രുചി വൈവിധ്യങ്ങളുടെ നിറക്കാഴ്ച്ചകളുമായി ദേ.. രുചിയെത്തുന്നു!
ഒട്ടേറെ കുക്കറി പരിപാടികളാണ് ദിവസവും ചാനലുകളില്‍ നിറയുന്നത്. മിക്കതും സമാന സവിശേഷതകളോടു കൂടിയവയാണ്. എന്നാല്‍ ഇവയില്‍ നിന്നും വ്യത്യസ്തമായി രുചിഭേദങ്ങളുടെ നിറക്കാഴ്ച്ചകളുമായി പ്രേക്ഷകരിലേക്കെത്തുകയാണ് ദേ രുചി എന്ന പരിപാടി.
വ്യത്യസ്തമായ റെസിപ്പികളാണ് ദേ രുചിയില്‍ അവതരിപ്പിക്കുക. മഴവില്‍ മനോരമയില്‍ ഒക്ടോബര്‍ 31 മുതല്‍ ഉച്ചയ്ക്ക് 12 .30 നു പ്രക്ഷേപണം ചെയ്യുന്ന ദേ രുചിയുടെ അവതാരകന്‍ കലേഷ് ആണ്.

അവതരണ രീതികൊണ്ടും പ്രത്യേകതകള്‍ കൊണ്ടും ദേ രുചി വ്യത്യസ്തമായ കുക്കറിഷോ ആയിരിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.


Click it and Unblock the Notifications