ലക്ഷത്തിൽ നിന്നും നാലായിരത്തിലേക്ക്; ദിയ പോയതോടെ വെെഷ്ണവിന്റെ റീച്ച് പോയി, അശ്വിന് വലിയ നേട്ടം
ഭർത്താവ് അശ്വിൻ ഗണേശും കുഞ്ഞുമാണ് ഇന്ന് ഇൻഫ്ലുവൻസർ ദിയ കൃഷ്ണയുടെ ലോകം. ആഗ്രഹിച്ചത് പോലെ കുടുംബ ജീവിതം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ദിയ ഇന്ന്. അശ്വിനുമായ യാദൃശ്ചികമായാണ് ദിയ അടുക്കുന്നത്. ദിയയുടെയും മുൻ കാമുകൻ വെെഷ്ണവിന്റെയും സുഹൃത്തായിരുന്നു അശ്വിൻ. വെെഷ്ണവും ദിയയും ഒരു ഘട്ടത്തിൽ പിരിഞ്ഞു. ഇതോടെയാണ് അശ്വിനുമായി ദിയ അടുക്കുന്നത്. തന്നെ
ദപൂർണമായും മനസിലാക്കുന്നയാളാണ് അശ്വിനെന്നാണ് ദിയ പറയുന്നത്.
ദിയ ഇൻഫ്ലുവൻസറായി വളർന്ന് വരുന്ന ഘട്ടത്തിൽ ഒപ്പമുണ്ടായിരുന്നത് വെെഷ്ണവാണ്. ഇരുവരും ഒരുമിച്ചുള്ള വ്ലോഗുകൾ ഏറെ ശ്രദ്ധ നേടിയിരുന്നു. വെെഷ്ണവിനും സ്വന്തമായി യൂട്യൂബ് ചാനലുണ്ട്. ദിയയുടെ പ്രശസ്തി വെെഷ്ണവിന്റെ സോഷ്യൽ മീഡിയ റീച്ചിനും ഏറെ ഗുണം ചെയ്തിട്ടുണ്ട്. ദിയക്കൊപ്പമുള്ള വ്ലോഗുകൾ ലക്ഷക്കണക്കിനാണ് വ്യൂസ്. ഒരു ലക്ഷത്തിലേറെ സബ്സ്ക്രെെബേർസ് വെെഷ്ണവിന്റെ യൂട്യൂബ് ചാനലിനുണ്ട്. ഇൻസ്റ്റഗ്രാമിലും ഒരു ലക്ഷത്തിലേറെ പേർ ഫോളോ ചെയ്യുന്നു.

ദിയയുടെ ബോയ്ഫ്രണ്ടായിരുന്ന കാലത്താണ് വെെഷ്ണവിന് ഇത്രയധികം ജനശ്രദ്ധ ലഭിച്ചത്. എന്നാൽ ബ്രേക്കപ്പിന് ശേഷം അതല്ല സാഹചര്യം. യൂട്യൂബ് ചാനലിൽ വെെഷ്ണവ് ഇന്ന് സജീവമല്ല. രണ്ട് വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം ഒരു വീഡിയോ വെെഷ്ണവ് പങ്കുവെച്ചു. എന്നാൽ നാലായിരത്തോളം വ്യൂവേഴ്സേ ഇതിനുള്ളൂ. വീഡിയോക്ക് നെഗറ്റീവ് കമന്റും വന്നു. അതേസമയം ഇൻസ്റ്റഗ്രാമിൽ വെെഷ്ണവ് പങ്കുവെക്കുന്ന റീലുകൾക്ക് മില്യൺ വ്യൂവേഴ്സുണ്ട്. പക്ഷെ നെഗറ്റീവ് കമന്റുകൾ കാരണം കമന്റ് ബോക്സ് ഓഫ് ചെയ്തിരിക്കുകയാണ് വെെഷ്ണവ്.
അതേസമയം അശ്വിൻ ഗണേശിന് ഇന്ന് സോഷ്യൽ മീഡിയയിൽ വലിയ റീച്ചുണ്ട്. രണ്ട് ലക്ഷത്തിലേറെ പേരാണ് അശ്വിൻ ഗണേശിനെ ഫോളോ ചെയ്യുന്നത്. അശ്വിന്റെ അക്കൗണ്ട് പ്രെെവറ്റാണ്. ദിയയുമായി അടുക്കുന്നതിന് മുമ്പ് സോഷ്യൽ മീഡിയയിൽ ആരുമല്ലായിരുന്നു അശ്വിൻ. എന്നാൽ ദിയ ജീവിതത്തിലേക്ക് വന്നതോടെ അശ്വിനിലേക്കുള്ള ജനശ്രദ്ധ വല്ലാതെ കൂടി. എന്നാൽ ഈ ജനശ്രദ്ധയിൽ അശ്വിൻ സ്വയം മറന്നിട്ടില്ലെന്ന് ദിയയുടെ ആരാധകർ പറയുന്നു. കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. ജനശ്രദ്ധ നോക്കിയാൽ മുൻനിര നായിക നടിമാരേക്കാൾ മുന്നിലാണ് ദിയ കൃഷ്ണയുടെ ഇന്നത്തെ പ്രശസ്തി. ഇൻഫ്ലുവൻസറെന്നതിനൊപ്പം ബിസിനസുകാരിയുമാണ് ദിയ.

വെെഷ്ണവുമായുള്ള പ്രണയത്തിൽ താൻ വഞ്ചിക്കപ്പെട്ടതാണെന്ന് ദിയ പരോക്ഷമായി പല തവണ പറഞ്ഞിരുന്നു. ബന്ധത്തിൽ നൂറ് ശതമാനം നൽകിയിട്ടും ഇത് മുന്നോട്ട് പോകാഞ്ഞതോടെ പിരിയാൻ തീരുമാനിക്കുകയാണുണ്ടായത്. താൻ അത്രയും ആത്മാർത്ഥ കാണിച്ചതിനാൽ പിരിഞ്ഞ് പോകാൻ തനിക്ക് ബുദ്ധിമുട്ടില്ലായിരുന്നെന്നും ദിയ പറഞ്ഞിട്ടുണ്ട്. ബ്രേക്കപ്പിന്റെ സമയത്ത് അശ്വിന്റെ സാമീപ്യമാണ് ദിയക്ക് ആശ്വാസമായത്. ഈ സൗഹൃദം പിന്നീട് പ്രണയത്തിലെത്തി. വിവാഹ സമയത്ത് അശ്വിനും ദിയക്കും വെെഷ്ണവ് ആശംസകൾ അറിയിച്ചിരുന്നു.
എന്നാൽ ഇപ്പോൾ ഇവർ തമ്മിൽ സൗഹൃദമുണ്ടോയെന്ന് വ്യക്തമല്ല. അശ്വിനെ പരോക്ഷമായി പരിഹസിച്ച് വെെഷ്ണവ് പിന്നീട് ഒരു അഭിമുഖത്തിൽ സംസാരിക്കുകയുമുണ്ടായി. പ്രണയത്തിലായാൽ എപ്പോഴും സുഹൃത്തുക്കളെ ഒപ്പം കൂട്ടരുതെന്നും സ്വകാര്യ നിമിഷങ്ങൾ വേണമെന്നുമാണ് വെെഷ്ണവ് പറഞ്ഞത്. വെെഷ്ണവിനും ദിയക്കുമൊപ്പം യാത്രകളിൽ മിക്കപ്പോഴും അശ്വിൻ ഒപ്പമുണ്ടായിരുന്നു. അന്ന് അശ്വിൻ തന്റെ ജീവിത പങ്കാളിയായി മാറുമെന്ന് ദിയ കരുതിയതുമില്ല.


Click it and Unblock the Notifications