മെഹന്തിയിലെല്ലാം ഉണ്ണി കണ്ണൻ, ദിയ വിദേശത്ത് വെച്ച് കുഞ്ഞിന്റെ ലിം​ഗ നിർണ്ണയം നടത്തിയോ?; ചർച്ചയായി വളകാപ്പ്!

By Desk

ആദ്യത്തെ കൺമണിക്കായുള്ള കാത്തിരിപ്പിലാണ് ദിയ കൃഷ്ണ. മൂന്നാം മാസത്തിലെ പരിശോധനകൾ അടക്കം പൂർത്തിയാക്കി അമ്മയും കുഞ്ഞും ആരോ​ഗ്യവാന്മാരാണെന്ന് ഉറപ്പിച്ചശേഷമാണ് പ്ര​ഗ്നൻസി താരപുത്രി റിവീൽ ചെയ്തത്. ലണ്ടൻ ട്രിപ്പിനിടയിൽ പകർത്തിയ വീഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു താൻ ഒരു അമ്മയാകാൻ പോകുന്നുവെന്ന വിവരം ദിയ ആദ്യമായി ആരാധകരെ അറിയിച്ചത്. അതിനും മുമ്പ് തന്നെ ആരാധകരുടെ എക്സറേ കണ്ണുകൾ ദിയ ​ഗർഭിണിയാണെന്ന് പ്രവചിച്ചിരുന്നു.

ജൂലൈ മാസത്തിലാണ് ഡെലിവറി ഡേറ്റ്. ​ഗർഭിണിയായശേഷം ജീവിതത്തിലെ ഏറ്റവും മനോഹരവും വിശുദ്ധവുമായതെന്ന് വിശ്വസിക്കുന്ന കാലഘട്ടം തരുന്ന സന്തോഷവും സുഖവും ബുദ്ധിമുട്ടുകളുമെല്ലാം ദിയ ആസ്വദിക്കുന്നു. വിവാഹം കഴിഞ്ഞിട്ട് എട്ട് മാസം പിന്നിട്ടതെയുള്ളു. വിവാഹത്തിന് മുമ്പ് തന്നെ പ്ര​ഗ്നൻസിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ദിയയ്ക്ക് പ്ലാനുകൾ ഉണ്ടായിരുന്നു.

Diya Krishna

വിവാഹം കഴിഞ്ഞ ആദ്യ സമയങ്ങളിൽ കൺസീവാകാതിരുന്നപ്പോൾ ഭയന്നിരുന്നുവെന്നും ചികിത്സ തേടിയാലോയെന്ന് പോലും താൻ ചിന്തിച്ചിരുന്നുവെന്നും ദിയ പറഞ്ഞിരുന്നു. എന്നാൽ അതിന്റെ ഒന്നും ആവശ്യം വന്നില്ല. അതിന് മുമ്പ് തന്നെ ദിയ ​ഗർഭിണിയായി. ആദ്യത്തെ രണ്ട് ട്രൈമെസ്റ്റർ തനിക്ക് ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് താരം പറഞ്ഞിരുന്നു. എന്നിരുന്നാലും വീട്ടിൽ മടി പിടിച്ച് ഒതുങ്ങി കൂടാൻ ദിയ തയ്യാറായിരുന്നില്ല. യാത്രകളും ബിസിനസുമെല്ലാമായി സജീവമായിരുന്നു.

ഇക്കഴിഞ്ഞ മെയ് പതിനൊന്നിന് മാതൃദിനത്തിൽ ആയിരുന്നു ദിയയുടെ വളകാപ്പ് ചടങ്ങ്. വിവാഹം പോലെ ആഘോഷമായിരുന്ന ചടങ്ങിന്റെ വിശേഷങ്ങൾ വ്ലോ​ഗായി താരപുത്രി പങ്കിട്ടിരുന്നു. എല്ലാം കൊണ്ടും ദിയയുടെ വിവാഹത്തേക്കാൾ മനോഹരമായിരുന്നു വളകാപ്പ് ചടങ്ങ് എന്നായിരുന്നു കമന്റുകൾ.

ഇപ്പോഴിതാ വളകാപ്പ് ചടങ്ങിന് ദിയ കയ്യിൽ അണി‍ഞ്ഞിരുന്ന മെഹന്തിയുടെ ചിത്രങ്ങളാണ് ചർച്ചയാകുന്നത്. ഒരുപാട് മെഹന്ദി ആർട്ടിസ്റ്റുകളുടെ കൂടെ ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. എല്ലാവരും ടാലന്റഡുമാണ്. പക്ഷെ അവർ എനിക്ക് സാംപിളായി ഇട്ട് തന്നതും അവരുടെ പേജിൽ‌ കണ്ടതുമായ ഡിസൈനുകൾക്ക് മുമ്പ് ഞാനിട്ട ഡിസൈനുകളുമായൊക്കെ സാമ്യമുണ്ടായിരുന്നു.

പക്ഷെ വളകാപ്പിന് ഞാനിട്ട മെഹന്ദി ഡിസൈൻ എനിക്ക് മനോഹരമായി ഇ‌ട്ട് തന്നത് ഹെന്ന ബൈ സുമി എന്ന പെൺകുട്ടിയായിരുന്നു. ചലഞ്ചിങ്ങായൊരു ഡിസൈനായിരുന്നു സുമിക്ക് ഞാൻ നൽകിയത്. ഒരു കൈയ്യിൽ ബേബി കൃഷ്ണനും മറ്റൊരു കൈയ്യിൽ കുഞ്ഞ് കൃഷ്ണൻ നടന്ന് പോകുന്നതും ചെറിയ കാൽപാദങ്ങളുമായിരുന്നു ഡിസൈൻ. കുട്ടി കൃഷ്ണന്റെ മുഖം അലമ്പാക്കുമോ എന്നുള്ള ടെൻഷൻ എനിക്കുണ്ടായിരുന്നു. പക്ഷെ അങ്ങനൊന്നും സംഭവിച്ചില്ല.

Diya Krishna

വളരെ മനോഹരമായി മുഖത്തിന്റെ ആകൃതി അതുപോലെ ഭം​ഗിയായി വരച്ചിരുന്നു. അധികം സമയം എടുക്കാതെ വളരെ പെട്ടന്ന് മെഹന്ദി ഇടുകയും ചെയ്തു. ഞാൻ കൊടുത്തത് ഒരു ​ഗുജറാത്തി ഡിസൈൻ ആയിരുന്നു എന്നാണ് ദിയ പറഞ്ഞത്. മെഹന്ദി ചിത്രങ്ങൾ വൈറലായതോടെ കുഞ്ഞിന്റെ ലിം​ഗ നിർണ്ണയം ദിയ നടത്തിയോ എന്നതുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ.

ആൺകുഞ്ഞ് പിറക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാകും ദിയ കയ്യിൽ ഉണ്ണി കണ്ണനെ തന്നെ വരച്ചതെന്നും ആരാധകർ പറയുന്നു. ഇന്ത്യയിൽ​ ​ഗർഭസ്ഥശിശുവിന്റെ ലിം​ഗ നിർണ്ണയം നടത്താൻ നിയമം അനുവദിക്കുന്നില്ല. എന്നാൽ വി​​ദേശത്ത് പോയാൽ എല്ലാവർക്കും കുഞ്ഞിന്റെ ജെന്റർ മനസിലാക്കാനും ജെന്റർ റിവീലിങ് ചടങ്ങ് നടത്താനും സാധിക്കും. ​ഗർഭ കാലത്തിന്റെ തുടക്കത്തിൽ വിദേശത്ത് ദിയ പോയതുകൊണ്ട് കൂടിയാണ് ആരാധകരിൽ സംശയം ബലപ്പെട്ടത്.

അടുത്തിടെ ചെന്നൈ ട്രിപ്പ് നടത്തിയപ്പോൾ ​ദിയയ്ക്ക് ആൺകുഞ്ഞ് പിറക്കുമെന്നാണ് ഒരു ഹസ്തരേഖ ശാസ്ത്രം പഠിച്ചയാൾ പറഞ്ഞത്. അങ്ങനൊരു ​ഗട്ട് ഫീലിങ് തനിക്കുണ്ടെന്ന് ദിയയും പറഞ്ഞിരുന്നു. എന്നാൽ ​ദിയയ്ക്ക് പെൺകുഞ്ഞാകും പിറക്കുക എന്നാണ് ഏറെയും പേരുടെ പ്രവചനം.

More from Filmibeat

Read more about: diya krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X