വീട് വിൽക്കുന്നു... പ്രവാസത്തിലേക്ക് മടങ്ങുന്നു, ആ അവകാശം എനിക്കില്ല; സൽഹയും ​​ഗഫൂറും പിരിയാൻ കാരണം കടബാധ്യത?

By Desk

കഴിഞ്ഞ കുറച്ച് നാളുകളായി സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ വൈറലാകുന്നതും ചർച്ച വിഷയമായി മാറുന്നതും സിലു ടോക്സ് എന്ന യുട്യൂബ് ചാനലിലൂടെ ശ്രദ്ധനേടിയ കുടുംബത്തിൽ ഉണ്ടായ ചില പ്രശ്നങ്ങളാണ്. സൽഹയും ഭർത്താവ് ​ഗഫൂറും ചേർന്നാണ് സിലു ടോക്സ് എന്ന ചാനൽ നടത്തിയിരുന്നത്. അഞ്ച് മക്കളാണ് ഇരുവർക്കും. മോട്ടിവേഷൻ വീഡിയോകൾ, കുക്കിങ് വീഡിയോകൾ എന്നിവയായിരുന്നു ചാനലിലെ പ്രധാന കോണ്ടന്റുകൾ.

എന്നാൽ അടുത്തിടെ സൽഹയും ​ഗഫൂറും വേർപിരി‍ഞ്ഞു. മക്കളും സൽഹയും ഒരുമിച്ചാണിപ്പോൾ താമസം. ​ഗഫൂർ അവർക്കൊപ്പമില്ല മാറി താമസിക്കുകയാണ്. കഴിഞ്ഞ ദിവസം ​ഗഫൂറും ഒരു ജി ടോക്സ് ​ഗഫൂർ എന്ന പേരിൽ യുട്യൂബ് ചാനൽ ആരംഭിച്ചു. അതിൽ പ്രത്യക്ഷപ്പെട്ട പുതിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. നാട്ടിൽ ഫർണീച്ചർ ബിസിനസ് അടക്കമുള്ളയാളാണ് ​ഗഫൂർ.

Silu Talks Salha
Photo Credit: Silu Talks Salha / Instagram

താൻ വീട് വിൽക്കാൻ പോവുകയാണെന്നും പഴയ പ്രവാസ ജീവിതത്തിലേക്ക് തിരികെ പോകാനുള്ള കാര്യങ്ങൾ നീക്കി തുടങ്ങിയെന്നും ​ഗഫൂർ പറയുന്നു. ജി ടോക്സ് ​ഗഫൂർ എന്ന ചാനലിലേക്ക് എല്ലാവർക്കും സ്വാ​ഗതം. ഞങ്ങളുടെ ഷോപ്പിലെ ചില പ്രോഡക്ട്സ് ഓഫറിൽ വിൽക്കാൻ തുടങ്ങുകയാണ്. അതിന് ഒരു ​കാരണമുണ്ട്. സാധനങ്ങൾ സ്റ്റോർ ചെയ്ത് വെച്ചിരിക്കുന്ന വീട് വിൽക്കാൻ പോവുകയാണ്.

രണ്ട്, മൂന്ന് പാർട്ടികൾ ഇതിനോടകം വന്ന് നോക്കി. പിന്നെ വീട് നോക്കാൻ വരുന്നവർക്ക് സൗകര്യങ്ങൾ കുറച്ച് കൂടി നന്നായി കാണാൻ കഴിയണം. അതിന് കൂടി വേണ്ടി വീട്ടിൽ സൂക്ഷിച്ചിരിക്കുന്ന ഊഞ്ഞാൽ പോലുള്ള പ്രോഡക്ടുകൾ ഓഫറിൽ സെയിൽ ചെയ്ത് ഒഴിവാക്കാൻ പോകുന്നത്. പിന്നെ ഞാൻ ഒരു പ്രവാസിയാണ്. ​ഗൾഫിൽ നിന്നും വന്നയാളാണ്.

വീണ്ടും അവിടേക്ക് തന്നെ തിരികെ പോകാനുള്ള തയ്യാറെടുപ്പിലാണ്. അതുകൊണ്ടാണ് കട കാലിയാക്കൽ ചെയ്യുന്നത്. മുമ്പ് എനിക്കൊരു ചാനൽ ഉണ്ടായിരുന്നു. പക്ഷെ അത് ഓപ്പറേറ്റ് ചെയ്തിരുന്നത് ഞാൻ ഒന്നും അല്ല. വേറെ ആൾക്കാരാണ് ഓപ്പറേറ്റ് ചെയ്യുന്നത്. ആ ചാനൽ ചോദിക്കാനുള്ള അവകാശം എനിക്ക് ഇല്ലാതെയായിപ്പോയി. ഈ ചാനൽ സീറോയിൽ നിന്നാണ് ഞാൻ തുടങ്ങുന്നത്.

എല്ലാവരുടേയും സപ്പോർട്ട് ഉണ്ടെങ്കിലെ മുന്നോട്ട് പോകാൻ പറ്റൂ എന്നാണ് പുതിയ ചാനലിലൂടെ ലൈഫ് അപ്ഡേറ്റ്സ് പങ്കിട്ട് ​ഗഫൂർ പറഞ്ഞത്. പെട്ടന്നുള്ള വീട് വിൽപ്പനയും പ്രവാസ ജീവിതത്തിലേക്കുള്ള മടക്കവും കടബാധ്യതകൾ കാരണമാണെന്നാണ് ഇരുവരേയും ഫോളോ ചെയ്യുന്നവരിൽ ചിലർ കുറിക്കുന്നത്. സൽഹയും ​ഗഫൂറും വേർപിരിഞ്ഞതിന് കാരണവും കടബാധ്യതകളാണെന്നും സംസാരമുണ്ട്.

Silu Talks Salha
Photo Credit: Silu Talks Salha / Instagram

എന്നാൽ എന്തുകൊണ്ട് വേർപിരിഞ്ഞുവെന്നത് ഇരുവരും ഇതുവരേയും വെളിപ്പെടുത്തിയിട്ടില്ല. 17ആം വയസിലായിരുന്നു സല്‍ഹ വിവാഹിതയായത്. പഠിച്ച് ജോലി നേടണമെന്നൊക്കെയായിരുന്നു ആഗ്രഹിച്ചതെങ്കിലും അതിനുള്ള സാഹചര്യമുണ്ടായിരുന്നില്ലെന്ന് സൽഹ പറഞ്ഞിട്ടുണ്ട്. ഇടയ്ക്ക് പഠനം തുടങ്ങിയെങ്കിലും വീട്ടുകാര്‍ അറിഞ്ഞതോടെ പ്രശ്‌നങ്ങളായിരുന്നു. യൂട്യൂബ് നോക്കി പഠിച്ചാണ് സല്‍ഹ വീഡിയോ ചെയ്ത് തുടങ്ങിയത്. ചാനൽ അതിവേ​ഗത്തിൽ വളർന്നു.

സൽഹ അങ്ങനെ പഠനത്തിനും വീട്ടുകാര്യങ്ങൾക്കുമുള്ള പണം സമ്പാദിച്ച് തുടങ്ങി. ഇന്ന് സൽഹ ലോ സ്റ്റുഡന്റും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറും യുട്യൂബറും സോഷ്യൽവർക്കറുമെല്ലാമാണ്. സൽഹയും ​ഗഫൂറും തമ്മിൽ പ്രായത്തിലും വലിയ വ്യത്യാസമുണ്ട്. 2006ല്‍ ആയിരുന്നു ഞങ്ങളുടെ വിവാഹം. എനിക്ക് 17 വയസും മൂന്ന് മാസവുമായിരുന്നു അപ്പോൾ.

20 വര്‍ഷമാകുന്നു. ഇപ്പോള്‍ ഞങ്ങൾ സെപ്പറേറ്റഡാണ്. ഞാനും അഞ്ച് മക്കളും സെപ്പറേറ്റായാണ് താമസിക്കുന്നതെന്ന് പുറംലോകത്തെ അറിയിക്കേണ്ടെന്ന് കരുതിയാണ് പറയാതിരുന്നത് എന്നാണ് വേർപിരിഞ്ഞ കാര്യം വെളിപ്പെടുത്തി സൽഹ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X