ബിഗ് ബോസില്‍ പിആര്‍ വര്‍ക്ക് നടക്കുന്നുണ്ട്; അല്ലെങ്കിൽ ഷോ മുന്നോട്ട് പോകില്ല, കാരണം പറഞ്ഞ് ധന്യ മേരി വര്‍ഗീസ്
നടി ധന്യ മേരി വര്‍ഗീസും ബിഗ് ബോസ് മലയാളത്തിന്റെ നാലാം സീസണില്‍ പങ്കെടുത്തിരുന്നു. അതുവരെ പ്രേക്ഷകരില്‍ നിന്നും ഇഷ്ടം നേടിയെടുത്ത നടി ഷോ യിലൂടെ വലിയൊരു വിഭാഗം ആരാധകരെ സ്വന്തമാക്കി. ഒപ്പം ട്രോളുകളും വിമര്‍ശനങ്ങളുമൊക്കെ നടിയെ തേടി എത്തുകയും ചെയ്തിരുന്നു.
പുറത്ത് വന്നതിന് ശേഷം സിനിമയും സീരിയലുമടക്കം പല പരിപാടികളുമായി സജീവമാണ് ധന്യ. ശരിക്കും ബിഗ് ബോസില്‍ പിആര്‍ വര്‍ക്കുകള്‍ നടക്കുന്നുണ്ടോന്ന് ചോദിച്ചാല്‍ ഉണ്ടെന്നാണ് ധന്യ പറയുന്നത്. അതില്ലെങ്കില്‍ ഈ ഷോ മുന്നോട്ട് കൊണ്ട് പോകാന്‍ തന്നെ നമുക്ക് സാധിക്കില്ലെന്നും സീ മലയാളം ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ ധന്യ മേരി വര്‍ഗീസ് പറയുന്നു.

വേറൊരാള്‍ പറയുന്ന കാര്യം കേട്ട് ഇരുന്നാല്‍ നമ്മളും അതിലൊരു ഭാഗമാണെന്ന് മനസിലായത് ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതിന് ശേഷമാണ്. അവിടെ പോയിട്ട് സ്ഥിരം പാചകം ചെയ്തതിന് പിന്നിലും കാര്യമുണ്ടെന്നാണ് ധന്യ പറയുന്നത്.
പാചകം ചെയ്യുന്നത് നമ്മുടെ മനസിനെ പല പ്രശ്‌നങ്ങളില്‍ നിന്നും മാറ്റിയെടുക്കാന്‍ പറ്റിയ ഏറ്റവും മികച്ച കാര്യമാണ്. ബാക്കി എല്ലാവരും മാറിയിരുന്ന് എന്തെങ്കിലും സംസാരിക്കുന്നുണ്ടാവും. അവര്‍ക്ക് സംസാരിക്കാന്‍ എന്തെങ്കിലും കാര്യങ്ങളുണ്ട്. അതെന്താണെന്ന് അറിയില്ല. എനിക്ക് അത്രയും സംസാരിക്കാനൊന്നുമില്ല.

ബിഗ് ബോസിലെ അടുക്കളയില്‍ ജോലി ചെയ്യുകയാണെങ്കില്‍ പകുതി പ്രശ്‌നങ്ങളില്‍ നിന്നും മാറി നില്‍ക്കാമായിരുന്നു. ഭക്ഷണത്തിന്റെ പേരില്‍ അവിടെ പല പ്രശ്‌നങ്ങളും ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും സമാധാനത്തോടെ നില്‍ക്കാന്‍ സാധിച്ചിരുന്നത് അവിടെയാണ്. തുടക്കം മുതല്‍ അടുക്കളുമായി ബന്ധപ്പെട്ട് താന്‍ നിന്നത് അതുകൊണ്ടാണെന്നാണ് ധന്യ പറയുന്നത്. ആരെങ്കിലും ഏറ്റെടുത്ത് ചെയ്താല്‍ മാത്രമേ അടുക്കളയിലെ കാര്യങ്ങള്‍ നല്ല രീതിയില്‍ മുന്നോട്ട് പോകൂ.

അതല്ലെങ്കില്‍ ഭക്ഷണം കഴിക്കുന്നത് പോലും പ്രതിസന്ധിയിലാവും. അവിടെ നിന്നും ഇറങ്ങി ഓടാനൊക്കെ തോന്നി പോകും. പല പ്രശ്‌നങ്ങളും ക്ലിയര്‍ ചെയ്ത് വിടുകയായിരുന്നു എന്റെ ജോലി. പക്ഷേ ഒരു സൈഡില്‍ നിന്ന് തുടങ്ങുമ്പോള്‍ മറുവശത്ത് വലിയ പ്രശ്‌നം തുടങ്ങും. താനെന്തായാലും പ്രശ്‌നം ഉണ്ടാക്കാതെ അതില്‍ നിന്നും മാറി നടക്കാനാണ് ശ്രമിച്ചതെന്ന് ധന്യ പറയുന്നു.

ബിഗ് ബോസില്‍ പിആര്‍ വര്‍ക്കുകള്‍ നടന്നിട്ടുണ്ടോന്ന് ചോദിച്ചാല്‍ പിആര്‍ ഇല്ലാതെ ഈ ഷോ നടക്കത്തില്ലെന്നാണ് ധന്യ പറയുന്നത്. 'തീര്‍ച്ചയായിട്ടും പിആര്‍ വേണം. അതല്ലെങ്കില്‍ ഈ ഷോ മുന്നോട്ട് പോകില്ല. പല മത്സരാര്‍ഥികള്‍ക്കും അതുണ്ടായിരുന്നു. ആദ്യമായി കാണുന്നവര്‍ക്കെല്ലാം പിആര്‍ ഇല്ലാതെ നിലനില്‍ക്കാന്‍ പറ്റിയെന്ന് വരില്ല. ഞാനടക്കമുള്ളവര്‍ക്ക് കിട്ടിയ ഗുണമെന്ന് പറയുന്നത് ഞങ്ങള്‍ ആര്‍ട്ടിസ്റ്റാണെന്ന് ആളുകള്‍ക്ക് അറിയാമെന്നതാണ്. ഇവര്‍ എന്തൊക്കെ ചെയ്യുമെന്ന് അവര്‍ക്കറിയാം.

പുതിയതായി വരുന്ന ആളുകള്‍ക്ക് അവര്‍ ചെയ്യുന്നതൊക്കെ നല്ലതാണെന്ന് പത്ത് പേരിലേക്ക് എത്തിക്കുക എങ്ങനെയായിരിക്കും. അവരെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടന്നാല്‍ മാത്രമേ അവരുടെ പ്രകടനം ശ്രദ്ധിക്കപ്പെടുകയുള്ളു. നാളെയും അവരെ പ്രേക്ഷകര്‍ കാണണമെങ്കില്‍ അവരെ കുറിച്ചുള്ള സംസാരം പുറത്ത് നടക്കണം. അതിനായി മത്സരാര്‍ഥികള്‍ പിആര്‍ വര്‍ക്കിന് ഏല്‍പ്പിക്കുമെന്നും ധന്യ പറയുന്നു.


Click it and Unblock the Notifications