മേഘ്‌നയുടെ തിരിച്ചുവരവിനായി കാത്ത് ആരാധകര്‍! യൂടൂബ് ചാനലില്‍ കമന്റുകളിലൂടെ അഭ്യര്‍ത്ഥന
ചന്ദനമഴ സീരിയലിലൂടെ മലയാളികള്‍ക്ക് ഒന്നടങ്കം പ്രിയങ്കരിയായ താരമാണ് മേഘ്‌ന വിന്‍സെന്റ്. ജനപ്രിയ പരമ്പരയില്‍ അമൃത എന്ന കഥാപാത്രമായി നടി തിളങ്ങിയിരുന്നു. എഷ്യാനെറ്റില്‍ സംപ്രേക്ഷഷണം ചെയ്ത പരമ്പരയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. ഒരു സാധാരണ നാട്ടിന്‍പുറത്തുകാരി ദേശായി കുടുംബത്തിലേക്ക് എത്തുന്നതും പിന്നീടുണ്ടാവുന്ന സംഭവ വികാസങ്ങളുമായിരുന്നു ചന്ദനമഴയില്‍ കാണിച്ചത്. നിരവധി ട്രോളുകള്‍ ലഭിച്ച സീരിയലായിരുന്നെങ്കിലും പരമ്പരയിലെ കഥാപാത്രങ്ങളെയൊന്നും പ്രേക്ഷകര്‍ക്ക് മറക്കാനാവില്ല.
മേഘ്‌ന എന്ന പേരിനേക്കാള്‍ അമൃത എന്ന് പറയുമ്പോഴാണ് നടിയുടെ മുഖം മലയാളികളുടെ മനസില്‍ വരിക. അഭിനേത്രി എന്നതിലുപരി നര്‍ത്തകിയായും തിളങ്ങിയിരുന്നു മേഘ്‌ന വിന്‍സെന്റ്. വിവാഹ ശേഷം കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കിയ താരം അടുത്തിടെയായിരുന്നു മുന്‍ ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞത്. പരസ്പര സമ്മതത്തോടെയാണ് പിരിഞ്ഞതെന്നും വിവാഹ ബന്ധത്തിന് കേവലം ഒരുവര്‍ഷത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂവെന്നും മേഘ്നയുടെ മുന്‍ഭര്‍ത്താവ് ഡോണ്‍ വ്യക്തമാക്കിയിരുന്നു.

നടിയുടെ വിവാഹ മോചന വാര്‍ത്ത ഞെട്ടലോടെയാണ് പ്രേക്ഷകര്‍ അറിഞ്ഞത്. അതേസമയം വിവാഹ മോചിതയായ ശേഷം സോഷ്യല്‍ മീഡിയയില്‍ വീണ്ടും സജീവമായിരുന്നു മേഘ്‌ന. പുതിയ യൂടൂബ് ചാനല്‍ ആരംഭിച്ചുകൊണ്ടായിരുന്നു മേഘ്‌ന നേരത്തെ പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിയത്. ചാനല്‍ തുടങ്ങി കുറച്ചുനാളുകള്‍ക്കുളളില്‍ തന്നെ ഒരു ലക്ഷത്തില്‍പരം സ്ബ്‌സ്‌ക്രൈബേഴ്‌സിനെ മേഘ്‌നയ്ക്ക് ലഭിച്ചിരുന്നു.

യൂടൂബ് ചാനലില്‍ നടിയുടെതായി വന്ന മിക്ക വീഡിയോകളും നേരത്ത വലിയ രീതിയില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതേസമയം യൂടൂബ് ചാനല്‍ പ്രേക്ഷകര്‍ ഏറ്റെടുത്തെങ്കിലും ഓണത്തിന് ശേഷം നടിയുടെ പുതിയ വീഡിയോകളൊന്നും വന്നിരുന്നില്ല. ചന്ദനമഴ താരത്തിന്റെ പുതിയ വീഡിയോസ് കാണാത്തതിലുളള നിരാശ പ്രകടിപ്പിച്ച് എത്തിയിരിക്കുകയാണ് ആരാധകര്‍.

മുന്‍പ് അപ്ലോഡ് ചെയ്ത വീഡിയോകള്‍ക്ക് താഴെയാണ് മേഘ്‌ന എവിടെയാണ്, യൂടൂബ് ചാനല്‍ നിര്‍ത്തിയോ എന്നൊക്കെയുളള സംശയങ്ങളുമായി ആരാധകര്‍ എത്തിയിരിക്കുന്നത്. മേഘ്ന സ്റ്റുഡിയോ ബോക്സ് എന്ന പേരിലായിരുന്നു നടി നേരത്തെ യൂടൂബ് ചാനല്‍ ആരംഭിച്ചത്. ചാനലിന് മികച്ച സ്വീകാര്യതയാണ് എല്ലാവരില്‍ നിന്നും ലഭിച്ചത്.

ജീവിതത്തിലെ തിരിച്ചടികളെ, ചതികളെ എങ്ങനെ നേരിടണമെന്ന് പറഞ്ഞുതരുന്ന ഒരു മോട്ടിവേഷണല്‍ വീഡിയോ മേഘ്ന വിന്‍സെന്റിനെറതായി മുന്‍പ് ശ്രദ്ധേയമായി മാറിയിരുന്നു. ജീവിതത്തില്‍ നമ്മള്‍ മറ്റുളളവരെ വിശ്വസിക്കും. വളരെ ചുരുക്കം ചിലര്‍ ആ വിശ്വാസം സംരക്ഷിച്ച് ജീവിതം മുന്നോട്ട് കൊണ്ടുപോകും.

പക്ഷേ വേറെ ചിലര്‍ നമ്മുടെ വിശ്വാസവും സ്നേഹവും മുതലെടുത്ത് നമ്മളെ ഒരു കുഴിയില്‍ തളളിയിട്ട് അവര്‍ അവരുടെ കാര്യം നോക്കി പോകും. അതുപോലെ കുഴിയില്‍ വീണവര്‍ക്ക് മുന്നില്‍ രണ്ട് വഴികളാണുളളത്. ഒന്നുകില്‍ അതില്‍ കിടന്ന് മരിക്കാം. അല്ലെങ്കില്‍ പുറത്ത് വന്ന് സന്തോഷമായിട്ട് ജീവിക്കാം. നിങ്ങള്‍ക്കുണ്ടാകുന്ന വേദനകളും അപമാനവും ചവിട്ടുപടികളാക്കി എഴുന്നേറ്റ് വന്ന് നിങ്ങള്‍ക്കിഷ്ടമുളളത് പോലെ ജീവിച്ച് കാണിക്കണം, സാധിക്കും. മേഘ്ന വിന്‍സെന്റ് മുന്‍പ് ഇറങ്ങിയ തന്റെ വീഡിയോയില്‍ പറഞ്ഞ വാക്കുകളാണിവ.


Click it and Unblock the Notifications