ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം! ഞങ്ങൾക്കൊരു ആൺകുഞ്ഞ് പിറന്നു! സന്തോഷം പങ്കിട്ട് ധന്യ

കാത്തിരിപ്പിനൊടുവിലായി കുഞ്ഞതിഥി എത്തിയ സന്തോഷത്തിലാണ് ധന്യയും ദേവപ്രസാദും. ഗര്‍ഭകാല വിശേഷങ്ങളെല്ലാം ഇവര്‍ വ്‌ളോഗിലൂടെ പങ്കിടുന്നുണ്ടായിരുന്നു. ഇപ്പോഴിതാ മകനെത്തിയ സന്തോഷമാണ് ഇരുവരും പങ്കുവെച്ചിട്ടുള്ളത്. ഞങ്ങൾക്ക് ഒരു ആൺകുഞ്ഞു പിറന്നു. ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ചവർക്കെല്ലാം നന്ദി അറിയിക്കുന്നു. ഏറ്റവും വലിയ സന്തോഷം എന്തെന്നാൽ ഞാൻ അത്രമേൽ സ്നേഹിക്കുന്ന എന്റെ ഈ പാവം ഭർത്താവിന്റെ ഒരു കുഞ്ഞു പകർപ്പിനെ ആണ് ദൈവം എനിക്ക് തന്നത്.

ആ 9 മാസത്തെ കാത്തിരിപ്പിന്റെ സന്തോഷം പകർത്തുന്നത് നാളെ അവനും അറിയണം അവനു വേണ്ടി ഞങ്ങൾ എത്ര ആഗ്രഹിച്ചെന്നും സന്തോഷവും സ്നേഹവും പങ്കുവച്ചെന്നും എന്നുമായിരുന്നു കുറിപ്പ്. മനോഹരമായൊരു വീഡിയോയും പങ്കുവെച്ചിരുന്നു ഇരുവരും. സെലിബ്രിറ്റികളടക്കം നിരവധി പേരാണ് ഇവര്‍ക്ക് ആശംസ അറിയിച്ചിട്ടുള്ളത്. ഗര്‍ഭകാലത്തെ ബുദ്ധിമുട്ടുകളെക്കുറിച്ചും, അവയെ നേരിട്ടതിനെക്കുറിച്ചുമെല്ലാം വ്‌ളോഗിലൂടെയായി ധന്യ തുറന്നുപറഞ്ഞിരുന്നു. ഓണം വെക്കേഷന് നാട്ടില്‍ പോയി തിരിച്ചെത്തിയപ്പോഴാണ് ഉള്ളിലൊരാളുണ്ടെന്ന് അറിയുന്നത്. ഓണപ്പരിപാടികളിലെല്ലാം പങ്കെടുത്തിരുന്നു. അത്രയേറെ വേദികളില്‍ ഡാന്‍സ് ചെയ്തിരുന്നു. യാത്രാക്ഷീണമായിരിക്കുമെന്നായിരുന്നു തുടക്കത്തില്‍ കരുതിയത്. ഡോക്ടറെ കണ്ടപ്പോഴാണ് പ്രഗ്നന്റാണെന്ന് അറിയുന്നത്. ഗര്‍ഭിണി അനങ്ങാന്‍ പാടില്ലെന്നൊക്കെ പറയുന്നത് വെറുതെയാണെന്ന് അന്നാണ് മനസിലാക്കിയത്.

Dhanya Devaprasad  shared a happy post
Photo Credit: Dhanya Devaprasad / instagram

വെള്ളം കുടിച്ചാല്‍ അതുപോലും ഛര്‍ദ്ദിച്ച് പോവുമായിരുന്നു തുടക്കത്തില്‍. ആരെങ്കിലും ഛര്‍ദ്ദിക്കുന്നത് കണ്ടാല്‍ എനിക്കും അസ്വസ്ഥത വരുമായിരുന്നു. ധന്യ ഇങ്ങനെ ഛര്‍ദ്ദിച്ച് വയ്യാതെയാവുന്നതൊക്കെ കാണുമ്പോള്‍ ടെന്‍ഷനായിരുന്നു. ഇടയ്ക്കിടയ്ക്ക് ബോധം വരെ പോവുമായിരുന്നു. ഇടയില്‍ ആശുപത്രിയിലും അഡ്മിറ്റാവേണ്ടി വന്നിരുന്നു. ഗര്‍ഭിണിയുടെ ബുദ്ധിമുട്ടുകളൊക്കെ നേരിട്ടറിയുന്നത് ഇപ്പോഴാണെന്നായിരുന്നു ദേവ പറഞ്ഞത്. ചേച്ചി പ്രഗ്നന്റായിരുന്ന ടൈമില്‍ വീട്ടിലുണ്ടായിരുന്നില്ല ഞാന്‍. പിന്നെ ഓരോരുത്തര്‍ക്കും ഓരോ പോലെയല്ലേ പ്രഗ്നന്‍സി. തുടക്കത്തില്‍ ധന്യ ക്ലാസില്‍ പോവുന്നുണ്ടായിരുന്നു. രാവിലെ തന്നെ പോവും, കുറച്ച് കഴിഞ്ഞാല്‍ ഞാന്‍ പോയി കൂട്ടി വരേണ്ട അവസ്ഥയായിരുന്നു. അങ്ങനെയാണ് ജോലി രാജിവെച്ചത്.

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X