ദിലീപ് ചേട്ടനെപ്പോലെ, മഞ്ജു വാര്യരുടെ നായകനാവണം, ധര്‍മ്മജന്റെ തുറന്നുപറച്ചില്‍, വീഡിയോ കാണൂ
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം താരമായ ധര്‍മ്മജന്‍ ഇപ്പോള്‍ സിനിമയിലെയും അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. പ്രേക്ഷകരെ വെറുപ്പിക്കാത്ത രീതിയിലാണ് താരം അഭിനയിക്കുന്നതെന്നതാണ് പ്രധാന സവിശേഷത. രമേഷ് പിഷാരടിയും ധര്‍മ്മജനും ഒരുമിച്ച് അവതരിപ്പിക്കുന്ന സ്‌കിറ്റിന് അന്നും ഇന്നും മികച്ച സ്വീകാര്യതയാണ്. മിനിസ്‌ക്രീനില്‍ നിന്നും ബിഗ് സ്‌ക്രീനിലേക്കെത്തിയപ്പോഴും മികച്ച പിന്തുണയാണ് താരത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
കൈരളി ചാനലിലെ പ്രധാനപ്പെട്ട പരിപാടികളിലൊന്നായ ജെബി ജംഗ്്ഷനില്‍ കഴിഞ്ഞ ദിവസം അതിഥിയായി പങ്കെടുത്തത് ധര്‍മ്മജനായിരുന്നു. വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനോടൊപ്പം മനസ്സിലെ ആഗ്രഹങ്ങളെക്കുറിച്ചും അദ്ദേഹം തുറന്നുപറഞ്ഞിരുന്നു. പരിപാടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

അതിഥിയായി ധര്‍മ്മജന്‍
കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ പരിപാടിയില്‍ അതിഥിയായി പങ്കെടുത്തത് ധര്‍മ്മജനായിരുന്നു. വിശേഷങ്ങളും മനസ്സിലെ ആഗ്രഹങ്ങളെക്കുറിച്ചുമൊക്കെ താരം തുറന്ന് സംസാരിച്ചിരുന്നു.

ആരുടെ നായകനായി അഭിനയിക്കും?
മഞ്ജു വാര്യര്‍, റിമ കല്ലിങ്കല്‍, കാവ്യ മാധവന്‍, മംമ്ത മോഹന്‍ദാസ്, രമ്യാ നമ്പീശന്‍ എന്നിവരില്‍ ആരുടെ ഒപ്പം അഭിനയിക്കാനാണ് ഇഷ്ടമെന്നായിരുന്നു ജോണ്‍ ബ്രിട്ടാസ് താരത്തോട് ചോദിച്ചത്.

മഞ്ജു വാര്യര്‍ക്കൊപ്പം
മഞ്ജു വാര്യരിനൊപ്പം അഭിനയിക്കാനാണ് താല്‍പര്യമെന്നാണ് ധര്‍മ്മജന്‍ പറഞ്ഞത്. ജീവിതത്തിലെ പ്രധാനപ്പെട്ട ആഗ്രഹങ്ങളിലൊന്ന് കൂടിയായിരുന്നു അത്. താരത്തോട് സംസാരിക്കണമെന്നായിരുന്നു ആഗ്രഹിച്ചത്.

മറ്റ് ആഗ്രഹങ്ങള്‍
ദിലീപ് നാദിര്‍ഷ ടീമിന്റെ ദേ മാവേലി കൊമ്പത്തില്‍ പങ്കെടുക്കുക, മിമിക്രി അവതരിപ്പിക്കുന്നതിനായി ഫ്‌ളൈറ്റില്‍ സഞ്ചരിക്കുക മഞ്ജു വാര്യരെ നേരിട്ട് കണ്ട് സംസാരിക്കുക ഈ മൂന്ന് ആഗ്രഹങ്ങളായിരുന്നു മനസ്സിലുണ്ടായിരുന്നത്. അതില്‍ക്കൂടി നേടിയെന്നും താരം പറയുന്നു.
ദിലീപുമായുള്ള ബന്ധം
ചേട്ടനും അനിയനെയും പോലെയുള്ള ബന്ധമാണ് ദിലീപേട്ടനുമായി. തന്റെ ബന്ധങ്ങളെല്ലാം സുതാര്യമാണെന്നും ധര്‍മ്മജന്‍ പറയുന്നു. വീഡിയോ കാണാം.


Click it and Unblock the Notifications