ദിലീപും മഞ്ജു വാര്യരും ഒരേ പരിപാടിയിലേക്ക്! കാവ്യ മാധവനും വരണമായിരുന്നുവെന്ന് ആരാധകര്‍!

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് ദിലീപും മഞ്ജു വാര്യരും. ഒരുകാലത്തെ ഭാഗ്യജോഡികളായിരുന്നു ഇരുവരും. ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകള്‍ക്ക് അന്ന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ബോക്‌സോഫീസില്‍ നിന്നും മികച്ച വിജയം കൂടിയായിരുന്നു സ്വന്തമാക്കിയത്. സ്‌ക്രീനിലെ കെമിസ്ട്രി ജീവിതത്തിലേക്ക് പകര്‍ത്തിയ ഇരുവരും പില്‍ക്കാലത്ത് വഴിപിരിയുകയായിരുന്നു. മകളായ മീനാക്ഷി ദിലീപിനൊപ്പം പോവാനായിരുന്നു തീരുമാനിച്ചത്. ഇടക്കാലത്ത് സിനിമയില്‍ നിന്നും മാറി നിന്നിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവായിരുന്നു മഞ്ജു വാര്യര്‍ നടത്തിയത്. വ്യത്യസ്തമായ സിനിമകളുമായി മുന്നേറുകയാണ് താരം.

ഇടക്കാലത്ത് ചില പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോയിരുന്നുവെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു ദിലീപ് പിന്നീട്. മൈ സാന്റായെന്ന ചിത്രവുമായാണ് ഇത്തവണ ദിലീപ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുന്നത്. ക്രിസ്മസ് ദിനത്തിലാണ് ഈ ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. പ്രതിപൂവന്‍കോഴി എന്ന സിനിമയുമായാണ് മഞ്ജു വാര്യര്‍ എത്തിയത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രം കഴിഞ്ഞ ദിവസമാണ് തിയേറ്ററുകളിലേക്ക് എത്തിയത്. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തില്‍ മാധുരി എന്ന സെയില്‍സ് ഗേളിന്റെ വേഷത്തിലാണ് താരമെത്തിയത്.

ഒരേ പരിപാടിയില്‍

ഒരേ പരിപാടിയില്‍

ദിലീപും മഞ്ജു വാര്യരും ഒരേ പരിപാടിയില്‍ അതിഥികളായെത്തുന്നുവെന്നുള്ള വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിട്ടുള്ളത്. സീ കേരളം ചാനലിലെ സരിഗമ പരിപാടിയിലേക്കാണ് ഇരുവരും എത്തുന്നത്. മികച്ച അഭിപ്രായവുമായി മുന്നേറുന്ന റിയാലിറ്റി ഷോയാണ് സരിഗമ. തനിക്ക് ഏറെ പ്രിയപ്പെട്ടവരാണ് ഈ പരിപാടിയില്‍ ഉള്ളതെന്ന് പറഞ്ഞായിരുന്നു ദിലീപ് എത്തിയത്. അമ്പാടി പയ്യുകള്‍ മേയും എന്ന ഗാനവുമായി ലിപിനും വേദിയിലേക്ക് എത്തിയിരുന്നു. ഉറക്കം തൂങ്ങി എന്ന് പറഞ്ഞ് ലിപിനെ കളിയാക്കുന്നതിനെക്കുറിച്ച് കേട്ടപ്പോള്‍ താനും ലിപിനും തമ്മില്‍ സാമ്യമുണ്ടെന്നുും താരം പറഞ്ഞിരുന്നു.

 പറഞ്ഞിട്ടുണ്ടോ

പറഞ്ഞിട്ടുണ്ടോ

ദിലീപേട്ടന്‍ ഇവിടെയുണ്ടെന്ന് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോയെന്നും അങ്ങനെയെങ്കില്‍ താനൊരാളെ ഇങ്ങോട്ട് വിളിക്കാമെന്നും പറഞ്ഞായിരുന്നു അവതാരകനായ ജീവ താരത്തെ വേദിയിലേക്ക് ക്ഷണിച്ചത്. ആരാണ് അതെന്ന് ചോദിച്ചപ്പോള്‍ സര്‍പ്രൈസാണെന്നായിരുന്നു പറഞ്ഞത്. ആരാണ് ആ സര്‍പ്രൈസ് എന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാവുന്നതിനിടയിലാണ് പരിപാടിയിലേക്ക് മഞ്ജു വാര്യരും എത്തുന്നുണ്ടെന്നുള്ള വിവരവും പ്രമോ വീഡിയോയും പുറത്തുവന്നത്.

ഡാന്‍സ് ചെയ്യാനും

ഡാന്‍സ് ചെയ്യാനും

ഇരുവരും ഒരുമിച്ചാണോ എത്തുന്നതെന്ന ചോദ്യങ്ങളാണ് പിന്നീട് ഉയര്‍ന്നത്. ആദ്യമായിട്ട് ചേച്ചിയെ വിളിച്ചത് എനിക്ക് വേണ്ടി ഒരു പാട്ട് പാടുന്നതിന് വേണ്ടിയാണെന്നായിരുന്നു ഷാന്‍ റഹ്മാന്‍ പറഞ്ഞത്. മത്സരാര്‍ത്ഥികളുടെ പാട്ട് കേള്‍ക്കുന്നതിന് പുറമെ അവരോടൊപ്പം ഡാന്‍സ് ചെയ്യാനും മഞ്ജു വാര്യര്‍ എത്തിയിരുന്നു. താന്‍ അഭിനയിച്ച സിനിമകളിലെ ഗാനം കേട്ടപ്പോള്‍ അന്നത്തെ അനുഭവത്തെക്കുറിച്ച് വ്യക്തമാക്കി താരമെത്തിയിരുന്നു. പരിടാിക്കിടയിലെ വിശേഷങ്ങള്‍ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ്.

കാവ്യ മാധവനും കൂടി

കാവ്യ മാധവനും കൂടി

ദിലീപും മഞ്ജു വാര്യരും പരിപാടിയിലേക്ക് എത്തുന്നുവെന്നറിഞ്ഞപ്പോള്‍ ആരാധകര്‍ പറഞ്ഞ കമന്റുകളിലൊന്ന് ഇങ്ങനെയായിരുന്നു. വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നില്‍ക്കുന്ന താരം ടെലിവിഷന്‍ പരിപാടിയില്‍ വരുമോയെന്നുള്ള സംശയമായിരുന്നു മറ്റ് ചിലര്‍ ഉന്നയിച്ചത്. പൊതുപരിപാടികളിലും മറ്റുമൊക്കെയായി താരവും സജീവമാണ്. സിനിമയിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X