അനുമോളൊക്കെ എവിടെ? റോബിന് സംഭവിച്ചത് അനുവിനും? ആര് വീണാലും വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ച് രേണു

സോഷ്യൽ മീഡിയ താരങ്ങൾക്ക് ഇന്ന് സിനിമാ താരങ്ങളോളം തന്നെ ജനശ്രദ്ധ ലഭിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിലാണ് സോഷ്യൽ മീഡിയ ജനങ്ങൾക്ക് അവിഭാജ്യ ഘടകമായത്. ഇൻഫ്ലുവൻസർമാരായി പലരും പേരും പ്രശസ്തിയും നേടി. ആഘോഷാരവങ്ങളും ട്രോളുകളും വിമർശനവുമെല്ലാം ഇവർ നേരിട്ടു. എങ്ങനെയെങ്കിലും പ്രശസ്തരാകാൻ ശ്രമിക്കുന്നവർക്കും സ്വന്തം കഴിവ് പ്രകടിപ്പിക്കാൻ ഒരു മാർ​ഗം തേടിയവർക്കുമെല്ലാം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ സഹായകരമായി.

ബി​ഗ് ബോസ് എന്ന ഷോയിലേക്കുള്ള എൻട്രിയായി പലരും സോഷ്യൽ മീഡിയയെ ഉപയോ​ഗിച്ചു. ബി​ഗ് ബോസിലെത്തി ഉയരങ്ങളിലേക്ക് കുതിച്ചവരുണ്ട്. എന്നാൽ ബി​​ഗ് ബോസിൽ ആഘോഷിക്കപ്പെട്ടവർക്ക് പിന്നീടെന്ത് സംഭവിക്കുന്നു എന്ന ചോദ്യം നിലനിൽക്കുന്നുണ്ട്. ബി​ഗ് ബോസ് മലയാളം നാലാം സീസണിൽ ആഘോഷിക്കപ്പെട്ടയാളാണ് റോബിൻ രാധാകൃഷ്ണൻ.

Renu Sudhi  Robin  Anumol

ബി​ഗ് ബോസിൽ നിന്നിറങ്ങിയ ശേഷവും റോബിൻ തരം​ഗം കുറച്ച് മാസങ്ങൾ നില നിന്നു. എന്നാലിന്ന് റോബിന് പഴയ ജനശ്രദ്ധയില്ല. റോബിനെവിടെ. എന്ത് പറ്റി എന്നെല്ലാം ചോദ്യങ്ങൾ സോഷ്യൽ മീഡിയയിൽ വരുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ചർച്ചയായ വിഷയങ്ങളൊന്നും അടുത്ത കാലത്ത് റോബിനുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടില്ല. വിവാദവിഷയങ്ങളിലേക്ക് കടക്കാൻ റോബിൻ താൽപര്യപ്പെടുന്നുമില്ല. റോബിൻ തരം​ഗം ഏറെക്കുറെ ഇല്ലാതായി.

ബി​ഗ് ബോസ് കഴിഞ്ഞും ആ പ്രശസ്തി നിലനിന്നവർ പേളി മാണിയെ പോലെ ചുരുക്കം ചിലർക്ക് മാത്രമാണ്. ഇക്കഴിഞ്ഞ ബി​ഗ് ബോസ് ഏഴാം സീസണിൽ വിജയി അനുമോളായിരുന്നു. അനുമോൾ തരം​ഗം ഒരു മാസത്തിനുള്ളിൽ തന്നെ ഏറെക്കുറെ ഇല്ലാതായി. കഴിഞ്ഞ വർഷം നവംബർ മാസത്തിലായിരുന്നു അനുമോൾ ബി​ഗ് ബോസ് വിജയിയായത്.

ഡിസംബർ മാസത്തിൽ തന്നെ അനുമോളെക്കുറിച്ചുള്ള ചർച്ചകൾ കുറഞ്ഞു. ഇതിന് പിന്നിൽ മറ്റ് ചില കാരണങ്ങളുമുണ്ട്. അനുമോൾക്ക് വേണ്ടി പിആർ ചെയ്തിരുന്ന ആളുമായി അനുമോൾ‌ തെറ്റിപ്പിരിഞ്ഞു. ഇതോടെ സോഷ്യൽ മീഡിയയിൽ കാര്യമായ ചലനമുണ്ടാക്കാനായില്ല. നടി ആക്രമിക്കപ്പെട്ട കേസിൽ കോടതി വിധി വന്നതാണ് മറ്റൊരു കാരണം. ഡിസംബർ എട്ടിനാണ് കേസിൽ നടൻ ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി വിധി പറഞ്ഞത്. ഇതോടെ സോഷ്യൽ മീഡിയ ഒന്നടങ്കം ദിലീപിനും കേസിനും പിറകെയായി.

അനുമോൾ ചിത്രത്തിലേ ഇല്ലാതായി. അതേസമയം ഉദ്ഘാടന പരിപാടികളുമായി അനുമോൾ സജീവമായിരുന്നു. ബി​ഗ് ബോസിലുണ്ടായിരുന്ന മറ്റുള്ള മത്സരാർത്ഥികളിൽ പലരെയും ജനം ഏറെക്കുറെ മറന്ന മട്ടാണ്. സോഷ്യൽ മീഡിയയിൽ ഒരാൾക്ക് ലഭിക്കുന്ന ജനശ്രദ്ധയുടെ ആയുസ് നാൾക്ക് നാൾ കുറഞ്ഞ് വരികയാണ്. വേണ്ടതും വേണ്ടാത്തതുമായ അത്രത്തോളം വിഷയങ്ങളാണ് ഓരോ ദിവസവും സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

ബി​ഗ് ബോസിൽ നിന്നും സ്വമേധയാ പുറത്ത് വന്ന രേണു ഇപ്പോഴും സോഷ്യൽ മീഡിയയിൽ സജീവ ചർച്ചയാണ്. ജനശ്രദ്ധ കുറയുമ്പോൾ ഉടനെ രേണുവിന്റെ വീട്, രണ്ടാം വിവാഹത്തിനുള്ള സാധ്യത എന്നിവയെല്ലാം വീണ്ടും വിഷയമാകും. രേണു അധിക നാൾ ഈ പ്രശസ്തിയിൽ തുടരില്ലെന്ന് പ്രവചിച്ചവരാണ് പലരും. എന്നാൽ നാൾക്ക് നാൾ ഉയരങ്ങളിലേക്ക് പോകുകയാണ് രേണു.

More from Filmibeat

Read more about: Renu Sudhi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X