രേണു ആളത്ര പാവമല്ല, തന്ത്രശാലിയാണ്, പലരും നേരിട്ടത് കണ്ടുള്ള മറുപടി; രേണുവിന്റെ പ്രതികരണം ചർച്ചയാകുന്നു

കേരളത്തിൽ ഒന്നടങ്കം നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയും ദിലീപ് കുറ്റവിമുക്തനായതുമാണ് ചർച്ചാ വിഷയം. കോടതി വിധി അതിജീവിതയ്ക്ക് നീതി നൽകുന്നതല്ലെന്ന് ജനം ഉറപ്പിച്ച് പറയുന്നു. കോടതി പക്ഷപാതപരമായാണ് ഇടപെട്ടതെന്ന് അതിജീവിത പുറത്ത് വിട്ട പ്രസ്താവനയിലും പറയുന്നുണ്ട്. മലയാള സിനിമാ രം​ഗത്ത് പലരും ദിലീപിനെ മൗനമായി പിന്തുണയ്ക്കുന്നെന്ന വാദം വരുന്നുണ്ട്. വിധി വന്ന ശേഷം പലരും ദിലീപിനെ പോയി കണ്ട് സന്തോഷം അറിയിച്ചു. ദിലീപിനെ സംഘടനകളിലേക്ക് തിരിച്ചെടുത്തേക്കുമെന്ന സൂചനയും വരുന്നുണ്ട്.

ദിലീപ് അനുകൂല തരം​ഗം വരുന്നത് കണ്ട് പല സിനിമാ സീരിയൽ താരങ്ങളും അവനൊപ്പം എന്ന വാചകവുമായി രം​ഗത്ത് വന്നു. ഇതിന്റെ പേരിൽ പലരും വിമർശനവും നേരിട്ടു. ദിലീപ് കേസുമായി ബന്ധപ്പെട്ട് പല താരങ്ങൾക്കും പ്രതികരിക്കാതിരിക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു. കാരണം തദ്ദേശ തെരഞ്ഞെടുപ്പിന്റെ തലേന്നാണ് കോടതി വിധി വന്നത്.

Renu Sudhi  Dileep

പിറ്റേന്ന് വോട്ട് ചെയ്യാനെത്തിയ സിനിമാക്കാരെ മാധ്യമങ്ങൾ വളഞ്ഞു. പലരും കേസിനെക്കുറിച്ചുള്ള അഭിപ്രായവും പങ്കുവെച്ചു. ഒരു ഇവന്റിൽ വെച്ച് സോഷ്യൽ മീഡിയ താരം രേണു സുധിക്ക് നേരെയും ചോദ്യം വന്നു. എന്നാൽ തന്ത്രപരമായി ഈ ചോദ്യത്തിൽ നിന്ന് രേണു സുധി ഒഴിഞ്ഞ് മാറി. ദിലീപിനെ കുറ്റവിമുക്തനാക്കിയത് അറിഞ്ഞിരുന്നോ എന്നാണ് മീഡിയ രേണുവിനോട് ചോദിച്ചത്. ഞാൻ അറിഞ്ഞില്ല, ന്യൂസ് കണ്ടില്ല എന്ന് രേണു കെെ കൂപ്പി മറുപടി നൽകി.

വിമർശകർ പറയുന്നത് പോലെ രേണു അത്ര ചിന്തിക്കാതെ സംസാരിക്കുന്നയാളല്ലെന്ന് നെറ്റിസൺസ് പറയുന്നുണ്ട്. വിഷയത്തിൽ ദിലീപിനെ അനുകലിക്കാനോ പ്രതികൂലിക്കാനോ രേണു തയ്യാറായില്ല. ഇത് രണ്ടുമുണ്ടാക്കാനിടയുള്ള ചർച്ചകൾ രേണുവിനറിയാം. കടുത്ത സെെബർ ആക്രമണം നേരിട്ട രേണുവിന് അടുത്ത കാലത്താണ് ജനപ്രീതി കുത്തനെ കൂടിയത്. കരിയറിലും ഉയർച്ച. ജീവിത നിലവാരം ഉയർന്ന് വരുന്നു. ഈ സാഹചര്യത്തിൽ വിവാ​ദങ്ങളിലേക്ക് കടക്കാൻ രേണു തയ്യാറായില്ല. അതേസമയം രേണു അഭിപ്രായം പറയാതെ തടിതപ്പിയതാണെന്ന വാദവുമുണ്ട്.

കഴിഞ്ഞ ​ദിവസമാണ് നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധിയിൽ അതിജീവിത പ്രതികരിച്ചത്. നിയമത്തിന്റെ മുന്നിൽ ഈ രാജ്യത്തെ എല്ലാ പൗരൻമാരും തുല്യരല്ല. തിരിച്ചറിവ് നൽകിയതിന് നന്ദി. ഉയർന്ന നീതിബോധമുള്ള ന്യായാധിപൻമാർ ഉണ്ടാകുമെന്ന് തന്നെയാണ് ഇപ്പോഴും വിശ്വസിക്കുന്നത്. ഈ യാത്രയിലത്രയും കൂടെ നിന്ന മനുഷ്യത്വമുള്ള സകല മനുഷ്യരെയും ഞാൻ നന്ദിയോടെ ചേർത്ത് പിടിക്കുന്നു. അതുപോലെ അധിക്ഷേപകരമായ കമന്റുകളും പണം വാങ്ങിയുള്ള നുണക്കഥകളും ഉപയോ​ഗിച്ച് എന്നെ ആക്രമിക്കുന്നവരോട്, നിങ്ങൾ അത് തുടരുക. അതിനാണ് നിങ്ങൾ പണം വാങ്ങിയിരിക്കുന്നതെന്നാണ് അതിജീവിതയുടെ പ്രസ്താവനയിൽ പറഞ്ഞത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X