നാലോ അഞ്ചോ തവണ പ്രണയം ഉണ്ടായാല്‍ കുഴപ്പമില്ല; രണ്ടാമത്തെ പ്രണയത്തെ കുറിച്ചുള്ള ചോദ്യത്തിന് നടി ദിവ്യദര്‍ശിനി

പ്രണയത്തെ കുറിച്ചും മറ്റ് കാര്യങ്ങളൊക്കെ വെളിപ്പെടുത്തി പല നടിമാരും തരംഗമാവാറുണ്ട്. ഇപ്പോഴിതാ നടിയും ടെലിവിഷന്‍ അവതാരകയുമായ ദിവ്യദര്‍ശിനി എന്ന ഡിഡിയുടെ ചില വിശേഷങ്ങളാണ് ഇന്റര്‍നെറ്റില്‍ തരംഗമാവുന്നത്. കമല്‍ ഹാസന്റെ സിനിമയിലൂടെ സപ്പോര്‍ട്ടിങ് നടിയായിട്ടാണ് ദിവ്യദര്‍ശനി അഭിനയിച്ച് തുടങ്ങുന്നത്. പിന്നീട് നിരവധി ടെലിവിഷന്‍ പരിപാടികളില്‍ അവതാരകയായി. ഇതോടെ തെന്നിന്ത്യയൊട്ടാകെ ശ്രദ്ധിക്കപ്പെട്ടു. ഡിഡി എന്ന വിളിപ്പേര് സ്വന്തമാക്കിയ നടിആരാധകര്‍ക്ക് നല്‍കിയ മറുപടി വൈറലാവുകയാണിപ്പോള്‍.

'ട്വിറ്ററിലൂടെ ആരാധകരുടെ ചോദ്യോത്തര വേളയില്‍ സംസാരിച്ച് ഡിഡി തന്റെ ജീവിതത്തിലെ എല്ലാ കാര്യങ്ങളെയും കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ഇത് ഇന്റര്‍നെറ്റില്‍ വലിയൊരു കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്. നിങ്ങളുടെ പഴയ കാലഘട്ടം ഇപ്പോഴത്തെ ജീവിതത്തിലെ സന്തോഷങ്ങളെ ബാധിക്കുന്നുണ്ടോ? ഉണ്ടെങ്കില്‍ അതിനെ മറികടക്കാന്‍ നിങ്ങള്‍ക്ക് എങ്ങനെ കഴിയും എന്നായിരുന്നു ഒരു ആരാധകന്‍ ചോദിച്ചത്.

dhivyadharshini

ഇല്ല, അങ്ങനെ ഒന്നുമില്ലെന്നായിരുന്നു ഡിഡിയുടെ മറുപടി. ഒരു തവണ അത് കഴിഞ്ഞതാണ്. അങ്ങനെ കഴിഞ്ഞതിലേക്ക് വീണ്ും തിരിഞ്ഞ് നോക്കരുത്. കാരണം ഒരു പാഠം പഠിച്ച് മുന്നോട്ടാണ് പോവേണ്ടത്. അല്ലാതെ പഴയത് ഓര്‍ത്ത് ചുമ്മ കരഞ്ഞോണ്ട് ഇരിക്കരുത്. ഭാവിയില്‍ ഇനി എന്താണ് ഉള്ളതെന്ന് നോക്കി വേണം പോവാന്‍. അല്ലാതെ വന്നാല്‍ വെറുതേ സമയം കളയുന്നത് പോലെ ആവുമെന്നാണ് നടി പറയുന്നത്.

അതീവ സുന്ദരിയായി പാർവതി നായരുടെ ഫോട്ടോസ്, അപ്സരസിനെ പോലെ മനോഹരിയെന്ന് ആരാധകരും

Recommended Video

Mammootty-Sulfath Love Story | FilmiBea Malayalam

ഡി ഡി യുടെ രണ്ടാമത്തെ പ്രണയത്തെ കുറിച്ചായിരുന്നു മറ്റൊരു ചോദ്യം. ജീവിതത്തില്‍ ആദ്യ പ്രണയം, രണ്ടാമത്തെ പ്രണയം എന്നൊന്നും ഇല്ല. അത് സിനിമകളില്‍ മാത്രമേ കാണാന്‍ സാധിക്കുകയുള്ളു. ഒന്നിലധികം തവണ പ്രണയം ഒരു വ്യക്തിയുടെ ജീവിതത്തിലേക്ക് കടന്ന് വരുന്നതും ജീവിതത്തിന്റെ ഭാഗമാണ്. ഒരു വ്യക്തി ഒരേ സമയം അഞ്ച് പേരെ പ്രണയിക്കുന്നത് തെറ്റാണ്. എന്നാല്‍ നാലോ അഞ്ചോ തവണ പ്രണയം നടക്കുന്നതില്‍ കുഴപ്പമില്ല.

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X