരിഗണിക്കുന്നത്.

ദൈവം സഹായിച്ച് ഇതുവരെ കുഴപ്പങ്ങളൊന്നുമില്ലായിരുന്നു. ആരു പറഞ്ഞ് ഇല്ലെന്ന് എന്നായിരുന്നു ദേവയുടെ ചോദ്യം. ബേബി പ്ലാനിംഗിനെക്കുറിച്ചൊക്കെ നമ്മള്‍ തിരിച്ച് ചിന്തിച്ച് പോവുന്ന സമയമായിരുന്നു. വെള്ളം കുടിച്ചാല്‍ അതുപോലും ഛര്‍ദ്ദിച്ച് പോവുന്ന അവസ്ഥയായിരുന്നു. ഒരാള്‍ ഛര്‍ദ്ദിക്കുന്നത് കാണുമ്പോള്‍ എനിക്ക അസ്വസ്ഥത വരുമായിരുന്നു. ഇതൊക്കെ കാണുമ്പോള്‍ എനിക്ക് സമാധാനമില്ലായിരുന്നു. ആഴ്ചയിലൊരു ദിവസം ബോധംകെട്ട് പോവുന്ന അവസ്ഥയായിരുന്നു. അങ്ങനെ ഒരു ദിവസം ആശുപത്രിയില്‍ അഡ്മിറ്റായിരുന്നു. വെള്ളം പോലും കുടിക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നു. ടാബ്ലെറ്റ് കൊടുത്തിരുന്നുവെങ്കിലും അതും ഛര്‍ദ്ദിച്ച് പോവുകയായിരുന്നു.
ഇത്രയും കഷ്ടപ്പാടുണ്ടെന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. ചേച്ചി പ്രഗ്നന്റായ സമയത്ത് ഞാന്‍ വീട്ടിലുണ്ടായിരുന്നില്ല. അതുകൊണ്ട് എനിക്ക് അറിയില്ലായിരുന്നു. ഓരോരുത്തര്‍ക്ക് ഓരോ പോലെയാണ്. ചിലര്‍ക്ക് ഛര്‍ദ്ദിയുണ്ടാവും. മറ്റ് ചിലര്‍ക്ക് പ്രശ്‌നങ്ങളൊന്നുമുണ്ടാവില്ല. സ്‌കൂളിലേക്ക് പോവാറുണ്ടെങ്കിലും ക്ഷീണിച്ച് തിരികെ വരികയായിരുന്നു. രാവിലെ വണ്ടിയെടുത്ത് പോവും, അതുകഴിഞ്ഞ് ഞാന്‍ കാറെടുത്ത് കൂട്ടാന്‍ പോവണം, പിന്നെ ബൈക്കെടുക്കാന്‍ പോവണം അതായിരുന്നു അവസ്ഥ. ജോലി റിസൈന്‍ ചെയ്യേണ്ട അവസ്ഥ വരികയായിരുന്നു. കുറച്ച് സങ്കടകരമായിരുന്നു അത്. എനിക്കെന്റെ കുട്ടികളെ ശരിക്കും മിസ് ചെയ്യുന്നുണ്ട് ഇപ്പോള്‍.
നിങ്ങള്‍ക്ക് പെണ്‍കുഞ്ഞായിരിക്കും എന്നുള്ള കമന്റുകളൊക്കെ കാണാറുണ്ട്. ഇവിടെയൊരു ചെറുക്കനുണ്ടല്ലോ, അതുകൊണ്ട് ഗേള്‍ ബേബിയായാല്‍ നല്ലതായിരിക്കും എന്നുണ്ട്. ഇനി ബോയ് ആയാലും ഹാപ്പിയാണ് എന്നും ദേവ പറഞ്ഞിരുന്നു. ഒരു കുഞ്ഞുണ്ടായിരുന്നെങ്കില്‍ അതിന് നോക്കാമായിരുന്നു എന്നൊക്കെ വിചാരിക്കാറുണ്ട് ചില പാട്ടുകളൊക്കെ കേള്‍ക്കുമ്പോള്‍. ആദിയും പറയുന്നത് അവന് അനിയത്തിയെ വേണമെന്നാണ്. എന്തൊക്കെയോ പേരൊക്കെ കണ്ടുവെച്ചിട്ടുണ്ട്.
ബേബി മൂവ്‌മെന്‍സൊക്കെ എനിക്ക് കിട്ടുന്നുണ്ട്. ഞാന്‍ കൈ വെച്ചിട്ട് ഒന്നും അറിയുന്നില്ലെന്നായിരുന്നു ദേവ പറഞ്ഞത്.സോഷ്യല്‍മീഡിയയില്‍ കുറച്ച് റീല്‍സ് കണ്ടിരുന്നു. ഭര്‍ത്താവ് കൈ വെക്കുമ്പോള്‍ ബേബി മൂവ്‌മെന്‍സ് അറിയാത്തതിന്റെ. അതുകൊണ്ടാണോ എന്നറിയില്ല, എനിക്കൊന്നും കിട്ടിയില്ല. ആദിയാണെങ്കില്‍ എല്ലാ ദിവസവും വന്ന് എന്റെ വയറില്‍ കൈവെച്ച് ഇങ്ങനെ സംസാരിക്കും. അവനും ഭയങ്കര എക്‌സൈറ്റഡാണ്. ഇപ്പോള്‍ അഭിനയിക്കാനൊന്നും പോവുന്നില്ലേ ദേവാ എന്നായിരുന്നു ഒരാള്‍ ചോദിച്ചത്. നല്ല ആരോഗ്യമുള്ളൊരു പെണ്‍കുഞ്ഞ് ജനിക്കട്ടെ. പേരുകളൊക്കെ ഞങ്ങളും പറഞ്ഞ് തരാമെന്നായിരുന്നു കമന്റുകള്‍. ഏത് മാസമാണ് പ്രസവം എന്നായിരുന്നു ചിലരുടെ ചോദ്യം.


Click it and Unblock the Notifications