'കല്യാണം കഴിഞ്ഞതോടെ സൈഡായി, നടിമാരെ പോലെ കുടുംബജീവിതം നയിക്കുന്നു'; ശ്രീനിഷിന്റെ കരിയർ പേളി നശിപ്പിച്ചോ?

പേളി മാണിയും ശ്രീനിഷ് അരവിന്ദും ഏറെ ജനപ്രീതിയുള്ള താരദമ്പതികളാണ്. ബി​ഗ് ബോസ് ഷോയാണ് ഇരുവരേയും ഒന്നിപ്പിച്ചത്. ഒരു റിയാലിറ്റി ഷോയ്ക്കിടയിൽ മൊട്ടിട്ട പ്രണയമായതിനാൽ താരങ്ങൾ വിവാഹിതരാകും വരെ വലിയ രീതിയിലുള്ള വിമർശനം ഏറ്റ് വാങ്ങേണ്ടി വന്നിരുന്നു. എന്നാൽ 2019ൽ വിവാഹത്തിലൂടെ ഒന്നായി തങ്ങളുടെ പ്രണയം സത്യമായിരുന്നുവെന്നും ഷോയുടെ വ്യൂവർഷിപ്പിന് വേണ്ടി കളിച്ച നാടകമായിരുന്നില്ലെന്നും രണ്ടുപേരും തെളിയിച്ചു.

ആറ് വർഷമാകുന്നു പേളിയും ശ്രീനിഷും ഒരുമിച്ച് ജീവിച്ച് തുടങ്ങിയിട്ട്. ഇന്ന് രണ്ട് പെൺകുഞ്ഞുങ്ങളുടെ മാതാപിതാക്കളും മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു യുട്യൂബ് ചാനലിന്റെ ഉടമസ്ഥരുമാണ് ഇരുവരും. ലക്ഷങ്ങളാണ് മാസ സമ്പാദ്യം. മലയാളികളുടെ കൺമുന്നിൽ വളർന്ന് വന്ന നടനാണ് ശ്രീനിഷ്.

Pearle Maaney Srinish Aravind

മലയാളിയാണെങ്കിലും ശ്രീനിഷ് ജനിച്ചതും വളർന്നതുമെല്ലാം ചെന്നൈയിലാണ്. താരത്തിന്റെ പിതാവ് ജോലി ചെയ്തിരുന്നത് ചെന്നൈയിലാണ്. ചെന്നൈ ബാലു മഹേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഫിലിം ടെക്നോളജിയും താരം പഠിച്ചു. സീരിയൽ അഭിനയവുമായി സജീവമാകും മുമ്പ് മോഡലിങ് ചെയ്തിരുന്നു നടൻ. സീരിയൽ രംഗത്തേക്ക് കടക്കുന്നതിന് മുമ്പ് തമിഴിൽ രണ്ട് ഹ്രസ്വചിത്രങ്ങളിലും പ്രത്യക്ഷപ്പെട്ടിരുന്നു. 2015ൽ ആണ് ശ്രീനിഷിന്റെ മിനിസ്ക്രീൻ ജീവിതം ആരംഭിച്ചത്. ‌

ഏഷ്യാനെറ്റിലെ പ്രണയം എന്ന മെഗാ സീരിയലിൽ നായകൻ ശരൺ ജി മേനോന്റെ വേഷത്തിൽ അഭിനയിച്ച ശേഷമാണ് ശ്രീനിഷ് ജനശ്രദ്ധ നേടിയത്. മഞ്ജു കപൂർ എഴുതിയ കസ്റ്റഡി എന്ന നോവലിനെ അടിസ്ഥാനമാക്കി സ്റ്റാർ ടിവി സംപ്രേഷണം ചെയ്ത ഹിന്ദി സീരിയൽ യേ ഹേ മൊഹബത്തേൻ്റെ റീമേക്ക് ആയിരുന്നു ഇത്.

പ്രണയം ഹിറ്റായതോടെ ശ്രീനിഷ് കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായി. പ്രണയം ഹിറ്റായി നിൽക്കുന്ന സമയത്താണ് ബി​ഗ് ബോസിലേക്ക് മത്സരാർത്ഥി താരം എത്തുന്നത്. ആദ്യ സീസണിലെ ഫോർത്ത് റണ്ണറപ്പായിരുന്നു താരം. ബി​ഗ് ബോസിൽ നിന്നും ഇറങ്ങിയശേഷം മലയാളത്തിലും തമിഴിലുമായി താരം നിരവധി സീരിയലുകളിൽ നായകനായി. അമ്മുവിൻ്റെ അമ്മ, സത്യ എന്ന പെൺകുട്ടി, ചെമ്പരത്തി എന്നിവയാണ് അവയിൽ ചിലത്.

വിവാഹശേഷം ആദ്യത്തെ കുഞ്ഞിനെ പേളി പ്രസവിക്കും മുമ്പ് വരെ ശ്രീനിഷ് അഭിനയരം​ഗത്ത് സജീവമായിരുന്നു. എന്നാൽ പിന്നീട് അഭിനയ ജീവിതത്തിന് ബ്രേക്ക് നൽകി താരം പേളിയുടെ യുട്യൂബ് ചാനലിന്റെ നടത്തിപ്പ് ഏറ്റെടുത്തു. പിന്നീട് പേളിയും ശ്രീനിഷും ചേർന്ന് നിർമ്മിക്കുന്ന മ്യൂസിക്ക് വീഡിയോകളിലും വെബ് സീരിസുകളിലും മാത്രമെ ശ്രീനിഷ് അഭിനയിച്ചിട്ടുള്ളു.

Pearle Maaney Srinish Aravind

ഇപ്പോഴിതാ ശ്രീനിയുടെ ആ​ദ്യ ഹിറ്റ് സീരിയൽ പ്രണയത്തിന്റെ പ്രമോ കുത്തിപ്പൊക്കി ചർച്ച നടത്തുകയാണ് പ്രേക്ഷകർ. പേളി ജീവിതത്തിലേക്ക് വന്നതിനാലാണ് ശ്രീനിഷ് അഭിനയ ജീവിതം അവസാനിപ്പിച്ചതെന്ന തരത്തിൽ വരെ ചിലർ കമന്റുകൾ കുറിച്ചു. കല്യാണം കഴിഞ്ഞതോടെ സൈഡായി. ചില നടിമാരെ പോലെ കുടുംബജീവിതം നയിക്കുന്നു.

പുള്ളിയെ ഇപ്പോൾ പേളി അഭിനയിക്കാൻ വിടുന്നില്ലേ? എന്നായിരുന്നു ചിലരുടെ കമന്റുകൾ. ശ്രീനിഷിനെ പേളി അടിമയാക്കി വെച്ചിരിക്കുകയാണെന്നും കമന്റുകളുണ്ട്. അതേസമയം പേളി-ശ്രീനിഷ് കംപാനിയൻഷിപ്പിനെ പ്രശംസിച്ചും ചിലർ എത്തി. പല കമന്റുകളും കണ്ടു... ശ്രീനിഷ് പേളിയുടെ അടിമയായി കഴിയുകയാണ് എന്നൊക്കെ. പക്ഷെ യാഥാർത്ഥ്യം അതല്ല. പേളിയുടെ ശ്രമം മാത്രം കൊണ്ടല്ല ആ യുട്യൂബ് ചാനൽ മുന്നോട്ട് പോകുന്നത്. അതിന്റെ ടെക്‌നിക്കൽ സൈഡ് കൈകാര്യം ചെയ്യുന്നതിൽ ശ്രീനിഷിനും വലിയ പങ്കുണ്ട്.

ഒരു ആണിന്റെ ചെലവിൽ ഒരു പെൺകുട്ടി ജീവിക്കുമ്പോൾ ഇതേ രീതിയിലുള്ള വിമർശനങ്ങൾ ആരും ഉന്നയിക്കാറില്ലല്ലോ?. ഒരു വീട്ടിലെ പ്രധാന ബ്രെഡ് വിന്നർ ആകണം എന്നൊരു നിയമവും ആണുങ്ങൾക്കായി എഴുതിവെച്ചിട്ടില്ല. കുഞ്ഞ് ജനിച്ചതിനുശേഷം കുടുംബത്തെ വിട്ട് ദൂരെയുള്ള ഷൂട്ടിംഗുകൾക്കായി പോകുന്നത് ശ്രീനിഷിന് മാനസികമായി ബുദ്ധിമുട്ടായിരുന്നത് സ്വാഭാവികമാണ്.

അവർക്ക് അവരുടെ യുട്യൂബ് ചാനലിലൂടെ ആവശ്യത്തിന് വരുമാനവും സാമ്പത്തിക സ്വാതന്ത്ര്യവും ഉണ്ടെങ്കിൽ അത്തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുന്നതിൽ എന്താണ് തെറ്റ്?. ഇത് അടിമത്തമല്ല. അത് അവരുടെ പരസ്പര ബോധ്യവും പങ്കാളിത്തവും അവരുടെ വിവാഹത്തിന്റെ സൗന്ദര്യവുമാണ് എന്നാണ് ഇരുവരേയും അനുകൂലിച്ചവർ കുറിച്ചത്.

More from Filmibeat

Read more about: pearle maaney srinish aravind
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X