ദിലീപിന് ചാന്ത് പൊട്ടിലൂടെ അവാര്‍ഡ് കിട്ടാത്തതിന് കാരണം? മഹാലക്ഷ്മി അതിഥിയല്ല സ്ഥിരമാളാണെന്ന് ദിലീപ്

ടെലിവിഷനിലും നവമാധ്യമങ്ങളിലുമെല്ലാം ജനപ്രിയ നായകന്‍ ദിലീപിനെ കുറിച്ചുള്ള വിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം ദിലീപ് നായകനായിട്ടെത്തിയ ഒരു സിനിമ റിലീസ് ചെയ്തിരിക്കുകയാണ്. പ്രേക്ഷക പ്രശംസ പിടിച്ച് പറ്റി ബോക്‌സോഫീസിലും കോടതി സമക്ഷം ബാലന്‍ വക്കീല്‍ നല്ല സാമ്പത്തിക വരുമാനം ഉണ്ടാക്കിയിരിക്കുകയാണ്.

സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് നിരവധി ടെലിവിഷന്‍ പരിപാടികളിലും എഫ്എം റോഡിയോയിലും ദിലീപ് എത്തിയിരുന്നു. അക്കൂട്ടത്തില്‍ സുരാജ് വെഞ്ഞാറമൂട് നയിക്കുന്ന പുതിയ പരിപാടിയുടെ ഉദ്ഘാടനം നടത്താനും ദിലീപിന് ഭാഗ്യമുണ്ടായിരുന്നു. ആ ഷോ യില്‍ വെച്ചാണ് മക്കളായ മീനാക്ഷിയെയും മഹാലക്ഷ്മിയെ കുറിച്ചും ദിലീപ് തുറന്ന് സംസാരിച്ചത്.

സിനിമയില്‍ സജീവമായി ദിലീപ്

സിനിമയില്‍ സജീവമായി ദിലീപ്

ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമായി എത്തിയിരിക്കുകയാണ് ദിലീപ്. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ കമ്മാരസംഭവത്തിന് ശേഷം ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലെത്തിയ കോടതി സമക്ഷം ബാലന്‍ വക്കീലാണ് ദിലീപ് അഭിനയിച്ച ഏറ്റവും പുതിയ ചിത്രം. ഫെബ്രുവരി 21 ന് തിയറ്ററുകളിലേക്ക് റിലീസിനെത്തിയ ചിത്രം മിന്നുന്ന പ്രകടനം കാഴ്ച വെച്ച് കൊണ്ടിരിക്കുകയാണ്. പക്കാ കോമഡി എന്റര്‍ടെയിനറായി ഒരുക്കിയ സിനിമയില്‍ ദിലീപിനൊപ്പം മംമ്ത മോഹന്‍ദാസായിരുന്നു നായിക.

പ്രമോഷന്‍ പരിപാടികള്‍

പ്രമോഷന്‍ പരിപാടികള്‍

ഈ സിനിമയുടെ പ്രമേഷനും മറ്റുമായി വേറെയും ടെലിവിഷന്‍ ചാനല്‍ പരിപാടിയില്‍ ദിലീപ് എത്തിയിരുന്നു. സീ കേരളം ചാനലിലില്‍ ഏറ്റവും പുതിയതായി ആരംഭിച്ച ഷോ യിലും ദിലീപും പങ്കെടുത്തിരുന്നു. നടന്‍ സുരാജ് വെഞ്ഞാറമൂടും അശ്വതി ശ്രീകാന്തുമാണ് ഷോ യുടെ അവതാരകര്‍. കോമഡി നൈറ്റ്‌സ് വിത്ത് സുരാജ് എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഉദ്ഘാടനത്തിനായിരുന്നു ദിലീപെത്തിയത്. ഇത്തവണ രസകരമായ തമാശകള്‍ പറഞ്ഞ് പ്രേക്ഷകരെ ചിരിപ്പിച്ചിട്ടാണ് ദിലീപ് മടങ്ങിയത്.

ഏറ്റവും വിഷമം നിറഞ്ഞ സിനിമ

ഏറ്റവും വിഷമം നിറഞ്ഞ സിനിമ

ഞാന്‍ ചെയ്ത സിനിമകളില്‍ എടുത്ത് പറയാവുന്ന ഒന്ന് ബോഡി ഗാര്‍ഡ് ആയിരുന്നു. അത് തമിഴിലേക്കും ഹിന്ദിയിലേക്കും പോയി. പിന്നെ ചാന്ത് പൊട്ട് തമിഴിലേക്ക് വാങ്ങിയെങ്കിലും ചെയ്യാന്‍ പറ്റിയിട്ടില്ലെന്ന് ദിലീപ് പറയുന്നു. അത്ര വിഷമകരമായ കഥാപാത്രമാണത്. അത് അഭിനയിച്ച്് ഫലിപ്പിക്കുകയെന്ന് പറയുന്നത് നിസാര കാര്യമല്ലെന്നാണ് സുരാജ് പറയുന്നത്. ഒരുപക്ഷെ ദിലീപേട്ടനെ കുറി അവാര്‍ഡിനെ കുറിച്ചും പറയുമ്പോള്‍ അവാര്‍ഡിലെന്ത് ഇരിക്കുന്നു. ജനങ്ങളുടെ ആ കൈയടിയും സ്‌നേഹവുമാണ് ഏറ്റവും വലിയ അവാര്‍ഡ്.

എന്ത് കൊണ്ട് അവാര്‍ഡ് കിട്ടിയില്ല

എന്ത് കൊണ്ട് അവാര്‍ഡ് കിട്ടിയില്ല

പക്ഷെ എന്ത് കൊണ്ടാണ് ചാന്ത് പൊട്ടിന് അവാര്‍ഡ് കിട്ടിയില്ല എന്ന സംശയവും സുരാജ് ചോദിച്ചിരുന്നു. നമ്മള്‍ ഒരു സിനിമ ചെയ്യുമ്പോള്‍ ആദ്യം തന്നെ നോക്കുന്നത് നമ്മുടെ പ്രിയപ്പെട്ട പ്രേക്ഷകര്‍ അത് കാണുക എന്നതാണ്. നിങ്ങള്‍ രണ്ട് കൈയും കൂട്ടി അടിക്കുന്ന ഈ ശബ്ദമാണ് ഞങ്ങളെ പോലെയുള്ള കലാകാരന്മാരുടെ ഊര്‍ജ്ജം അല്ലെങ്കില്‍ ശക്തി എന്ന് പറയുന്നത്. അത് എപ്പോഴും ഞങ്ങളുടെ കൂടെ ഉണ്ടാവുക എന്നുള്ളതാണ് ഞങ്ങളുടെ പ്രാര്‍ത്ഥന.

  ജീവിതത്തിലെ പുതിയ അതിഥി

ജീവിതത്തിലെ പുതിയ അതിഥി

ജീവിതത്തില്‍ പുതിയ അതിഥി വന്നു. എങ്ങനെയാണെന്നായിരുന്നു അടുത്തതായി സുരാജ് ചോദിച്ചത്. അതിഥിയല്ല സ്ഥിരം ആളാണെന്ന കൗണ്ടര്‍ ഡയലോഗ് പറഞ്ഞ് ദിലീപ് കൈയടി വാങ്ങിയിരുന്നു. മൂത്ത ആള്‍ ദൈവം അനുഗ്രഹിച്ച് എംബിബിഎസിന് ജോയിന്‍സ ചെയ്തിട്ടുണ്ട്. ഇനി ഡോക്ടറായിട്ട് പുറത്ത് വരണേ എന്നാണ് ഇപ്പോള്‍ പ്രാര്‍ത്ഥന. രണ്ടാമത്തെ ആളുടെ പേര് മഹാലക്ഷ്മി. ഇപ്പോള്‍ നാല് മാസം കഴിഞ്ഞു എന്നും ദിലീപ് പറയുന്നു.

 കോമഡി നൈറ്റ്‌സ് വിത്ത് സുരാജ്

കോമഡി നൈറ്റ്‌സ് വിത്ത് സുരാജ്

സീ കേരളം ചാനലില്‍ ആരംഭിച്ച ഏറ്റവും പുതിയ പരിപാടിയാണ് കോമഡി നൈറ്റ്‌സ് വിത്ത് സുരാജ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 9 മണി മുതലാണ് ഷോ സംപ്രേക്ഷണം ചെയ്യുന്നത്. കോമഡി സൂപ്പര്‍ നൈറ്റ് വിത്ത് സുരാജ്, തകര്‍പ്പന്‍ കോമഡി, തുടങ്ങി സുരാജ് അവതരിപ്പിക്കുന്ന പരിപാടികളുടെ പേരിലുള്ള സാമ്യം ദിലീപിനെ കണ്‍ഫ്യൂഷനിലാക്കി. ഗെയിം ഷോ, സോഷ്യല്‍ മീഡിയകളില്‍ പ്രസിദ്ധരായവര്‍ക്ക് വേണ്ടിയുള്ള 'സ്റ്റാര്‍ ഓണ്‍ലൈന്‍' റൗണ്ട് എന്നിങ്ങനെ മലയാളക്കര ഇതുവരെ കാണാത്ത രസകരമായ പരിപാരികള്‍ കോമഡി നൈറ്റ്‌സ് വിത്ത് സുരാജില്‍ സംഘടിപ്പിച്ചിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X