ഞാന്‍ കാത്തിരുന്ന ദിവസം ഇതായിരുന്നു; സഹോദരന്റെ വിവാഹത്തെ കുറിച്ച് ധന്യ, അളിയന് ആശംസയുമായി ജോണും
സിനിമകളില്‍ നിന്നും സീരിയല്‍ മേഖലയില്‍ സജീവമായിരിക്കുകയാണ് നടി ധന്യ മേരി വര്‍ഗീസ്. മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട പരമ്പരകളില്‍ നായികയായു വില്ലത്തിയായിട്ടുമൊക്കെ തിളങ്ങി നില്‍ക്കുകയാണ് നടിയിപ്പോള്‍. അതുപോലെ ധന്യയുടെ ഭര്‍ത്താവും നടനുമായ ജോണും സീരിയലില്‍ സജീവമായി അഭിനയിക്കുകയാണ്. ഇരുവരുടെയും കുടുംബത്തില്‍ നടന്നൊരു വിശേഷത്തെ പറ്റിയാണ് ഇരുവരും പങ്കുവെച്ചിരിക്കുന്നത്.
നവംബര്‍ എട്ടിന് ധന്യയുടെ സഹോദരന്‍ ഡിക്‌സന്റെ വിവാഹമായിരുന്നു. താന്‍ ജീവിതത്തില്‍ ഏറെ കാത്തിരുന്ന ദിവസമെന്ന ക്യാപ്ഷന്‍ നല്‍കി വിവാഹത്തിനിടെ എടുത്ത ചിത്രങ്ങള്‍ നടി തന്നെ പങ്കുവെച്ചിരുന്നു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കൊണ്ട് നടത്തിയ വിവാഹത്തെ കുറിച്ച ധന്യയും അളിയന് ആശംസകള്‍ നേര്‍ന്ന് ജോണും രംഗത്ത് എത്തിയിരിക്കുകയാണ്.

'എന്റെ സഹോദരന്‍ ഡിക്‌സണിന്റെ വിവാഹം. ഞാന്‍ ഏറെ കാത്തിരുന്ന ദിവസവും. പകര്‍ച്ചവ്യാധി ലോകത്തെ പിടിമുറുക്കിയിരിക്കുന്ന ഈ അവസ്ഥയില്‍ ചടങ്ങുകള്‍ അതി മനോഹരമായി നടത്തിയത് ദൈവ കൃപയാണ്. 'അവന് നല്ലൊരു ജീവിത പങ്കാളിയെയും കിട്ടി. സിയാമോള്‍ ആണ് അവന്റെ ജീവിത സഖി ആയി എത്തിയത്.
നമ്മള്‍ ഒരുമിച്ചു വളര്‍ന്ന കുട്ടിക്കാലത്തെ ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നു, വിലമതിക്കാന്‍ ആകാത്ത ദിവസങ്ങള്‍. നിന്റെ മനസ്സിലെ നന്മ നല്ലൊരു വിവാഹ ജീവിതം നയിക്കാന്‍ നിന്നെ സഹായിക്കട്ടെ, ലവ് യൂ ബ്രദര്‍', എന്നാണ് സഹോദരന്റെ വിവാഹ ചടങ്ങിനിടെ എടുത്ത ചിത്രങ്ങള്‍ക്കൊപ്പം സോഷ്യല്‍ മീഡിയ പേജിലൂടെ ധന്യ മേരി വര്‍ഗീസ് കുറിച്ചത്.

അളിയന് ആശംസകള്‍ നേര്‍ന്നു കൊണ്ട് നടനും നര്‍ത്തകനും ധന്യയുടെ ഭര്‍ത്താവുമായ ജോണും രംഗത്ത് വന്നിരുന്നു. 'അങ്ങനെ എന്റെ പ്രിയപ്പെട്ട അളിയന്റെ കല്യാണം നവംബര്‍ എട്ടിന് കഴിഞ്ഞു. ഡിക്‌സണ്‍ പോള്‍ വര്‍ഗീസ്. ഞാന്‍ പരിചയപ്പെട്ടിട്ടുള്ള ചെറുപ്പക്കാരില്‍ തന്നെ പഞ്ചപാവവും ഒരു ദുശീലവും ഇല്ലാത്ത അത്യാവശ്യം പഠിപ്പിസ്റ്റുമായ അളിയന്റെ കല്യാണം.
Recommended Video
സിവില്‍ സര്‍വീസ് മെയിന്‍ എക്‌സാം വരെയെങ്കിലും എത്തിയതും പിന്നീട് അതേസ്ഥാപനത്തില്‍ ലെക്ച്ചര്‍ ആയി ജോലി കിട്ടിയപ്പോഴും, പിന്നീട് കേന്ദ്ര ഗവണ്മെന്റ് കിട്ടിയതുമെല്ലാം അവന്റെ മനസിന്റെ നന്മയും പ്രാര്‍ത്ഥനയും ഒന്നു കൊണ്ട് മാത്രമാണ്. അവന്‍ ആഗ്രഹിച്ചത് പോലെ തന്നെ ഒരു നല്ല ഒരു ജീവിത പങ്കാളിയെയും ദൈവം അവനു നല്‍കി. ജീവിതത്തിന്റെ എല്ലാ സുഖ ദുഖങ്ങളിലും ഒരുമിച്ചു മുന്നേറാന്‍ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. എന്നുമാണ് അളിയനുള്ള ജോണിന്റെ ആശംസകള്‍.


Click it and Unblock the Notifications











