ഞാന്‍ ജയിച്ചു, എനിക്ക് സമ്മാനം വേണം! ചിത്രയുടെ ഡയമണ്ട് മോതിരം അനുമോള്‍ ചോദിച്ച് വാങ്ങിയതോ? വീണ്ടും ചര്‍ച്ചകള്‍

ബിഗ് ബോസില്‍ നിന്നും പുറത്ത് വന്നതോടെ താരങ്ങളെല്ലാം തിരക്കിലാണ്. ഉദ്ഘാടനങ്ങളും, പൊതുപരിപാടികളും, സിനിമയില്‍ നിന്നുള്ള അവസരങ്ങളുമൊക്കെയാണ് ചിലരെയൊക്കെ തേടിയെത്തിയിട്ടുള്ളത്. സീസണ്‍ 7ലെ വിജയി അനുമോള്‍ക്കും നിറയെ പരിപാടികളാണ്. നാട്ടിലെ സ്വീകരണ പരിപാടിയിലെ വിശേഷങ്ങള്‍ വ്‌ളോഗിലൂടെ അനു കാണിച്ചിരുന്നു. അടുത്തിടെ സ്റ്റാര്‍ സിംഗര്‍ പരിപാടിയിലേക്കും ബിഗ് ബോസ് ഫൈനലിസ്റ്റുകളെത്തിയിരുന്നു. ഷോയില്‍ വന്നപ്പോള്‍ ചിത്ര അനുവിന് ഡയമണ്ട് റിംഗ് സമ്മാനമായി നല്‍കിയിരുന്നു. അതിനുള്ള അര്‍ഹതയൊന്നും അനുവിന് ഇല്ലെന്ന് പറയുന്നവര്‍ ഇപ്പോഴുമുണ്ട്. ആ മത്സരത്തില്‍ അവള്‍ ജയിച്ചതല്ല, 16 ലക്ഷം കൊടുത്താണ് ജയിച്ചത് എന്നൊക്കെയാവും അവരുടെ ചിന്ത.

വ്‌ളോഗിലൂടെയായി അതുലും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. നെവിനും അനുവും നല്ല രസമായിരുന്നു. സമയം പോയത് തന്നെ അറിഞ്ഞില്ല. എവിടെയൊക്കെയോ എന്തൊക്കെയോ ഒരു കല്ലുകടി പോലെ തോന്നിയിരുന്നു. അന്ന് ബിഗ് ബോസിലായിരുന്ന സമയത്ത് കാറില്‍ ഉള്ളൊരു ടാസ്‌ക്കുണ്ടായിരുന്നു. അന്ന് എല്ലാവരും അനുവിനെ മാറ്റിനിര്‍ത്തി. അനു അവിടെ എന്തൊക്കെയോ ഷോ കാണിച്ചു. ഒടുവില്‍ ആ കാര്‍ എത്തിയത് അവളുടെ കൈയ്യില്‍ തന്നെ. കര്‍മ്മ എന്നൊന്ന് ഉണ്ടെന്ന് കാലം തന്നെ തെളിയിച്ചു. അനു ജയിച്ചത് അവരെ ഇഷ്ടപ്പെടാത്തവര്‍ എങ്ങനെ സഹിക്കുന്നുവോ എന്തോ. ദിവസം പോവുന്തോറും അനുവിന് തിരക്ക് കൂടി വരികയാണ്.

Anu mol asked for diamond ring
Photo Credit: Anumol/facebook

ക്രീം ബണ്‍ തീറ്റ മത്സരത്തില്‍ ജയിച്ചത് അനുവായിരുന്നു. പറ്റുന്നത് പോലെ വാരിവലിച്ച് കഴിക്കുകയായിരുന്നു അനു. അനുവിന്റെ കോണ്‍ഫിഡന്‍സാണ് അവിടെ കണ്ടത്. കുറച്ച് കുട്ടിത്തവും പൊട്ടത്തരവും, മണ്ടത്തരവുമൊക്കെയാണ് അനുവിന്. ജനുവിനാണ് ആള്‍, അതാണ് ഏറ്റവും പ്രത്യേകത. അനുവിനെ എനിക്കിഷ്ടമാണ്, ഒരു സഹോദരന്റെ സ്ഥാനത്ത് നിന്ന്. ഇനി ഇതാരും വളച്ചൊടിക്കരുത്.ഇത്രയ്ക്ക് ആര്‍ത്തി പാടില്ലെന്നായിരുന്നു നെവിന്‍ അനുവിനോട് പറഞ്ഞത്. സമ്മാനമുണ്ടെന്ന് പറഞ്ഞാല്‍ ഏതറ്റം വരെയും പോയി ജയിക്കും ഞാന്‍ എന്നും അനു പറഞ്ഞിരുന്നു. ചിത്ര ചേച്ചിയുടെ അടുത്ത് പോയി ചോദിച്ച് വാങ്ങിയതാണ് ആ റിംഗ് എന്ന് പറയുന്നുണ്ട് ചിലരൊക്കെ.

തമാശ പറഞ്ഞതാണ് അനു. എന്ത് കൊടുക്കും എന്നറിയാതെ അവിടെ നിന്നും മാറുന്ന മിഥുനെയും വീഡിയോയില്‍ കാണും. ചിത്ര ചേച്ചി മനസറിഞ്ഞ് കൊടുത്തതാണ് ആ റിംഗ്. എന്റെ അവസ്ഥ കണ്ട് ചേച്ചി തന്നതാണെന്നും മിഥുന്‍ പറയുന്നുണ്ട്. ഈയൊരു രംഗം കാണുമ്പോള്‍ നമുക്കൊരുപാട് സന്തോഷം തോന്നുന്നു. ഒരുപാട് പേര്‍ അനുവിനെ താറടിച്ച് കാണിച്ചിട്ടുണ്ട്. എന്തൊക്കെ ചെയ്തിട്ടാണ് ഇങ്ങനെ എന്ന് വരെ ഞാന്‍ ചിന്തിച്ചിട്ടുണ്ട്.

കുക്കിംഗ് അറിയാം എന്ന് പറഞ്ഞത് ഇത്ര വലിയ തെറ്റാണോ, കൂടെ നിന്നവരെ ആരെയെങ്കിലും അവള്‍ ചതിക്കുകയോ, കുതികാല്‍ വെട്ടുകയോ, അങ്ങനെ എന്തെങ്കിലും ചെയ്തിട്ടുണ്ടോ അനു, ഇല്ലല്ലോ, അതാണ് ജെനുവിനിറ്റി. അതിനാണ് ഞാന്‍ മാര്‍ക്ക് കൊടുക്കുന്നത്. ആര്‍ക്കും ദ്രോഹം ഉണ്ടാക്കാത്ത തരത്തിലൊരു കള്ളമാണ് അവള്‍ പറഞ്ഞത്. ടാസ്‌ക്കിലൊന്നും അനുവിന് മുന്നോട്ട് പോവാന്‍ പറ്റില്ലെന്ന് വരെ പറഞ്ഞ് മാറ്റിനിര്‍ത്തിയിട്ടുണ്ട്. ജനുവിനായി നിന്ന് ജനങ്ങളുടെ വോട്ട് നേടിയാണ് അനു ജയിച്ചത്. മിഥുന്‍ നല്ല പോലെ വിമര്‍ശകര്‍ക്ക് മറുപടി കൊടുത്തിട്ടുമുണ്ട്. അര്‍ഹിച്ച വിജയം തന്നെയാണ് അനു നേടിയത്. അനുവിന്റെ കൂടെ മത്സരിച്ചാണ് തോറ്റതെങ്കില്‍ അത് തോല്‍വിയല്ല, വിജയമാണെന്നായിരുന്നു മിഥുന്‍ പറഞ്ഞത്.

More from Filmibeat

Read more about: latest televisoin news
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X