മിമിക്രിയും അഭിനയവും ഉപേക്ഷിച്ചോ?; സെക്യൂരിറ്റി ജോലിയിൽ പ്രവേശിച്ച് തങ്കച്ചൻ വിതുര, വിശ്വസിക്കാനാവാതെ ആരാധകർ!

ഫ്ലവേഴ്സ് ചാനലിൽ ഇതിനോടകം നിരവധി പ്രോ​​ഗ്രാമുകൾ സംപ്രേക്ഷണം ചെയ്തിട്ടുണ്ട്. അതിൽ വലിയ രീതിയിൽ ഹിറ്റായ കുറച്ച് ഷോകൾ മാത്രമെയുള്ളു. അക്കൂട്ടത്തിൽ ഒന്നാണ് സ്റ്റാര്‍ മാജിക്ക് എന്ന പരിപാടി. തുടക്കത്തിൽ ഠമാർ‌ പഠാർ എന്ന പേരിലായിരുന്നു ഈ ഷോ സംപ്രേഷണം ചെയ്തിരുന്നത്. പിന്നീട് ഷോ ഹിറ്റായപ്പോൾ സ്റ്റാർ മാജിക്ക് എന്ന പേരിൽ നവീകരിച്ചു. ഷോ അവസാനിച്ചിട്ട് മാസങ്ങൾ ഏറെയായി എങ്കിലും ഇന്നും യുട്യൂബിലും മറ്റുമായി പ്രേക്ഷകർ സ്റ്റാർ മാജിക്ക് എപ്പിസോഡുകൾ റീവാച്ച് ചെയ്യുന്നുണ്ട്.

ഷോയിൽ പങ്കെടുത്തിരുന്നവർ എല്ലാം ഒന്നിനൊന്ന് മികച്ചവർ തന്നെയാണ്. സ്റ്റാർ മാജിക്കിന്റെ ഭാ​ഗമായശേഷം ആരാധകരെ സമ്പാദിച്ചതും തലവര മാറിയതുമായ നിരവധി താരങ്ങളുണ്ട്. അതിൽ മിമിക്രി താരങ്ങളും സിനിമ നടന്മാരും സീരിയൽ താരങ്ങളും വരെ ഉൾപ്പെടും. അക്കൂട്ടത്തിലുള്ള തങ്കച്ചന്‍ വിതുരയ്ക്കും ആരാധകര്‍ ഏറെയാണ്.

Thankachan Vithura

മിനികസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായ മിമിക്രി താരവും നടനുമാണ് തങ്കച്ചൻ വിതുര. പ്രേക്ഷകര്‍ ഏറെ സ്‌നേഹത്തോടെ തങ്കു എന്നാണ് താരത്തെ വിളിക്കുന്നത്. ഫ്ളവേഴ്‌സ് സ്റ്റാര്‍ മാജിക്കിലെ തങ്കുവിന്റെ ഓരോ പ്രകടനങ്ങളും ചിരി സൃഷ്ടിക്കുന്നവയാണ്. ചില സിനിമകളിലും ടിവി പ്രോ​ഗ്രാമുകളിലും തിളങ്ങിയിട്ടുള്ള തങ്കച്ചൻ സ്റ്റാർ മാജിക്ക് ഷോ അവസാനിച്ചശേഷം വളരെ വിരളമായി മാത്രമാണ് ലൈം ലൈറ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

ഇപ്പോഴിതാ തങ്കച്ചന്റെ പുതിയൊരു വീ‍ഡിയോയാണ് വൈറലാകുന്നതും ചർച്ചയാകുന്നതും. ഫ്ലവേഴ്സ് ചാനലിന്റെ ഓഫീസിൽ ​സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് തങ്കച്ചനെന്നാണ് വീഡിയോയിൽ നിന്നും മനസിലാകുന്നത്. എനിക്ക് ഫ്ലവേഴ്സിൽ സെക്യൂരിറ്റി ജോലി കിട്ടി എന്ന് പറഞ്ഞുകൊണ്ടാണ് തങ്കച്ചന്റെ വീഡിയോ ആരംഭിക്കുന്നത്.

ഇന്ന് മുതൽ ഞാൻ ഫ്ലവേഴ്സിലെ സെക്യൂരിറ്റി ജീവനക്കാരനാണ് എന്നും തങ്കച്ചൻ പറയുന്നതും കോളുകൾ അറ്റന്റ് ചെയ്യുന്നതും കാര്യങ്ങൾ കൃത്യമായി നോക്കി നിർവഹിക്കുന്നതുമെല്ലാം വീഡിയോയിൽ കാണം. വീഡിയോ അവസാനിക്കുമ്പോൾ തങ്കച്ചൻ പതിവ് ശൈലിയിൽ ഒരു മനോഹരമായ പാട്ടും ആലപിക്കുന്നുണ്ട്. തങ്കച്ചൻ വിതുര ഡ്യൂട്ടിക്ക് ഹാജരായിട്ടുണ്ട്... പക്ഷെ നിങ്ങൾ പ്രതീക്ഷിച്ചതുപോലെ അല്ല.

എന്റെ പ്രിയപ്പെട്ട പ്രേക്ഷകരേ... ഇന്ന് ഞാൻ ഇൻസൈറ്റ് മീഡിയ സിറ്റിയുടെ, ഫ്ലവേഴ്സ് ടി.വിയും 24 ന്യൂസും ഉള്ള ആ വാതിലുകൾക്ക് മുന്നിൽ ഒരു വ്യത്യസ്തമായ വേഷം ധരിച്ചാണ് നിൽക്കുന്നത്. നിങ്ങൾ എന്നെ സാധാരണയായി സ്റ്റുഡിയോയിലെ പ്രകാശിതമായ ലൈറ്റുകൾക്ക് കീഴിലും സിനിമാ സെറ്റുകളിലുമാണ് കണ്ടിട്ടുള്ളത്.

Thankachan Vithura

എന്നാൽ ഇന്ന് ഈ നീല യൂണിഫോമിൽ ഒരു സെക്യൂരിറ്റി എന്ന നിലയിൽ ഞാൻ പുതിയൊരു പാത സ്വീകരിച്ചിരിക്കുന്നു. എന്റെ യാത്രയിൽ എന്നെ പിന്തുണച്ച ഓരോരുത്തരോടും ഞാൻ പങ്കുവെക്കാൻ ആഗ്രഹിക്കുന്ന ഒരു ഗൗരവമുള്ള സത്യമുണ്ട്. യൂണിഫോം നമ്മുടെ ശരീരത്തെ മാത്രം മൂടും. ഉള്ളിലെ ആത്മാവിനെ ഒരിക്കലും മറയ്ക്കില്ല. പുറത്തേക്ക് ഞാൻ ഒരു സെക്യൂരിറ്റി ഗാർഡിനെപ്പോലെ തോന്നിയാലും ഈ നീല ഷർട്ടിനുള്ളിൽ നിങ്ങൾക്ക് പ്രിയപ്പെട്ട ഗാനങ്ങൾ പാടിയ അതേ ഗായകനുണ്ട്.

നിങ്ങളുടെ ഹൃദയത്തിലെ ആഴത്തിലുള്ള വികാരങ്ങൾ പകർന്ന കവിയുണ്ട്. വർഷങ്ങളായി നിങ്ങൾ കൈയടിച്ച് പിന്തുണച്ച അതേ നായകനുണ്ട്. ഓരോ ജോലിക്കും അതിന്റെ മഹത്വമുണ്ട്. ഓരോ വേഷവും ഒരു പ്രകടനമാണ്. ജീവിതം നിങ്ങൾക്ക് ഏത് യൂണിഫോം തന്നാലും നിങ്ങളുടെ ഉള്ളിലെ പ്രകാശം ഒരിക്കലും മങ്ങരുതെന്നൊരു ഓർമ്മപ്പെടുത്തലായി ഇത് മാറട്ടെ എന്നാണ് വീഡിയോ പങ്കുവെച്ച് തങ്കച്ചൻ കുറിച്ചത്.

വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ മിമിക്രിയും അഭിനയവും ഉപേക്ഷിച്ചോ? എന്നുള്ള ചോദ്യങ്ങളാണ് ഏറെയും വന്നത്. ഏതെങ്കിലും സ്കിറ്റിന്റെ ഭാ​ഗമാണോയെന്നും ചിലർ ചോദിച്ചു. ഇത്രയും നല്ല കലാകാരൻ സെക്യൂരിറ്റി ജോലിയിൽ നിൽക്കേണ്ട ആളല്ല. ചവറ് കോമഡി പറയുന്ന പലരും സിനിമയിലും ടി.വി ഷോകളിലും വിലസുന്നു. തങ്കു അണ്ണൻ അവർക്കും മേലെ വരേണ്ട ആളാണ് എന്നിങ്ങനേയും ചിലർ കുറിച്ചു.

More from Filmibeat

Read more about: Thankachan Vithura
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X