ഒരു ദിവസം ഇത്രയും തുകയോ! പണം വാരിക്കോരി പ്രേമി; കറുത്തമുത്തിൽ തുടർന്നിരുന്നെങ്കിൽ വലിയ നഷ്ടം

മലയാള ടെലിവിഷൻ രം​ഗത്ത് ശ്രദ്ധിക്കപ്പെട്ട സീരിയൽ നടിമാർ ഏറെയാണ്. പേരും പ്രശസ്തിയും ലഭിക്കുമെങ്കിലും ഇവരിൽ പലരും നേരിടുന്ന പ്രശ്നം കുറഞ്ഞ പ്രതിഫലമാണ്. ചെറിയ ബഡ്ജറ്റിലാണ് മിക്ക സീരിയലുകളും നിർമിക്കുന്നത്. ആർട്ടിസ്റ്റുകൾക്ക് വേണ്ട കോസ്റ്റ്യൂമും ആഭരണങ്ങളും ഇവർ സ്വയം വാങ്ങണം. പോരാത്തതിന് 12 മണിക്കൂറിലേറെ നീണ്ട ഷൂട്ടി​ഗും. എന്നാൽ മറ്റ് ഭാഷകളിലെ സീരിയലുകളിൽ ഇതല്ല സാഹചര്യം. പ്രത്യേകിച്ചും തെലുങ്കിൽ. വലിയ പ്രൊഡക്ഷൻ ഹൗസുകളാണ് തെലുങ്ക് സീരിയലുകൾ നിർമ്മിക്കുന്നത്. ആർട്ടിസ്റ്റുകൾക്ക് നല്ല പ്രതിഫലം ഇവിടെ ലഭിക്കുന്നു.

ഇതിനുദാഹരണമാണ് നടി പ്രേമി വിശ്വനാഥ്. കറുത്ത മുത്ത് എന്ന പരമ്പരയിലൂടെ മലയാളികൾക്ക് സുപരിചിതയാണ് പ്രേമി. മലയാളത്തിൽ നിന്നും പെട്ടെന്ന് തെലുങ്ക് ടെലിവിഷൻ രം​ഗത്തേക്ക് പ്രേമി മാറി. കാർത്തിക ദീപം എന്ന സീരിയലിലൂടെയാണ് തെലുങ്കിൽ പ്രേമി വിശ്വനാഥ് വൻ ജനപ്രീതി നേടുന്നത്. 2017 ൽ തുടങ്ങിയ ഈ സീരിയലിന്റെ ആദ്യ സീസൺ വൻ ഹിറ്റായി. 2023 ലാണ് ആദ്യ സീസൺ അവസാനിച്ചത്. സീരിയലിന്റെ രണ്ടാം സീസണും മുന്നോട്ട് പോകുന്നു.

Premi Viswanath

റിപ്പോർട്ടുകൾ പ്രകാരം ‌ഒരു ലക്ഷം രൂപയാണ് ഒരു ദിവസത്തേക്ക് പ്രേമി വാങ്ങുന്ന പ്രതിഫലം. മലയാളത്തിലെ ഒരു സീരിയൽ നായികയ്ക്കോ നായകനോ ചിന്തിക്കാൻ പറ്റാത്ത പ്രതിഫലമാണിത്. ദിവസം 1500 രൂപ മാത്രമായിരുന്നു കറുത്ത മുത്തിലെ പ്രേമിയു‌ടെ പ്രതിഫലം. താൻ മറ്റൊരു ചാനലിലെ ഷോയിൽ ആങ്കറായ ശേഷം തന്റെ അറിവില്ലാതെ കറുത്ത മുത്തിൽ നിന്നും മാറ്റുകയായിരുന്നെന്നും പ്രേമി വിശ്വനാഥ് ആരോപിച്ചിരുന്നു.

പ്രേമി ഇപ്പോൾ കറുത്തമുത്തിന്റെ ഭാ​ഗമല്ലെന്നും നടിയു‌ടെ അഭിനയം മോശമായത് കൊണ്ടാണ് കുറഞ്ഞ പ്രതിഫലം നൽകിയതെന്നും കറുത്തമുത്തിന്റെ സംവിധായകൻ പ്രവീൺ കടയ്ക്കാവൂർ അന്ന് പറഞ്ഞു. എന്തായാലും അന്നത്തെ വിവാദം പ്രേമിക്ക് ​ഗുണകരമായി. കറുത്തമുത്തിൽ തുടരാതെ തെലുങ്ക് ടെലിവിഷൻ രം​ഗത്തേക്ക് കടക്കാൻ സാധിച്ചു. ഇന്ന് ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന താരമായി. ആറ് വർഷമായി കാർത്തിക ദീപം സീരിയലിന്റെ ഭാ​ഗമാണ് പ്രേമി വിശ്വനാഥ്.

മലയാളത്തിൽ സൂപ്പർഹിറ്റ് സീരിയലുകളിൽ പോലും കുറഞ്ഞ പ്രതിഫലമാണ് ലഭിക്കുന്നതെന്നത് യാഥാർത്ഥ്യമാണ്. ഏറ്റവും കൂടുതൽ ജനശ്രദ്ധ നേടിയ മലയാള സീരിയലുകളിൽ ഒന്നാണ് കുങ്കുമപ്പൂവ്. കഴിഞ്ഞ ദിവസം ഈ സീരിയലിൽ തനിക്ക് ലഭിച്ചിരുന്ന പ്രതിഫലത്തെക്കുറിച്ച് നായികയായിരുന്ന ആശ ശരത്ത് സംസാരിക്കുകയുണ്ടായി. അന്നെനിക്ക് 4000-4500 ആയിരുന്നു പ്രതിഫലം. എനിക്ക് ദുബായിൽ നിന്ന് വന്ന് പോകാനുള്ള ടിക്കറ്റ് അവർക്ക് അഫോർഡ് ചെയ്യാൻ പറ്റില്ലായിരുന്നു. പണത്തിന് വേണ്ടി ഞാൻ ചെയ്ത സീരിയൽ അല്ല അത്.

ദുബായിൽ നിന്ന് ഇങ്ങോട്ട് ബിസിനസ് ക്ലാസിൽ യാത്ര ചെയ്യണമെങ്കിൽ എങ്ങനെ പോയാലും ഒരു ലക്ഷത്തിനടത്ത് ചെലവുണ്ടാകും. പ്രൊഡക്ഷനിൽ നിന്ന് പരമാവധി 12000 വരെയാണ് ഫ്ലെെറ്റ് ടിക്കറ്റിന് ലഭിക്കുക. എക്കോണമി ക്ലാസ് ടിക്കറ്റേ തരാൻ പറ്റൂ. അങ്ങനയൊന്നും ഞാൻ ആലോചിച്ചില്ല. എന്റെ ടിക്കറ്റ് ഞാൻ തന്നെയെടുത്താണ് എപ്പോഴും ഷൂട്ടിന് വന്നതെന്ന് ആശ ശരത്ത് പറഞ്ഞു. അതേസമയം ഈ സീരിയൽ തന്റെ കരിയറിൽ പ്രതീക്ഷിക്കാത്ത ഉയർച്ചയുണ്ടാക്കിയെന്നും ആശ ശരത്ത് തുറന്ന് പറഞ്ഞു.

More from Filmibeat

Read more about: premi viswanath
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X