കൊല്ലം സുധിയുടെ ആദ്യ ഭാര്യയെ അറിയാം; അക്കാലത്ത് അവന്റെ കെെയിൽ പെെസയില്ല: ധർമ്മജൻ

രേണു സുധിയെക്കുറിച്ചുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ തുടരുകയാണ്. കടുത്ത സെെബറാക്രമണത്തിലും തളർന്ന് പോകാതെ മുന്നോട്ട് പോകുന്ന രേണു പതിയെ ജനപ്രീതി നേടുന്നുണ്ട്. രേണുവിന്റെ ഭർത്താവ് അന്തരിച്ച നടൻ കൊല്ലം സുധിയുടെ ആരാധകരാണ് രേണുവിനെ കുറ്റപ്പെടുത്തുന്നവരിൽ കൂടുതലും. രേണു കൊല്ലം സുധിയെ മറന്ന് പ്രശസ്തിക്ക് പിന്നാലെ പോകുന്നു എന്നാണ് ഇവരുടെ വാദം. എന്നാൽ ഭർത്താവ് മരിച്ചെന്ന് കരുതി ജീവിതം മുഴുവനും വിഷമിച്ചിരിക്കണോ എന്നാണ് രേണുവിനെ അനുകൂലിക്കുന്നവർ ചോദിക്കുന്നത്.

കൊല്ലം സുധിയെക്കുറിച്ച് സംസാരിക്കുകയാണ് നടൻ ധർമ്മജൻ. ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നു. ജനം ഓൺലെെനിൽ സംസാരിക്കവെയാണ് ധർമ്മജൻ ഓർമകൾ പങ്കുവെച്ചത്. കൊല്ലം സുധിയെ ഞാനാണ് എറണാകുളത്ത് കൊണ്ട് വരുന്നത്. അന്ന് റൂമെടുത്ത് താമസിക്കാനുള്ള പെെസയില്ല. അപ്പോൾ അവൻ എന്റെ വീട്ടിൽ വരും. പോകാൻ നേരത്ത് എടോ എനിക്ക് ഒരു 250 രൂപ വേണമെ‌ടോ എന്ന് പറയും.

Dharmajan  Renu Sudhi

എന്റെ കെെയിലും പെെസയുണ്ടാവില്ല. സുധിക്ക് പരിചയമുള്ള വീട് എന്റേതായിരുന്നു. പിന്നെ റിയാലിറ്റി ഷോയൊക്കെ വന്നപ്പോൾ സുധി എറണാകുളത്തായി. സുധിയെ പോലെ കുറേ പേർ എന്റെ വീട്ടിൽ വന്ന് നിന്നിട്ടുണ്ട്. എന്റെ വീട്ടിൽ സൗകര്യമൊന്നുമില്ല. നടുക്കത്തെ ഹാളിൽ പായിട്ട് ഞങ്ങൾ ഒരുമിച്ച് കിടക്കും. സുധിയുടെ ആദ്യ ഭാര്യയെ അറിയമായിരുന്നു. ഇപ്പോഴത്തെ ഭാര്യയെ അറിയില്ലെന്നും ധർമ്മജൻ പറയുന്നു.

രേണുവിന്റെ റീലുകൾ കണ്ടിരുന്നു. അത് ചെയ്യുന്നത് കൊണ്ട് എന്താണ് തെറ്റ്. അവൻ പോയെന്നോർത്ത് കരഞ്ഞിരിക്കാൻ പറ്റുമോ. അവർ അവരുടെ സന്തോഷം കണ്ടെത്തേട്ടെ. മോനുമായി ഞാൻ കൂട്ടാണ്. രേണുവുമായി ഞാൻ അത്രയ്ക്കും പരിചയമില്ല. സുധിയുടെ ആദ്യത്തെ ഭാര്യയെ പരിചയമുണ്ടായിരുന്നു. രേണുവിന് എന്നെ അറിയാമായിരിക്കുമെന്നും ധർമ്മജൻ പറയുന്നു.

Dharmajan  Renu Sudhi

ആദ്യ ഭാര്യയെക്കുറിച്ച് കൊല്ലം സുധി നേരത്തെ തുറന്ന് സംസാരിച്ചിട്ടുണ്ട്. മകന് ഒന്നര വയസുള്ളപ്പോൾ ആ​ദ്യ ഭാര്യ മറ്റൊരാളുടെ കൂടെ പോയി. പിന്നീടുള്ള പരിപാടികളിൽ മകനെയും കൊണ്ടാണ് പോയിരുന്നത്. പ്രണയിച്ചായിരുന്നു ആദ്യ വിവാഹം. ആ ബന്ധം അധിക നാൾ മുന്നോട്ട് പോയില്ല. ഏറെ വേദനിച്ച നാളുകളാണ് അതൊക്കെ. പിന്നീട് ഞാനും മോനും ഏറെ കഷ്ടപ്പെടാടണ് ജീവിതം തിരിച്ച് പിടിച്ചത്. പുള്ളിക്കാരി പിന്നീട് ആത്മഹത്യ ചെയ്തു. അവരുടെ രണ്ടാമത്തെ ദാമ്പത്യത്തിലെ പ്രശ്നങ്ങളായിരുന്നു കാരണം, ആ ബന്ധത്തിൽ അവർക്ക് ഒരു കുഞ്ഞുണ്ടെന്നും കൊല്ലം സുധി ഒരിക്കൽ തുറന്ന് പറഞ്ഞു.

ആദ്യ ഭാര്യയുമായി കൊല്ലം സുധി അകന്ന ശേഷമാണ് രേണു സുധി നടന്റെ ജീവിതത്തിലേക്ക് കടന്ന് വരുന്നത്. കൊല്ലം സുധിയുടെ മകനെ സ്വന്തം മകനായിു കാണാൻ രേണു തയ്യാറായി. രേണു വന്ന ശേഷം തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചും കൊല്ലം സുധി സംസാരിച്ചിട്ടുണ്ട്. എന്റെ നെഞ്ചോട് ചേർന്ന് നിൽക്കുന്ന ഭാര്യയും രണ്ട് മക്കളുമാണ് ഇന്നത്തെ എന്റെ ലോകം. രേണുവിന് മൂത്ത മകനെ ജീവനാണ്. താൻ പ്രസവിച്ചതല്ലെങ്കിലും മൂത്ത മകൻ അവനാണെന്നാണ് രേണു എപ്പോഴും പറയാറുള്ളത്. മകന് പത്ത് വയസുള്ളപ്പോഴാണ് രേണുവിനെ താൻ വിവാഹം ചെയ്യുന്നതെന്നും കൊല്ലം സുധി പറഞ്ഞു.

More from Filmibeat

Read more about: dharmajan Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X