മഞ്ജു വാര്യരെ കണ്ട് സംസാരിക്കണം, ദിലീപിനോടൊപ്പം കാസറ്റ് ചെയ്യണം, ധര്‍മ്മജന്‍റെ തുറന്നുപറച്ചില്‍
മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയവരേറെയാണ്. അവരിലൊരാണ് ധര്‍മ്മജന്‍ ബോള്‍ഗാട്ടി. എഴുത്തും മിമിക്രിയുമായിരുന്നു തനിക്ക് കൈമുതലായുണ്ടായിരുന്നതെന്ന് അദ്ദേഹം പറയുന്നു. ലെറ്റ് മി ടോക്കിലൂടെയായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചെത്തിയത്.
ദേ മാവേലി കൊമ്പത്തില്‍ പങ്കെടുക്കുക, മഞ്ജു വാര്യരെ കണ്ട് സംസാരിക്കുക ഈ രണ്ട് കാര്യങ്ങളായിരുന്നു വലിയ സ്വപ്‌നമായി കൊണ്ടുനടന്നിരുന്നത്. കോളേജ് പഠനം ഇടയ്ക്ക് പാതിവഴിയില്‍ വെച്ച് മുടങ്ങിയിരുന്നു. ചില പ്രശ്‌നങ്ങള്‍ കാരണം ജയിലിലേക്ക് പോവേണ്ടി വന്നിരുന്നു. അത് പഠനത്തെ ബാധിച്ചു. പിന്നീടാണ് ഐടിസിയില്‍ പഠിക്കാന്‍ പോയത്. അപ്പോഴും എഴുത്ത് കൂടെക്കൊണ്ടുപോയിരുന്നു.
കാസറ്റില്‍ പേരും ഫോട്ടോയും വരിക. ദിലീപേട്ടനും നാദിര്‍ഷക്കയുമൊക്കെയുള്ള മാവേലി കൊമ്പത്തില്‍ പങ്കെടുക്കാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നു. മിമിക്രിയുമായി വിദേശത്ത് പോവുകയെന്നതും വലിയ സ്വപ്‌നമായിരുന്നു. ദുബായില്‍ പോയി പരിപാടി അവതരിപ്പിക്കാനായിരുന്നു ആഗ്രഹിച്ചത്. അന്ന് ഇതൊന്നും നിസ്സാരമായ കാര്യങ്ങളായിരുന്നില്ല. ആഗ്രഹങ്ങളൊക്കെയുണ്ടായിരുന്നുവെങ്കിലും ചാന്‍സ് ചോദിച്ച് പോവാനൊന്നും അഭിമാനം അനുവദിച്ചിരുന്നില്ല.

ഉല്ലാസപ്പൂങ്കാറ്റ് എന്ന ചിത്രത്തിന്‍രെ പോസ്റ്ററില്‍ രണ്ട് നമ്പറുണ്ടായിരുന്നു. അതില്‍ വിളിച്ചപ്പോള്‍ കാക്കനാട് ഹില്‍വ്യൂ ഹോട്ടലില്‍ ചെല്ലാന്‍ പറഞ്ഞിരുന്നു. രഞ്ജിത്തേട്ടന്‍അന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നു. അദ്ദേഹത്തോട് കഥ പറഞ്ഞപ്പോള്‍ നല്ല ചിരിയായിരുന്നു അദ്ദേഹം. ജഗതി ശ്രീകുമാറിനെക്കൊണ്ട് കഥ പറയിപ്പിക്കാമെന്ന് പറഞ്ഞിരുന്നു. കേസിലൊക്കെയായതിനാല്‍ അദ്ദേഹത്തിന് അത് പറ്റിയിരുന്നില്ല. പിന്നീടാണ് അദ്ദേഹം വേറെ നമ്പര്‍ തന്നത്. കോമഡി കാസ്റ്റ് രചനകളുടെ രാജാവായിരുന്ന തോമസ് ചേട്ടനോടായിരുന്നു പിന്നീട് കഥ പറഞ്ഞത്.
Recommended Video
പിന്നീടാണ് പ്രൊഫഷണല്‍ ട്രൂപ്പിലേക്ക് അവസരം വന്നത്. പിന്നീടാണ് സിനിമാലയില്‍ അവസരം ലഭിക്കുന്നത്. ഡയാന സില്‍വസ്റ്ററായിരുന്നു ധര്‍മ്മജന്‍ ചെയ്താല്‍ നന്നാവുമെന്ന് പറഞ്ഞ് കുറേ കഥാപാത്രങ്ങളെ തന്നത്. ഇതിനിടയിലാണ് പിഷാരടിയും സിനിമാലയിലേക്ക് വന്നത്. ഇതിന് ശേഷമായാണ് പാപ്പി അപ്പച്ചായിലേക്ക് അവസരം ലഭിച്ചത്. ദിലീപിനൊപ്പമുള്ള കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


Click it and Unblock the Notifications











