പെരേര കാരണം മലപ്പുറത്തുകാർക്ക് തെറിവിളി, ഞങ്ങൾ സമാധാനത്തിലും സന്തോഷത്തിലും കഴിയുന്നവർ, ഇറങ്ങി ഓടുന്നത് പതിവ്!

കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ വൈറലാവുകയും ചർച്ചയാവുകയും ചെയ്ത ഒന്നാണ് മലപ്പുറത്തെ ഒരു വിവാഹ ചടങ്ങിൽ നിന്നും സോഷ്യൽമീഡിയ താരം അലിൻ ജോസ് പെരേര ഇറങ്ങി ഓടിയ സംഭവം. മർദ്ദിച്ചും അപമാനിച്ചും അലിനെ മലപ്പുറത്തുകാർ ഇറക്കി വിട്ടു എന്ന രീതിയിലാണ് വീഡിയോ വൈറലായത്. വിവാഹ സംഘം പിന്നാലെ ചെന്ന് പകർത്തിയ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

സൺ​ഗ്ലാസും വെച്ച് മരണ വീട്ടിൽ എത്തിയ രഞ്ജിനിയും പൃഥ്വിയും, ഇത് മലയാളികളുടെ മാത്രം പ്രശ്നമാണോ?; കുറിപ്പ്
സൺ​ഗ്ലാസും വെച്ച് മരണ വീട്ടിൽ എത്തിയ രഞ്ജിനിയും പൃഥ്വിയും, ഇത് മലയാളികളുടെ മാത്രം പ്രശ്നമാണോ?; കുറിപ്പ്

സംഭവത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ബി​ഗ് ബോസ് താരവും മലപ്പുറം സ്വദേശിയുമായ സായ് കൃഷ്ണ. അലിൻ കാരണം മലപ്പുറംകാർ തെറിവിളി കേൾക്കുകയാണെന്ന് സായ് കൃഷ്ണ പറയുന്നു. മർദ്ദിച്ചിട്ടില്ലെന്നും അലിൻ സ്വമേധയ ഇറങ്ങി ഓടിയതാണെന്നും സായ് കൃഷ്ണ പറഞ്ഞു. സിനിമയുടെ റിവ്യൂ പറഞ്ഞ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്ന അലിൻ വിവാഹങ്ങൾക്കും മറ്റ് പരിപാടികൾക്കും അതിഥിയായി എത്താറുണ്ട്.

Alin Jose Perera

സായ് കൃഷ്ണയുടെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം... മലപ്പുറത്തെ ഒരു വിവാഹ​ ചടങ്ങിലേക്ക് വിളിച്ച് വരുത്തി അലിൻ ജോസ് പെരേരയെ വിളിച്ച് വരുത്തി തല്ലി അപമാനിച്ച് വിട്ടുവെന്ന് വാർത്ത കണ്ടു. ഇത് കണ്ട് പലരും എനിക്ക് മെസേജ് അയക്കുകയാണ് ഇതാണോ നിന്റെ മലപ്പുറമെന്ന്. സംഭവത്തിന്റെ റീൽ കണ്ടപ്പോൾ എനിക്ക് കാര്യം പിടികിട്ടി. ഏത് ഫങ്ഷനിൽ പങ്കെടുക്കാൻ പോയാലും പെരേര അവസാനം റീലിൽ കണ്ടത് പോലെ ഇറങ്ങിയോടും.

പാനിക്ക് ആയിട്ട് ഓടുന്നതാണോ, ക്രൗഡ് മാനേജ് ചെയ്യാൻ പറ്റാതെ ഓടുന്നതാണോയെന്ന് അറിയില്ല. ആൾക്കൂട്ടം കാണുന്നത് ചില ആളുകൾക്ക് പ്രശ്നമാണ്. അവരും പെരേര ഓടിയതുപോലെ ഓടും. എന്താണ് കാരണമെന്നത് അവൻ തന്നെ പറയണം. മലപ്പുറത്തുള്ള ആരും ഇവനെ കയ്യേറ്റം ചെയ്യുകയോ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്ന ഉറപ്പ് എനിക്കുണ്ട്.

ഭര്‍ത്താവിന്റെ വീട്ടുകാരോട് എന്തൊരു സ്‌നേഹം! ഭാഗ്യം ചെയ്ത കുടുംബം! പേളിയോട് ആരാധകര്‍
ഭര്‍ത്താവിന്റെ വീട്ടുകാരോട് എന്തൊരു സ്‌നേഹം! ഭാഗ്യം ചെയ്ത കുടുംബം! പേളിയോട് ആരാധകര്‍

അങ്ങനൊരു ഉറപ്പ് വരാൻ കാരണം ചില വീഡിയോ ക്ലിപ്പുകളാണ്. അലിന്റെ വീഡിയോ വൈറലായശേഷം മലപ്പുറത്തിനും അവിടുത്തെ ആളുകൾക്കും അതിഭീ​കരമായ ഹേറ്റാണ് ലഭിക്കുന്നത്. അല്ലെങ്കിലും മലപ്പുറത്തിനെ കുറിച്ച് ആരെങ്കിലും നെ​ഗറ്റീവ് അടിച്ച് ഇറക്കി കഴിഞ്ഞാൽ അതിന്റെ കമന്റ് ബോക്സിൽ നിറയെ ഹെയ്റ്റ് ആയിരിക്കും. മലപ്പുറത്തിനെ കിട്ടി കഴിഞ്ഞാൽ വലിച്ച് കീറാൻ സോഷ്യൽമീഡിയയിൽ ആളുകൾ കാത്തിരിക്കുകയാണ്.

അതെന്താണ് അങ്ങനെ. ഞങ്ങൾ ഇവിടെ നല്ല സുഖത്തിലും സന്തോഷത്തിലുമാണ് കഴിയുന്നത്. ഇവിടെ വന്നിട്ടുള്ളവർക്കെല്ലാം മലപ്പുറത്തെ വിട്ട് പോകുമ്പോൾ ഒരു സങ്കടമായിരിക്കും. മലപ്പുറം എക്സ്പീരിയൻസ് ചെയ്തവർക്ക് അത് അറിയാം. അലിൻ‌ ജോസിന് ഏറ്റവും കൂടുതൽ വർക്ക് കിട്ടുന്നത് മലപ്പുറത്ത് നിന്നാണ്.

Alin Jose Perera

അ​ങ്ങനൊരു സാഹചര്യമുള്ളപ്പോൾ വിളിച്ച് വരുത്തി ഫണ്ണിന് വേണ്ടി അലിനെ ഉപദ്രവിക്കുമെന്ന് ഞാൻ കരുതുന്നില്ല. ആ വിവാഹത്തിന്റെ ടീം എന്നെ വിളിച്ചിരുന്നു. തല്ലിയിട്ടില്ലെന്ന് അവർ വ്യക്തമാക്കി. കോട്ടും ഇട്ട് ആ വേദിയിൽ പാട്ടും പാടി ഇരുന്നവനാണ് അലിൻ. അതിനിടയിൽ പെട്ടന്ന് കോട്ട് ഊരി കളഞ്ഞ് ഓടുകയായിരുന്നു.

മേടിച്ച കാശിനേക്കാൾ പണിയെടുക്കുന്നുവെന്ന തോന്നൽ വന്നാൽ അലിൻ‌ ഇറങ്ങി ഓടും. ഇത് പലപ്പോഴായി സംഭവിച്ചിട്ടുള്ളതാണ്. അലിൻ തന്നെയാണ് ഷർട്ടിന്റെ ബട്ടണുകൾ അഴിച്ചത്. ചില വീഡിയോകളിൽ അത് വ്യക്ത‌വുമാണ്. ഇത്തരം പരിപാടികളിൽ പങ്കെടുക്കാൻ താൽപര്യമുണ്ടെന്ന് അലിൻ തന്നെയാണ് പറഞ്ഞത്. അതിന് പണം വാങ്ങുന്നുമുണ്ട്.

രണ്ടാം വിവാഹത്തിന് പ്രേരിപ്പിച്ചു! കല്യാണം കഴിഞ്ഞതോടെ സ്വഭാവം മാറി! അനുവും നാഥുവും കണക്റ്റഡ്
രണ്ടാം വിവാഹത്തിന് പ്രേരിപ്പിച്ചു! കല്യാണം കഴിഞ്ഞതോടെ സ്വഭാവം മാറി! അനുവും നാഥുവും കണക്റ്റഡ്

അലിന്റെ വീഡിയോ കാരണം മലപ്പുറത്തുകാർക്ക് വൻ രീതിയിൽ‌ ഹേറ്റും തെറിവിളിയും. ഇതിന് വിശദീകരണം അലിൻ‌‍ നൽകണം. അല്ലെങ്കിൽ ഇനി മുതൽ അലിനെ മലപ്പുറത്തേക്ക് ആരും ക്ഷണിക്കരുത് എന്നും സായ് കൃഷ്ണ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X