ഒക്ടോബർ മൂന്നിനു ശേഷം താൻ മദ്യപിച്ചിട്ടില്ല; കാരണം ' ദിലീപ്', തുറന്ന് പറഞ്ഞ് ധർമജൻ

താൻ മദ്യപാനം അവസാനിപ്പിച്ചുവെന്നാണ് എന്നാണ് പ്രേക്ഷകരെ സാക്ഷിയാക്കി ധർമ്മജൻ പറഞ്ഞത്.

By Ankitha

Recommended Video

ധർമജൻ മദ്യപാനം നിർത്തി, കാരണം ദിലീപ് | filmibeat Malayalam

സ്വാഭാവിക കോമഡിയിലൂടെ പ്രേക്ഷകരെ കയ്യിലെടുത്ത ഒരു താരമാണ് ധർമജൻ ബോൽഗാട്ടി. ചെറിയ കുട്ടികൾ മുതൽ പ്രായമായവർ വരെ ധർമജന്റെ ഫാൻസ് ലിസ്റ്റിൽ ഉണ്ട്. എന്നാൽ ധർമജൻ തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യം തന്റെ പ്രേഷകരുടെ മുന്നിൽ വെളിപ്പെടുത്തിരിക്കുകയാണ്. കൈരളി ടിവിയിൽ ജോൺ ബ്രിട്ടാസ് അവതാരകനായെത്തുന്ന ജെബി ജംഗ്ഷനിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ.

താൻ മദ്യപാനം അവസാനിപ്പിച്ചുവെന്നാണ് പ്രേക്ഷകരെ സാക്ഷിയാക്കി ധർമ്മജൻ പറഞ്ഞത്. അതിനു പിന്നിൽ ഒരു വ്യക്തിയുണ്ടെന്നും വെളിപ്പെടുത്തി. വളരെ അഭിമാനത്തോടെയാണ് ആ വ്യക്തിയുടെ പേരും ഉണ്ടായ സംഭവവും ധർമജൻ വെളിപ്പെടുത്തിയത്.

 മാദ്യപാനം നിർത്താൻ കാരണം ദിലീപ്

മാദ്യപാനം നിർത്താൻ കാരണം ദിലീപ്

മദ്യാപാനം നിർത്താൻ കാരണം ദിലീപാണെന്നു ധർമജൻ തുറന്നു പറഞ്ഞു. ദിലീപേട്ടന്റെ ജീവിതത്തിൽ കുറച്ചു നാളുകൾക്ക് മുൻപ് സംഭവിച്ച പ്രശ്നങ്ങൾ തന്നെ വല്ലാതെ തളർത്തിയിരുന്നു. ജയിലിൽ പോയത് തന്നെ ഏറെ സങ്കടപ്പെടുത്തിയെന്നും ധർമജൻ പറഞ്ഞു. ദിലീപേട്ടൻ കാരണമാണ് താൻ മദ്യപാനം അവസാനിപ്പിച്ചതെന്നും അതിനു പിന്നിൽ ഒരു സംഭവമുണ്ടെന്നും താരം പറഞ്ഞു.

അവസാനമായി മദ്യപിച്ചത് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ദിവസം

അവസാനമായി മദ്യപിച്ചത് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ദിവസം

ദിലീപ് ജയിലിൽ നിന്ന് പുറത്തിറങ്ങിയ ദിവസമാണ് താൻ അവസാനമായി മദ്യപിച്ചത്. സന്തോഷം കൊണ്ടാണ് താൻ മദ്യപിച്ചത്. ഒക്ടോബർ 3 ന് വെള്ളമടിച്ചിട്ടാണ് താൻ ജയിൽ പരിസരത്ത് എത്തിയത്. ഇത് ആരും അറിയാതിരിക്കാൻ കൂളിംഗ് ഗ്ലാസ് ധരിച്ചതെന്നും ധർമ്മജൻ ബോൽഗാട്ടി തുറന്ന് സമ്മതിച്ചു.

ജീവിതത്തിൽ ചെയ്ത തെറ്റ്

ജീവിതത്തിൽ ചെയ്ത തെറ്റ്

നാദിർഷ പറഞ്ഞാണ് ദിലീപിന് ജാമ്യം ലഭിച്ചുവെന്നുള്ള വിവരം അറിഞ്ഞത്. സന്തോഷം കാരണം മൂന്നാലെണ്ണം അടിച്ചാണ് ജയിലിൽ പോയത് . എന്നാൽ അന്ന് നടന്ന സംഭവത്തിൽ പിഷാരടി ഉൾപ്പെടെയുള്ളവർ തന്നെ കുറ്റപ്പെടുത്തുകയും വഴക്കു പറയുകയും ചെയ്തിരുന്നു. അത് തനിക്ക് ഏറെ സങ്കടം ഉണ്ടാക്കിയ സംഭവമായിരുന്നു. മദ്യപിച്ച പ്രവർത്തി ഒരിക്കലും തനിയ്ക്ക് മോശമാണെന്ന് തോന്നിയിട്ടില്ല. എങ്കിലും പിന്നീടൊരിക്കലും താൻ മദ്യം ഉപയോഗിച്ചിട്ടില്ലെന്നും ധർമജൻ പറഞ്ഞു.

 ദിലീപ് സഹായിച്ചിട്ടുണ്ട്

ദിലീപ് സഹായിച്ചിട്ടുണ്ട്

ദിലീപ് തനിയ്ക്ക് വീട്ടിലേയ്ക്കായി ഒരു എസി വാങ്ങി തന്നിട്ടുണ്ടെന്നു ധർമ്മജൻ തുറന്നു പറഞ്ഞു. ദിലീപേട്ടൻ ജയിലിലായ സമയത്ത് താനും ഭാര്യയും മക്കളും നിലത്ത് പായ വിരിച്ചാണ് ഉറങ്ങിയിരുന്നത്. അതിനു കാരണം ദിലീപേട്ടനാണ്. അദ്ദേഹം സമ്മനമായി നൽകിയ എസി കാണുമ്പോൾ തനിയ്ക്ക് കിടക്കാൻ കഴിഞ്ഞിരുന്നില്ലെന്നും ധർമ്മജൻ പറഞ്ഞു. ജയിൽ മോചിതനായി ദിലീപ് പുറത്തു വരുന്നത് വരെ താനും കുടുംബവും നിലത്തു തന്നെ കിടന്നുവെന്നും താരം വെളിപ്പെടുത്തി.

 ട്രോളൻമാരെ പേടിയില്ല

ട്രോളൻമാരെ പേടിയില്ല

പരിപാടിയിൽ ട്രോളന്മാർക്കെതിരേയും ധർമ്മജൻ ചിലതു പറഞ്ഞിട്ടുണ്ട്. ട്രോളന്മാർ എന്തു പറഞ്ഞാലും തനിയ്ക്ക് തന്റെ അഭിപ്രായങ്ങൾ പുറത്തു പറയാതിരിക്കാൻ പറ്റില്ലെന്നും താരം പറഞ്ഞിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X