കൂടെവിടെയിൽ ആദി സാർ വരണം, കൃഷ്ണ കുമാറിന് പകരം സായി കിരൺ, അഭ്യർത്ഥനയുമായി ആരാധകർ

മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരയാണ് കൂടെവിടെ. 2021 ജനുവരി 4 ന് ആരംഭിച്ച സീരിയൽ സംഭവബഹുലമായി മുന്നോട്ട് പോവുകയാണ്. സൂര്യ എന്ന പെൺകുട്ടിയെ ചുറ്റിപ്പറ്റിയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. പഠിക്കാനായി കോളേജിൽ എത്തിയ സൂര്യയ്ക്ക് നേരിടേണ്ടി വരുന്നത് വലിയ പ്രശ്നങ്ങളും വൻ പ്രതിസന്ധികളുമാണ്. ഇത് ഒറ്റയ്ക്ക് തരണം ചെയ്ത് മുന്നോട്ട് പോവുകയാണ് സൂര്യ. അൻഷിതയാണ് സൂര്യ കൈമൽ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടിക്കൊപ്പം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളും സീരിയലിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

sai kiran- koodevide

ബംഗാളി സീരിയൽ മോഹറിന്റെ ഔദ്യോഗിക റീമേക്ക് ആണ് കൂടെവിടെ. അൻഷിതയ്ക്കൊപ്പം ബിബിൻ ജോസ്, ശ്രീധന്യ, നിഷ മാത്യൂ, മാൻവി, കെച്ചുണ്ണി പ്രകാശ്, ചിലങ്ക എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തുടക്കത്തിൽ നടൻ കൃഷ്ണ കുമാറും സീരിയലിൽ ഒരു പ്രധാന വേഷത്തിൽ എത്തിയിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തെ ഈ പരമ്പരയിൽ കണ്ടില്ല. പിന്നീട് കൃഷ്ണകുമാർ തന്നെ താൻ പിൻമാറിയ കാര്യം അറിയിക്കുകയായിരുന്നു.

 ആദി സാർ

സൂര്യ, ഋഷി, ആദിത്യ, അതിഥി എന്നിവരുടെ ജീവിതത്തിലൂടെയാണ് സീരിയൽ മുന്നോട്ട് പോവുന്നത്. പരമ്പരയിൽ ആദിത്യൻ എന്ന കഥാപാത്രത്തെ ആയിരുന്നു കൃഷ്ണകുമാർ അവതരിപ്പിച്ചത്. സീരിയലിലെ ഒരു പ്രധാനകഥാപാത്രമായിരുന്നു ഇത്. കൃഷ്ണകുമാറിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം നടൻ കൂടെവിടെയിലൂടെ നടൻ മിനിസ്ക്രീനിലേയ്ക്ക് മടങ്ങി എത്തുകയായിരുന്നു. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചത്. എന്നാൽ പെട്ടെന്ന് നടൻ സീരിയലിൽ നിന്ന് മാറുകയായിരുന്നു, കൃഷ്ണകുമാറിനെ ആരാഞ്ഞ് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. എന്നാൽ സീരിയൽ അധികൃതർ പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. നടനോടുളള ചോദ്യം കടുത്തപ്പോൾ പ്രതികരിച്ച് കൃഷ്ണ കുമാർ രംഗത്ത് എത്തിയിരുന്നു. ഇനി സീരിയലിൽ ആദി സാർ ആയി ഉണ്ടാവില്ലെന്നാണ നടൻ പറഞ്ഞത്.

സീരിയലിൽ നിന്ന് മാറി

സോഷ്യൽ മീഡിയയിൽ ഒരു കുറിപ്പ് പങ്കുവെച്ച് കൊണ്ടാണ് നടൻ ഇടൻ ഇക്കാര്യം വെളിപ്പെടുത്തിയത്.''ആദിയും ഞാനും'.. നമസ്‌കാരം... എല്ലാവര്‍ക്കും സുഖമെന്നു വിശ്വസിക്കുന്നു.. അടുത്തിടെ ആയി യാത്രകള്‍ ആയിരുന്നു.. യാത്രയിലുടനീളം പലതരം ആളുകളെ കണ്ടു മുട്ടി. ഇടയ്ക്കു മലയാളികളെയും. അവര്‍ ആദ്യം ചോദിക്കുന്നത് എന്നെയും, എന്റെ കുടുംബത്തിന്റെയും വിശേഷങ്ങള്‍ ആണ്.. ചിലര്‍ ഭാര്യയെ പറ്റി, മറ്റു ചിലര്‍ മക്കളെ പറ്റി. ചുരുക്കം ചിലര്‍ സീരിയല്‍ വിശേഷവും. സ്വഭാവികമായും നമ്മുടേതായ സീരിയല്‍ അല്ലെങ്കില്‍ സിനിമ ആ സമയത്തു ടീവിയില്‍ പോകുമ്പോള്‍ അതില്‍ എന്നെ ഇഷ്ടപെട്ടാല്‍, ആ കഥാപാത്രത്തെ സ്‌നേഹിച്ചാല്‍, അതിനെ പറ്റിയാവും ചോദ്യങ്ങള്‍''.

സീരിയലിൽ നിന്ന് മാറാൻ കാരണം

ഇപ്പോള്‍ 'കൂടെവിടെ' എന്ന സീരിയലിലെ 'ആദി' എന്ന കഥാപാത്രത്തെ ഇഷ്ടപ്പെട്ടതുകൊണ്ടാവാം 'ആദി സാറിന്റെ ' വിശേഷങ്ങള്‍ ചോദിക്കാറുണ്ട്. നാല് മാസമായി 'കൂടെവിടെ'യില്‍ അഭിനയിച്ചിട്ടു. അതിനാല്‍ ഇപ്പോള്‍ ഉള്ള എപ്പിസോഡുകളില്‍ 'ആദി സാര്‍' ഇല്ല. ഓര്‍മ ശെരിയാണെങ്കില്‍ ഇലക്ഷന്‍ റിസള്‍ട്ടിനു ശോേഷം ഏപ്രിലില്‍ ആണ് അവസാനമായി ഇതില്‍ അഭിനയിച്ചത്. അന്ന് എന്തോ കാരണം പറഞ്ഞു ബനാറസിലേക്ക് 'ആദി സാറി'നെ കയറ്റി വിട്ടു. പിന്നെ തിരിച്ചു വന്നിട്ടില്ല. കോവിഡ് കാലമാണ്, അവിടെ എങ്ങാനും വെച്ച് കോവിഡ് പിടിച്ചു മരിച്ചിരിക്കാനും സാധ്യതയുണ്ട്. പ്രോട്ടോകോള്‍ പ്രകാരം സംസ്‌കാരം അവിടെ നടന്നും കാണാം. അടുത്തിടെ അറിയാന്‍ കഴിഞ്ഞു ഇതിന്റെ എഴുത്തുകാരനും മാറിയതായി.

പുതിയ നിയോഗം

''ഇപ്പോള്‍ പുതിയ ഒരു ആള്‍ക്കാണ് അതിന്റെ നിയോഗം. സീരിയല്‍ മേഖലയില്‍ ഇത് അത്ര വലിയ സംഭവമൊന്നുമല്ല . കാരണം സീരിയല്‍ ഒരു നീണ്ട ട്രെയിന്‍ യാത്ര പോലെ ആണ്. തുടങ്ങുമ്പോള്‍ കുറച്ചു യാത്രക്കാര്‍ ഉണ്ടാകും. ഇടയ്ക്കു പലരും ഇറങ്ങും, കയറും. ഓടിക്കുന്നവര്‍ മാറും, TTE മാര്‍ മാറും. സകലതും മാറും. ചിലര്‍ മാത്രം ചിലപ്പോള്‍ യാത്രാവസാനം വരെ അതില്‍ കാണും. അതെന്താ എന്നു ചോദിച്ചാല്‍ അത് അങ്ങനെയാണ്. പണ്ട് മുതലേ, അതായത് സീരിയല്‍ കണ്ടുപിടിച്ച കാലം മുതല്‍ ഇങ്ങനെയാണ്. ഇംഗ്ലീഷ് ചാനലിലും, ഹിന്ദിയിലും അതിനു ശേഷം മലയാളസീരിയലിലും കഥാപാത്രം നിലനില്‍ക്കും, നടന്മാര്‍ മാറും. സീരിയലിന്റെ ശാപമാണിത്''.

32 കൊല്ലം

''32 കൊല്ലമായി ക്യാമെറക്ക് മുന്നില്‍ വന്നിട്ട്. കലാരംഗത്തേക്കാള്‍ ഇന്നു മറ്റൊരു മേഖലയില്‍ താല്പര്യവും ചുമതലയും വന്നതിനാല്‍ 'ആദിസാറിന്റെ' തിരോധാനത്തെപറ്റി അധികം ചിന്തിക്കാറില്ല. പക്ഷെ പ്രിയ പ്രേക്ഷകരുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ എന്ത് പറയണമെന്നറിയാതെ ചിലപ്പോള്‍ വിഷമിക്കാറുണ്ട്. സീരിയല്‍ വ്യവസായം നല്ലതാണ്. നല്ല നിര്‍മാണ കമ്പനികള്‍ ഉണ്ട്. സംവിധായകര്‍ ഉണ്ട്. ധാരാളം പേര്‍ക്ക് ജോലി കൊടുക്കുന്ന ഒരു മേഖലയുമാണ് . എന്നാല്‍ എല്ലാ മേഖലയിലേയും പോലെ ഇവിടെയും നന്മ തിന്മകള്‍ സ്വഭാവികമായും ഉണ്ടാവാമല്ലോ''.

പ്രേക്ഷകരുടെ കമന്റ്

''ഇങ്ങനെയൊക്കെ ആണെങ്കിലും എന്റെ മനസ്സ് എന്നോട് പറഞ്ഞുകൊണ്ടേയിരിക്കുന്ന ഒരു കാര്യം ഉണ്ട്..വലിയ ഒരു കുതിപ്പിന് മുന്‍പ് പ്രകൃതി നമ്മളെ രണ്ടടി പുറകോട്ടു എടുപ്പിക്കും. 'Trust the timing of god' എന്ന് ചിലര്‍ പറയും. ഞാന്‍ വിശ്വസിക്കുന്നത് 'GPS'സ്സിലാണ്. Gods Positioning System.. ഇതെന്റെ അനുഭവമാണ്.. എന്റേത് മാത്രം..അതിനാല്‍ ജീവിതം പഠിപ്പിച്ചത് നന്മ ചിന്തിക്കു, നന്മ പറയു, നന്മ പ്രവര്‍ത്തിക്കു... നിങ്ങളെ തേടി നന്മ തന്നെ വരും.. സുനിശ്ചിതം' നടൻ സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. ഇത് നടന്റെ ആരാധകരെ ഏറെ സങ്കടത്തിലാഴ്ത്തിയിരുന്നു. പിന്നീട് കൃഷ്ണ കുമാറിനെ തിരികെ കൊണ്ട് വരണമെന്ന് ആവശ്യപ്പെട്ട് പ്രേക്ഷകർ രംഗത്ത് എത്തിയിരുന്നു. എന്നാൽ അതിന് ഫലം കണ്ടില്ല. കൂടെവിടെയിലെ ഒരു പ്രധാനപ്പെട്ട കഥപാത്രമാണ് ആദിത്യൻ എന്ന കഥാപാത്രം.

Recommended Video

'Are You BJP?': Ahaana Krishna reply goes viral on social media | FilmiBeat Malayalam
പ്രേക്ഷകരുടെ അഭ്യർത്ഥന

ഇപ്പോഴിത കൂടെവിടെ ടീമിനോട് ഒരു അഭ്യർത്ഥനയുമായി ആരാധകർ രംഗത്ത് എത്തിയിരിക്കുകയാണ്.. ആദിത്യൻ എന്ന കഥാപാത്രത്തെ സീരിയലിൽ കൊണ്ട് വരണമെന്നാണ് ഇവർ പറയുന്നത്. സീരിയലിന്റെ ഒരു പ്രെമോ വീഡിയോയിൽ കമന്റായിട്ടാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. വളരെ പ്രധാനപ്പെട്ട കഥാപാത്രമാണെന്നും ഇപ്പോഴുള്ള പ്രശ്നത്തിൽ നിന്ന് ഋഷിയെ രക്ഷിക്കാൻ അച്ഛൻ ആദിത്യന് മാത്രമേല കഴിയുകയുളളുവെന്നാണ് പ്രേക്ഷകർ പറയുന്നത് കൂടാതെ കൃഷ്ണകുമാറിനെ കഥാപാത്രത്തലേയ്ക്ക് തിരിക വിളിക്കണമെന്നാണ് ആരാധകരുടെ ആഗ്രഹം. അതേസമയം നടൻ വന്നില്ലെങ്കിൽ മറ്റൊരു താരത്തെ പകരം കൊണ്ടു വരാനും ആരാധകർ പറയുന്നു. വാനമ്പാട സീരിയൽ താരം സായി കിരണിനെ ആദിസാറായി കാസ്റ്റ് ചെയ്യാനും പ്രേക്ഷകർ പറയുന്നു. അഥിതി ടീച്ചറുമായി നല്ല ചേർച്ചയാണ് സായി എന്നാണ് ആരാധകർ പറയുന്നത്. ഋഷി - മിത്ര വിവാഹ നിശ്ചയം നടത്താൻ തയ്യാറെടുക്കുകയാണ് റാണിയമ്മ.

Read more about: serial
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X