ഉമ്മയെ ഷിയാസ് വീട്ടിൽ നിന്നും അടിച്ച് പുറത്താക്കി?; മാസങ്ങൾക്കുശേഷം മറുപടി, എന്തുകൊണ്ട് വൈകിയെന്ന് ചോദ്യം!
മുൻ ബിഗ് ബോസ് താരവും മോഡലും നടനുമായ ഷിയാസ് കരീം മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനാണ്. ബിഗ് ബോസിന്റെ സ്ഥിരം പ്രേക്ഷകർക്ക് ഷിയാസും താരത്തിന്റെ കുടുംബാംഗങ്ങളും സുപരിചിതരാണ്. കഴിഞ്ഞ ദിവസം ഷിയാസ് സോഷ്യൽമീഡിയയിൽ പങ്കുവെച്ച വീഡിയോയാണ് ശ്രദ്ധ നേടുന്നതും ചർച്ചയാകുന്നതും. മാസങ്ങൾക്ക് മുമ്പ് ബിഗ് ബോസ് മലയാളം സീസൺ അഞ്ച് വിജയിയും സംവിധായകനുമായ അഖിൽ മാരാർ ഷിയാസിന് എതിരെ ഒരു ആരോപണം ഉന്നയിച്ചിരുന്നു.
സ്വന്തം ഉമ്മയെപ്പോലും വീട്ടിൽ നിന്നും അടിച്ചിറക്കിയ ആളാണ് ഷിയാസ് എന്നും അങ്ങനൊരാളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും മുഖവിലയ്ക്ക് എടുക്കേണ്ടതില്ലെന്നുമാണ് ഒരു അഭിമുഖത്തിൽ അഖിൽ മാരാർ പറഞ്ഞത്. ഇപ്പോഴിതാ അഖിലിന്റെ ആരോപണത്തിന് ഷിയാസ് തന്നെ മറുടിയുമായി എത്തിയിരിക്കുന്നു.

ഉമ്മയും ഷിയാസിനൊപ്പമുണ്ട്. ഒരു ചാണകപുഴു ഒരു അഭിമുഖത്തിൽ ഉമ്മയെ ഞാൻ അടിച്ച് പുറത്താക്കിയെന്ന് പറഞ്ഞു. അതേ കുറിച്ച് ഉമ്മയ്ക്ക് എന്താണ് പറയാനുള്ളത് എന്നാണ് ഷിയാസ് ചോദിച്ചത്. ഷിയാസ് എന്നെ പുറത്താക്കി. എന്നാണെന്ന് ചോദിച്ചാൽ ഇന്ന് എന്ന് ഉത്തരം പറയേണ്ടി വരും. എല്ലാ ദിവസവും പുറത്താക്കും ശേഷം വൈകീട്ട് കയറി വരും (ചിരിക്കുന്നു). എന്നെ മോൻ പുറത്താക്കിയിട്ടൊന്നുമില്ല.
ആരും അങ്ങനൊന്നും പറഞ്ഞ് നടക്കേണ്ട എന്നും ഉമ്മ പറഞ്ഞു. എന്റെ ഉമ്മയെ ഞാൻ പുറത്താക്കിയിട്ടില്ല. ഉമ്മയും വല്യുമ്മയും എനിക്കൊപ്പം വീട്ടിലുണ്ട്. നിങ്ങളും വീഡിയോയിലൂടെ അവരെ കാണുന്നില്ല. റമളാൻ മാസമാണ്. ഞാൻ പോയി കഴിഞ്ഞാൽ ഇവർ വീട്ടിൽ ഒറ്റയ്ക്കാണ്. അത് എനിക്കൊരു പേടിയാണ്. ഇപ്പോൾ ഞങ്ങൾ അത്താഴം കഴിച്ച് വിശ്രമിക്കുകയാണ് ഷിയാസും പറഞ്ഞു.
ഉമ്മയുടെ തോളിൽ കയ്യിട്ട് കുശലം പറഞ്ഞിരിക്കുന്ന ഷിയാസിനെ വീഡിയോയിൽ കാണാം. ഏതൊരു മകനും ഉമ്മയുമായുള്ള ബന്ധം ആഴിയേക്കാൾ ആഴമേറിയതാണ്. അതാണ് എന്റെ പൊന്നുമ്മയോട് ജനിച്ച് ഇന്നോളം എന്റെ ഹൃദയത്തിൽ അടയാളപ്പെടുത്തിയിട്ടുള്ളതും. എന്റെ ഇടനെഞ്ചിൽ പച്ചക്കുത്തിയ ആ സ്നേഹത്തെ എന്നെ കണ്ടും കേട്ടും അനുഭവിച്ചും വന്ന എന്റെ നാട്ടുകാർ ചാണകം ചവിട്ടി കോട്ടത്തലയോട് പറഞ്ഞെത്രെ ഞാൻ തള്ളി പറഞ്ഞെന്ന്.
ഞാൻ വീട്ടിൽ നിന്ന് ചവിട്ടി പുറത്താക്കിയെന്ന്. കുടുംബ ബന്ധത്തിന്റെ വിലയറിയുന്ന അമ്മമാരോട് സ്നേഹമുള്ള ഏതേലും ഒരാൾക്ക് പറയാൻ കഴിയുന്ന കാര്യമാണോ അഖിൽ കോട്ടത്തല ഒരു ഓൺലൈൻ ചാനലിന് കൊടുത്ത അഭിമുഖത്തിൽ പറഞ്ഞത്?. എന്റെ ഉമ്മ അന്നും ഇന്നും എന്നും എന്റെ കൂടെയുണ്ട്. എനിക്കെന്നും എപ്പോഴും താങ്ങായ്, തണലായ്, ഊർജ്ജമായ്.

പേപ്പട്ടികൾ കുരയ്ക്കും കെട്ടിയിട്ടിടത്ത് നിന്ന് കുരയ്ക്കും. ആ പേപ്പട്ടിയുടെ കുരയ്ക്കുള്ള മറുപടിയാണിത്. നീ കൊണ്ട് പോയി തിന്ന് കോട്ടത്തലേ എന്നും വീഡിയോയ്ക്കൊപ്പം ഷിയാസ് കുറിച്ചു. ഷിയാസിന്റെ മറുപടി വീഡിയോ വന്നതോടെ നടനെ അനുകൂലിച്ച് നിരവധി പേർ എത്തി. ഉമ്മയെ സ്നേഹിക്കുന്ന ആരും അങ്ങനെ ചെയ്യില്ല, അഖിൽ പറയുന്നതൊന്നും കാര്യമായി എടുക്കേണ്ടതില്ല, ഷിയാസിനെ അറിയുന്നവർക്ക് അറിയാം ആ ഉമ്മയേയും ഷിയാസ് ഉമ്മയ്ക്ക് നൽകുന്ന സ്നേഹവും കരുതലും.
കുടുംബബന്ധങ്ങളുടെ വിലയറിയാത്ത ചുരുക്കം ചില കോട്ടത്തലമാരിൽ ഒന്ന് കുരച്ചാൽ നിന്റെ രോമത്തിൽ തൊടാൻ കഴിയോ?. തെറിയും നിലപാടില്ലായ്മയും കൈമുതലായുള്ള ഒരുത്തന്റെ വാക്കും കേട്ട് ഈ വീഡിയോ ഇടണമായിരുന്നോ എന്നാണ് അനുകൂലിച്ചവർ ഷിയാസിനോട് ചോദിച്ചത്.
ഷിയാസിന്റെ വീഡിയോ വൈറലായതോടെ നാല് മാസം മുമ്പ് വന്ന അഭിമുഖത്തിൽ പറഞ്ഞ കാര്യത്തിന് എന്തുകൊണ്ട് ഷിയാസ് മറുപടി കൊടുക്കാൻ വൈകി?. യഥാർത്ഥത്തിൽ ഉമ്മയുമായി അകൽച്ചയിൽ ആയിരുന്നോ എന്നുള്ള ചോദ്യങ്ങളും പ്രേക്ഷകരിൽ നിന്നും ഉയർന്നു.


Click it and Unblock the Notifications

















