ഇനിയും ഇങ്ങനെ തുടരണോ? പണ്ട് കണ്ടുള്ള ഇഷ്ടം ഇല്ലാതാകുന്നു; ഉപ്പും മുളകും നിർത്താറായോ? ചർച്ചകൾ
ഉപ്പും മുളകും സിറ്റ് കോം വർഷങ്ങളായി സംപ്രേഷണം തുടരുകയാണ്. ഇത്രയും വർഷങ്ങൾ വിജയകരമായി മുന്നോട്ട് പോയ ഷോകൾ വിരളമാണ്. തുടക്ക കാലത്ത് ഇവർക്ക് ലഭിച്ച കുടുംബ പ്രേക്ഷകർ ഇന്നും ആ സ്നേഹം കാണിക്കുന്നു. ഉപ്പും മുളകിൽ കുട്ടികളായെത്തിയവരെല്ലാം ഇന്ന് വളർന്നു. ഇന്നത്തെ പ്രായത്തിന് ചേരുന്ന രീതിയിൽ ഇവരുടെ കഥാപാത്രങ്ങളും കഥയും മാറ്റി. നിഷ സാരംഗ്, ബിജു സോപാനം എന്നിവർ കുറച്ച് കാലമായി ഉപ്പും മുളകിൽ നിന്ന് മാറി നിൽക്കുകയാണ്. ഈ വിടവ് നികത്താൻ മേക്കേർസ് ശ്രമിക്കുന്നത് കേശുവിനെ വെച്ചാണെന്ന് പ്രേക്ഷകർക്ക് അഭിപ്രായമുണ്ട്.
എന്നാൽ ഇനിയും ഉപ്പും മുളകും നീട്ടിക്കൊണ്ട് പോകണോ എന്ന ചോദ്യം പ്രേക്ഷകരിൽ ചിലർക്കെങ്കിലുമുണ്ട്. ഇക്കാര്യം പറഞ്ഞ് കൊണ്ട് ചില റീലുകളും വരുന്നു. കേശുവിന്റെ അഭിനയം പോര എന്നാണ് ഒരു അഭിപ്രായം. കുട്ടിക്കാലത്ത് കണ്ട് ഇഷ്‌ടപ്പെട്ടു, ആ ഇഷ്‌ടം ഇല്ലാതാക്കരുത് എന്നിങ്ങനെ പല അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയിൽ വരുന്നു. കേശുവിന്റെ ആക്ടിംഗ് പരമ ബോറാണെന്ന് പറഞ്ഞ് വന്ന ഒരു റിലീനോട് പല തരത്തിലാണ് ജനം പ്രതികരിച്ചത്.

ഇത് തുടങ്ങിയ സമയം ഞാൻ കോളേജിൽ ആയിരുന്നു ഇപ്പൊ 30 വയസ്സ് കഴിഞ്ഞു കെട്ടി കുട്ടിയും ആയി വർഷങ്ങൾ പോകുന്ന സ്പീഡ്, ഞാനും കാണാറുണ്ട്, പക്ഷെ ഇപ്പൊ കാണുന്നവരെ പൊട്ടനാക്കുന്ന സ്ക്രിപ്റ്റ് ആണ്... നല്ല സ്ക്രിപ്റ്റ് ഒന്നുല്ല, "ചെറുപ്പം മുതൽ ക്യാമറയ്ക്ക് മുന്നിൽ വന്ന് ജീവിച്ച് നമ്മളെ ചിരിപ്പിക്കുന്ന കുട്ടിയാണ് അവൻ. ഒരു കഥാപാത്രത്തെ കണ്ട് വ്യക്തിജീവിതത്തെ വിധി എഴുതാൻ വരരുത് ബ്രോ. വിമർശിക്കാം, പക്ഷെ അത് വ്യക്തിഹത്യയാകരുത്."നീ കാണണ്ട കാണാൻ ഇഷ്ടപ്പെടുന്നവർ ഉണ്ടാകും അവരെ കണ്ടോട്ടെ നിന്നെ നിർബന്ധിച്ചു കാണാൻ പറഞ്ഞോ, നല്ല പരിപാടിയാ ഉപ്പും മുളകുംഞാൻ എല്ലാ ദിവസവും കാണും എന്നിങ്ങനെ പല തരത്തിലുള്ള അഭിപ്രായങ്ങൾ വരുന്നുണ്ട്.
അൽ സാബിത്ത് ആണ് ഉപ്പും മുളകിൽ കേശു എന്ന വേഷം ചെയ്യുന്നത്. ഈയടുത്ത് ഉപ്പും മുളകിനെക്കുറിച്ച് അൽ സാബിത്ത് സംസാരിച്ചിട്ടുണ്ട്. പ്രധാന വേഷങ്ങൾ ചെയ്തിരുന്ന നിഷ സാരംഗു ബിജു സോപാനവും ഇപ്പോൾ സിറ്റ്കോമിന്റെ ഭാഗമല്ല. ഇതേക്കുറിച്ചാണ് സാബിത്ത് സംസാരിച്ചത്. അച്ഛൻ (ബിജു) ഉള്ളപ്പോൾ സീനിലെ ടെംബോ അച്ഛൻ തന്നെ കയറ്റിയിടും. നമ്മൾക്ക് നെെസിൽ കൂടെ അങ്ങ് നിന്നാൽ മതി.
പക്ഷെ അച്ഛനില്ലാത്തപ്പോൾ ഞാൻ അങ്ങനെ നിൽക്കണം. ഞാൻ ചെറുതും കൂടെ ആയത് കൊണ്ട് എന്റെ ശബ്ദത്തിന് അത്രയും ബാസ് കിട്ടില്ല. അച്ഛൻ നാടകത്തിൽ കൂടെയായിരുന്നത് കൊണ്ട് കറക്ട് കിട്ടും. എനിക്ക് കുറച്ച് കൂടെ പണിയെടുക്കണമെന്നും സാബിത്ത് പറയുന്നു. ഒരാൾ നന്നായിട്ട് കയറി നിൽക്കണം. ചില സീനുകൾ ഉറങ്ങിയത് പോലെയാകും. എനിക്കൊന്നും ചെയ്യാൻ പറ്റില്ല. ഞാൻ ഓൾറെഡി ഡൗൺ ആയി ഇരിക്കേണ്ട സീൻ ആയിരിക്കും. നീ ഡൗൺ ആയിട്ട് കയറ്റി വിടെന്ന് പറയുമെന്നും സാബിത്ത് പറഞ്ഞു.


Click it and Unblock the Notifications