»   » വൗവ്വൂ.. ഇറ്റ്‌സ് ഓസം.. ദിലീപിനെ മുതലെടുക്കുന്ന ചാനല്‍; സൂര്യ ടിവിയില്‍ ദിലീപ് മൂവി ഫെസ്റ്റിവല്‍!!

വൗവ്വൂ.. ഇറ്റ്‌സ് ഓസം.. ദിലീപിനെ മുതലെടുക്കുന്ന ചാനല്‍; സൂര്യ ടിവിയില്‍ ദിലീപ് മൂവി ഫെസ്റ്റിവല്‍!!

Posted By: Rohini
Subscribe to Filmibeat Malayalam

ദിലീപ് വിഷയത്തില്‍ ചാനലുകള്‍ ക്രൂരമായി നടനെയും മലയാള സിനിമയിലെ മറ്റ് താരങ്ങളെയും വിമര്‍ശിച്ചത് കാരണം അമ്മയിലെ അംഗങ്ങള്‍ ഓണപ്പരിപാടികള്‍ ബഹിഷ്‌കരിയ്ക്കുകയാണെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. ഈ അവസ്ഥയെ മയപ്പെടുത്താനാണോ സൂര്യ ടിവി ശ്രമിയ്ക്കുന്നത്..??

ദിലീപിന് ഡിമാന്റ് കൂടുന്നു.. പാട്ടും സിനിമയും കോമഡിയും ചര്‍ച്ചയും എല്ലാം ദിലീപിന് വേണ്ടി മാത്രം!!

നടി ആക്രമിയ്ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട ദിലീപ് അറസ്റ്റിലായതോടെ ചാനലുകാര്‍ നന്നായി ഈ അവസരം മുതലെടുക്കുന്നുണ്ട്. ദിലീപിന്റെ പേര് പറഞ്ഞാല്‍ പോലും റേറ്റിങ് കൂടുന്ന അവസ്ഥയില്‍ സൂര്യ ടിവി ദിലീപ് മൂവി ഫെസ്റ്റിവല്‍ നടത്തുന്നു.

ദിലീപ് സിനിമകള്‍

ജനപ്രിയ നായകന്റെ സൂപ്പര്‍ ഡ്യൂപ്പര്‍ ഹിറ്റ് ചിത്രങ്ങളാണ് ദിലീപ് സെപ്ഷ്യല്‍ മാറ്റിനി ബ്ലോക്ബസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. തിങ്കള്‍ മുതല്‍ വെള്ളിവരെ 3.30 നാണ് സിനിമ ആരംഭിയ്ക്കുന്നത്.

അവസരം മുതലെടുക്കുന്നോ?

ദിലീപ് അറസ്റ്റിലായതിന് ശേഷം, ഒരു ദിവസം പോലും ദിലീപിന്റെ പേര് പറയാത്ത ചാനലുകളില്ല. ന്യൂസ് ചാനലുകള്‍ മണിക്കൂറിടവിട്ട് ദിലീപ് അപ്‌ഡേഷന്‍ നടത്തുന്നു. മറ്റ് എന്റര്‍ടൈന്‍മെന്റ് ചാനലുകള്‍ ദിലീപിന്റെ പഴയ അഭിമുഖങ്ങളും സിനിമകളും പാട്ടുകളും സിനിമകളും അവസരാനുസരണം ഉപയോഗിക്കുന്നു.

കണക്കുകള്‍ പറയുന്നത്

ബ്രോഡ് കാസ്റ്റ് റിസേര്‍ച്ച് ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം മലയാളം ടെലിവിഷന്‍ ചാനലുകള്‍ക്ക് ഏറ്റവും അധികം റേറ്റിങ് കൂട്ടിയ സംഭവമാണ് ദിലീപിന്റെ അറസ്റ്റ്. സീരിയല്‍ പ്രേക്ഷകര്‍ പോലും ദിലീപ് അറസ്റ്റിലായതോടെ ന്യൂസ് ചാനലുകള്‍ക്ക് അടിമപ്പെട്ടിരിയ്ക്കുകയാണെന്നാണ് പഠനം.

ഏഷ്യനെറ്റിന് കിട്ടിയത്

ദിലീപിനെ അധിക്ഷേപിച്ചുകൊണ്ടുള്ള ചാനല്‍ ചര്‍ച്ചകളിലൂടെ ഏഷ്യനെറ്റ് ന്യൂസ് ചാനല്‍ നേടിയ റേറ്റിങ് അതിശയിപ്പിയ്ക്കുന്നതാണ്. എന്റര്‍ടൈന്‍മെന്റ് ചാനലുകളെക്കാള്‍ റേറ്റിങ് ഇപ്പോള്‍ ഏഷ്യനെറ്റ് ന്യൂസിനുണ്ട്. 34.991 റേറ്റിങുണ്ടായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് ഇപ്പോള്‍ 75,726 റേറ്റിങ് പോയന്റിലാണ് നില്‍ക്കുന്നത്. ഏഷ്യാനെറ്റിന് 216 ശതമാനത്തിന്റെ വളര്‍ച്ചുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

മൂവിഫെസ്റ്റ് കാണണ്ടേ..

ഇതാണ് ദിലീപ് അറസ്റ്റിലായത് പ്രമാണിച്ച് സൂര്യ ടിവി ആഘോഷിക്കുന്ന ദിലീപ് സെഷ്യല്‍ മാറ്റിനി മൂവി ഫെസ്റ്റിവലിന്റെ പ്രമോഷന്‍ വീഡിയോ. വീഡിയോയ്ക്ക് അവസാനം പറയുന്ന ദിലീപിന്റെ തന്നെ ഡയലോഗായ 'വൗവ്വൂ ഇറ്റ്‌സ് ഓസം' എന്നത് ഒരു സെല്‍ഫ് ട്രോള്‍ അല്ലേ എന്ന സംശയം ഇല്ലാതെയില്ല!!

English summary
Dileep Movie Festival in Surya TV

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam