ഇഷ്ടപ്പെട്ടതെല്ലാം ചെയ്യാന്‍ പറ്റുന്നുണ്ട്! ബുദ്ധിമുട്ടുകളിലും സന്തോഷം! ഗര്‍ഭകാല വിശേഷങ്ങള്‍ പങ്കിട്ട് ധന്യ

കുഞ്ഞതിഥിയുടെ വരവിനായുള്ള കാത്തിരിപ്പിലാണ് ധന്യയും ദേവപ്രസാദും. യൂട്യൂബ് ചാനലിലൂടെയായി ഇരുവരും വിശേഷങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ പുതിയ വ്‌ളോഗുമായി എത്തിയിരിക്കുകയാണ് ധന്യ.
പ്രഗ്നന്‍സിയുടെ സെക്കന്‍ഡ് ട്രിമസ്റ്ററിനെക്കുറിച്ചായിരുന്നു ധന്യ വാചാലയായത്. ആകെ ക്ഷീണിച്ച് എല്ലും തോലുമായിരുന്നു നേരത്തെ. അതില്‍ നിന്നൊക്കെ മാറ്റമുണ്ട് ഇപ്പോള്‍. വെറുതെയിരിക്കാന്‍ ഇഷ്ടമുള്ള ആളല്ല ഞാന്‍. എപ്പോഴും എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കാറുണ്ട്. ഇപ്പോള്‍ ഞാന്‍ ഡ്രോയിംഗ് ഒക്കെ ചെയ്യുന്നുണ്ട്. ദൈവത്തിന്റെ ഫോട്ടോയൊക്കെയാണ് വരയ്ക്കുന്നത്.

ജീവിക്കാന്‍ വേണ്ടിയല്ലേ ഈ ചെയ്യുന്നതൊക്കെ! വിമർശനങ്ങൾ അവർക്ക് ​ഗുണമായി! രേണു സുധിയെക്കുറിച്ച് ബിനു അടിമാലി
ജീവിക്കാന്‍ വേണ്ടിയല്ലേ ഈ ചെയ്യുന്നതൊക്കെ! വിമർശനങ്ങൾ അവർക്ക് ​ഗുണമായി! രേണു സുധിയെക്കുറിച്ച് ബിനു അടിമാലി

നാട്ടില്‍ പോവുന്ന സമയത്ത് ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക് ചില വഴിപാടുകള്‍ നല്‍കുന്നുണ്ട്. സമയമെടുത്താണ് എല്ലാം ചെയ്യുന്നത്. ഇപ്പോള്‍ ഫുഡൊക്കെ കഴിക്കാനിഷ്ടമാണ്. എല്ലാം കഴിക്കുന്നുണ്ട്. ഛര്‍ദ്ദിക്കുമോ എന്ന പേടിയില്ല. ഡിസംബറില്‍ നാട്ടില്‍ പോയപ്പോള്‍ എല്ലാ അമ്പലങ്ങളിലും പോയിരുന്നു. നെയ് സേവയൊക്കെ ചെയ്തു. അമ്പലങ്ങളില്‍ എട്ടറുക്കല്‍ എന്നൊരു ചടങ്ങുണ്ട്. അത് ചെയ്തപ്പോള്‍ തേങ്ങ മുറി കണ്ണുള്ള മുറി വലുതാണെങ്കില്‍ പെണ്‍കുഞ്ഞാണെന്നാണ് പറയുക. അങ്ങനെയാണ് വന്നത്.

Dhanya Devaprasad happy video
Photo Credit: Dhanya Devaprasad / instagram

ഇടയ്‌ക്കൊരു ഫോട്ടോഷൂട്ടൊക്കെ ചെയ്തിരുന്നു. പ്രഗ്നന്‍സി റിവീല്‍ ചെയ്തിട്ടുണ്ടായിരുന്നില്ല. ആ സമയത്തായിരുന്നു പോസ്‌റ്റൊക്കെ ഇട്ടത്. ഒത്തിരി പേര്‍ മെസേജുകളൊക്കെ അയച്ചിരുന്നു. എല്ലാ അമ്മമാരെയും പോലെ കുട്ടിയുടെ മൂവ്‌മെന്‍സൊക്കെ നോക്കിയിരിക്കലാണ് ഞാനും ചെയ്യുന്നത്. വീഡിയോ ഒന്നും എടുക്കുമ്പോള്‍ ആള്‍ അനങ്ങാതെയിരിക്കും. അമ്മയും ദേവേട്ടനുമൊക്കെ എനിക്ക് വേണ്ടി നല്ല ഭക്ഷണങ്ങളൊക്കെ ഉണ്ടാക്കി തരുന്നുണ്ടായിരുന്നു. ഇപ്പോള്‍ എനിക്കും കുക്കിംഗൊക്കെ പറ്റുന്നുണ്ട്. ഇടയ്ക്ക് സ്‌കാനിംഗിന് പോയിരുന്നു. കുഴപ്പമൊന്നുമില്ലെന്നാണ് പറഞ്ഞത്. ബീച്ചിലൊക്കെ പോയിരുന്നു അന്ന്.

ഡാഡി തട്ടിപ്പിനിരയായി! പൈസ പോയി! ചൈനയില്‍ നിന്നും നാട്ടിലെത്തിയ നിഹാല്‍ പങ്കിട്ട സങ്കടവാര്‍ത്ത
ഡാഡി തട്ടിപ്പിനിരയായി! പൈസ പോയി! ചൈനയില്‍ നിന്നും നാട്ടിലെത്തിയ നിഹാല്‍ പങ്കിട്ട സങ്കടവാര്‍ത്ത

ഇടയില്‍ മൂഡ് സ്വിംഗ്‌സൊക്കെ വരുന്നുണ്ട്. വെറുതെ കരച്ചില്‍ വരും. കരഞ്ഞ് തുടങ്ങിയാല്‍ നിര്‍ത്താന്‍ പറ്റില്ല. അതാണൊരു പ്രശ്‌നം. ചെറിയ രീതിയില്‍ വര്‍ക്കൗട്ട് ചെയ്യുന്നുണ്ട്. ദേവേട്ടനുള്ള സമയമാണെങ്കില്‍ ഫ്‌ളാറ്റിന് താഴെ നടക്കാന്‍ പോവും. കൂടെയുള്ളവരെല്ലാം ഭയങ്കരമായിട്ട് സ്‌നേഹിക്കുകയും കെയറും തരുന്നുണ്ട്. അതാണ് പ്രഗ്നന്‍സിയില്‍ ഞാന്‍ ഇത്രയും സന്തോഷത്തോടെ ഇരിക്കുന്നുണ്ട്. തേര്‍ഡ് ട്രിമസ്റ്ററിലേക്ക് കടന്നിരിക്കുകയാണ് ഇപ്പോള്‍. അതിന്റേതായ ചെറിയ ബുദ്ധിമുട്ടുകളൊക്കെയുണ്ട്. ചൂട് കൂടുന്നതിന്റെ പ്രശ്‌നങ്ങളൊക്കെയുണ്ട്. എന്നാലും ഞാന്‍ ഭയങ്കര സന്തോഷത്തിലാണെന്നായിരുന്നു ധന്യ പറഞ്ഞത്.

നാട്ടില്‍ പോയിക്കഴിഞ്ഞ് തിരിച്ച് തിരുവനന്തപുരത്തേക്ക് വന്നപ്പോഴായിരുന്നു കുഞ്ഞതിഥി വരാന്‍ പോവുകയാണെന്ന് അറിഞ്ഞത്. നാട്ടിലെ പരിപാടികളിലെല്ലാം പങ്കെടുത്തിരുന്നു. മിക്ക സ്റ്റേജുകളിലും ഡാന്‍സുണ്ടായിരുന്നു. അതൊക്കെ കഴിഞ്ഞ ശേഷമാണ് ഉള്ളിലൊരാളുണ്ടെന്ന് അറിയുന്നത്. ഗര്‍ഭിണിയാണെന്ന് പറഞ്ഞാല്‍ അനങ്ങരുത് എന്നൊക്കെ പറയുന്നത് വെറുതെയാണെന്ന് സ്വന്തം അനുഭവത്തിലൂടെ മനസിലായെന്നുമായിരുന്നു ധന്യ മുന്‍പ് പറഞ്ഞത്.

വെള്ളം കുടിച്ചാല്‍ പോലും ഛര്‍ദ്ദിച്ച് പോവുന്ന അവസ്ഥയിലായിരുന്നു തുടക്കത്തില്‍. ഛര്‍ദ്ദിയുടെ ഗുളിക കഴിച്ചിട്ട് പോലും മാറ്റമില്ലായിരുന്നു. ഇടയ്ക്ക് ആശുപത്രിയിലൊക്കെ അഡ്മിറ്റായിരുന്നു. മൂന്ന് മാസം കഴിഞ്ഞപ്പോഴാണ് അതില്‍ മാറ്റം വന്നത്. പഠിപ്പിക്കാനൊക്കെ പോയിരുന്നു തുടക്കത്തില്‍. ജോലി നിര്‍ത്തേണ്ടി വന്നതില്‍ സങ്കടമുണ്ടായിരുന്നു. അതല്ലാതെ മറ്റൊരു വഴിയുണ്ടായിരുന്നില്ല. ടൂവീലറില്‍ രാവിലെ പോയാല്‍ ഉച്ചയ്ക്ക് കാറില്‍ കൂട്ടാന്‍ വരേണ്ട അവസ്ഥയായിരുന്നു. അതുകഴിഞ്ഞ് പോയി ബൈക്കെടുത്ത് വരണം. അങ്ങനെ ഇരട്ടിപ്പണിയായിരുന്നു. കുട്ടികളെയൊക്കെ ശരിക്കും മിസ് ചെയ്യുന്നുണ്ടെന്നും ധന്യ നേരത്തെയുള്ള വീഡിയോയില്‍ പറഞ്ഞിരുന്നു.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X