ബഡായി ബംഗ്ലാവിലേക്ക് ധര്‍മജന്റെ തിരിച്ച് വരവ്! വേലക്കാരനായിട്ടല്ല, പിന്നെയോ? ഒപ്പം ഇന്ദ്രന്‍സും

മലയാളത്തിലെ ഏറ്റവും തിരക്കുള്ള നടന്മാരില്‍ ഒരാളായി മാറിയിരിക്കുകയാണ് ധര്‍മജന്‍ ബോള്‍ഗാട്ടി. മിമിക്രിയിലൂടെ സിനിമയിലേക്ക് എത്തിയ ധര്‍മജന്‍ ഇന്ന് ഇറങ്ങുന്ന എല്ലാ സിനിമകളിലും പ്രധാനപ്പെട്ട വേഷത്തിലുണ്ടെന്നുള്ളതാണ് ശ്രദ്ധേയം. രമേഷ് പിഷാരടിയ്‌ക്കൊപ്പം ചേര്‍ന്നായിരുന്നു ധര്‍മജന്‍ ശ്രദ്ധേയനാവുന്നത്. ഇരുവരുടെയും കരിയറില്‍ വലിയ ചലനം സൃഷ്ടിച്ചത് ബഡായി ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെയായിരുന്നു.

ജനപ്രിയ പരമ്പരയായിരുന്ന ബഡായി ബംഗ്ലാവിന്റെ സീസണ്‍ രണ്ടാണ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്നത്. ആദ്യഭാഗത്ത് ധര്‍മജന്‍, പിഷാരടി, ആര്യ എന്നിവരുടെയെല്ലാം സാന്നിധ്യം ശ്രദ്ധേയമായിരുന്നു. ഇപ്പോഴിതാ ബഡായി ബംഗ്ലാവ് ആരാധകര്‍ക്ക് സന്തോഷ വാര്‍ത്ത വന്നിരിക്കുകയാണ്. ഏറെ കാലത്തിന് ശേഷം ധര്‍മജന്‍ ബഡായി ബംഗ്ലാവിലേക്ക് വരികയാണെന്നാണ് പുതിയ വിവരം.

dharmajan

പഴയത് പോലെ ബഡായി ബംഗ്ലാവിലെ പണിക്കാരന്‍ ആയിട്ടല്ല. അതിഥിയായിട്ടാണ് ധര്‍മജന്‍ വീണ്ടുമെത്തുന്നത്. അദ്ദേഹത്തിനൊപ്പം നടന്‍ ഇന്ദ്രന്‍സും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്. സോഷ്യല്‍ മീഡിയ വഴി ഇക്കാര്യം ഇരുവരും സൂചിപ്പിച്ചിരുന്നു. പുതിയ പ്രോജക്ടിന്റെ വിശേഷങ്ങള്‍ പങ്കുവെക്കാനും മറ്റുമാണ് ഇന്ദ്രന്‍സും ധര്‍മജനും ബഡായി ബംഗ്ലാവിന്റെ വേദിയില്‍ എത്തുന്നത്.

2013 ലായിരുന്നു നടന്‍ മുകേഷും രമേഷ് പിഷാരടിയും അവതാരകരായി എത്തിയ ബഡായി ബംഗ്ലാവ് ആരംഭിച്ചത്. സിനിമയുടെ വിശേഷങ്ങളുമായിട്ടെത്തുന്ന താരങ്ങളുമായി കോമഡി കലര്‍ന്ന രീതിയില്‍ നടത്തുന്ന അഭിമുഖമായിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത് വന്നിരുന്ന ബഡായി ബംഗ്ലാവ് റേറ്റിംഗിലും മുന്‍പന്തിയിലായിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X