മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം ഇപ്പോഴിതാ ദിലീപും! ടോപ് സിംഗറിലേക്ക് ജനപ്രിയ നായകനെത്തിയപ്പോള്‍!
പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട പരിപാടികളിലൊന്നായ ടോപ് സിംഗര്‍ വിജയകരമായി മുന്നേറുകയാണ്. കുരുന്ന് ഗായകരുടെ പാട്ടിന് മുന്നില്‍ പ്രേക്ഷകര്‍ മാത്രമല്ല വിധികര്‍ത്താക്കളും അത്ഭുതത്തോടെ നിന്നുപോയ മുഹൂര്‍ത്തങ്ങള്‍ ഏറെയായിരുന്നു. നിമിഷനേരം കൊണ്ടായിരുന്നു ഈ പരിപാടിയുടെ പ്രമോ വീഡിയോകള്‍ വൈറലായി മാറാറുള്ളത്. ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടി വിജയകരമായി മുന്നേറുകയാണ്. കുഞ്ഞ് ഗായകരുടെ പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും പേജുകളുമൊക്കെ സജീവമാണ്. സാധാരണക്കാര്‍ മാത്രമല്ല സെലിബ്രിറ്റികളും വിടാതെ കാണുന്ന പരിപാടികളിലൊന്നായി മാറിയിരിക്കുകയാണ് ഇത്.
വിധുപ്രതാപ്, അനുരാധ ശ്രീറാം, എം ജി ശ്രീകുമാര്‍ തുടങ്ങിയവരാണ് പരിപാടിയിലെ വിധികര്‍ത്താക്കള്‍. പൊതുവെ കണ്ടുവരുന്ന റിയാലിറ്റി ഷോയുടെ രീതികളില്‍ നിന്നും വിഭിന്നമായ കാര്യങ്ങളാണ് ടോപ് സിംഗറില്‍ അരങ്ങേറുന്നത്. സിനിമാലോകത്തുനിന്നുള്ളവരും പരിപാടിയിലേക്ക് അതിഥികളായി എത്താറുണ്ട്. മോഹന്‍ലാലായിരുന്നു ആദ്യം ടോപ് സിംഗറിലേക്ക് എത്തിയത്. മോഹന്‍ലാല്‍ പങ്കെടുത്ത പരിപാടിയുടെ എപ്പിസോഡ് ട്രെന്‍ഡിംഗായി മാറിയിരുന്നു. നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു മമ്മൂട്ടി എത്തിയത്. ഇതിന് ശേഷമായിരുന്നു ജയരാമും കുരുന്ന് ഗായകരെ സന്ദര്‍ശിക്കാനെത്തിയത്.

കുട്ടികളുടേയും കുടുംബ പ്രേക്ഷകരുടേയും പ്രിയതാരമായ ദിലീപ് ടോപ് സിംഗറിലേക്ക് എത്തുന്നുവെന്നുള്ള വിശേഷങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ക്രിസ്മസിന് മുന്നോടിയായാണ് താരം ഈ പരിപാടിയിലേക്ക് എത്തുന്നത്. മൈ സാന്റയുടെ വിശേഷങ്ങള്‍ പങ്കുവെച്ചായിരുന്നു ദിലീപ് എത്തിയത്. ബാലതാരമായ മാനസ്വിയും പരിപാടിയിലേക്ക് എത്തിയിരുന്നു. പുല്‍ക്കൂടൊരുക്കാനെത്തുന്ന താരത്തിന് ഗംഭീര സ്വീകരണമാണ് കുട്ടികള്‍ നല്‍കുന്നത്. എല്ലാവരും ഒന്നിനൊന്ന് മികച്ചതാണെന്നും ഇത്രയും താന്‍ പ്രതീക്ഷിച്ചില്ലെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. കാലില്‍ തൊട്ടനുഗ്രഹം വാങ്ങാനെത്തിയ വൈഷ്ണവിയോട് താനാണ് വീഴേണ്ടതെന്നായിരുന്നു ദിലീപ് പറഞ്ഞത്. തിരിച്ച് വൈഷ്ണവിയുടെ കാലില്‍ തൊട്ട് ദിലീപും അനുഗ്രഹം വാങ്ങിയിരുന്നു. സാറേ സാമ്പാറേ എന്ന തുടങ്ങുന്ന ഗാനവും മത്സരാര്‍ത്ഥികള്‍ ആലപിച്ചിരുന്നു. പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.


Click it and Unblock the Notifications











