ആ സങ്കടം മറക്കുന്ന നിമിഷം; ചേച്ചിയുടെ മറുപടി കേട്ട് അന്തം വിട്ടു, ചിത്രയ്ക്ക് പാട്ട് പാടി അയച്ച മാമാട്ടി!
ദിലീപിന്റെയും കാവ്യ മാധവന്റെയും മകൾ മഹാലക്ഷ്മി മലയാളത്തിലെ സ്റ്റാർ കിഡ്സിലെ സൂപ്പർ സ്റ്റാറാണ്. മാമാട്ടിയുടെ എന്ത് വിശേഷവും ആരാധകർക്കിടയിൽ വൈറലാകാറുണ്ട്. അഞ്ച് വയസുകാരി മഹാലക്ഷ്മി സ്കൂൾ ജീവിതം ആരംഭിച്ച് കഴിഞ്ഞു. പൊതുവേദികളിലെല്ലാം ദിലീപിന്റെയും കാവ്യയുടേയും കൈ പിടിച്ച് മഹാലക്ഷ്മി എത്താറുണ്ട്. മകളുടെ പുതിയ ചിത്രങ്ങൾ ഇടയ്ക്കിടെ കാവ്യയും പങ്കിടാറുണ്ട്.
ഇപ്പോഴിതാ മകൾ ഒരു വയസ് പിന്നിട്ടപ്പോഴേക്കും കെ.എസ് ചിത്ര പാടിയ താരാട്ട് പാട്ട് കേട്ട് പഠിച്ച് പാടിയ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് ദിലീപ്. കഴിഞ്ഞ ദിവസം സ്റ്റാർ സിംഗർ സീസൺ പത്തിന്റെ പുതിയ എപ്പിസോഡിൽ അതിഥിയായി എത്തിയത് ദീലിപായിരുന്നു.

അതിനിടയിലാണ് മകൾക്ക് ചിത്രയുടെ ഗാനങ്ങളോടുള്ള കമ്പം ദീലിപ് വെളിപ്പെടുത്തിയത്. ആറ് വർഷം മുമ്പ് നടന്ന സംഭവം വിവരിക്കുന്നതോടൊപ്പം മാമാട്ടി പാടിയ പാട്ടും ദിലീപ് പ്ലെ ചെയ്ത് കേൾപ്പിച്ചു. മോൾക്ക് ഒരു വയസ് കഴിഞ്ഞ സമയമായിരുന്നു. ആ സമയത്ത് ഒരു ദിവസം പാട്ടുകൾ കേൾക്കുന്നതിനിടയിൽ ഒരു പാട്ട് ഇങ്ങനെ പാടുകയാണ്.
ഉറങ്ങാൻ വേണ്ടി അവൾക്ക് ചിത്ര ചേച്ചിയുടെ പാട്ടുകളാണ് ഇട്ട് കൊടുക്കാറുള്ളത്. അത് കേട്ട് കേട്ട് അവൾ പതുക്കെ പഠിച്ചു. അത് കണ്ട് കൗതുകം കയറി അത് റെക്കോർഡ് ചെയ്ത് ഞങ്ങൾ ചിത്ര ചേച്ചിക്ക് അയച്ചു. ചേച്ചി അത് കേട്ടിട്ട് മറുപടിയായി ചെയ്തത്... ആ പാട്ട് മുഴുവൻ ഇരുന്ന് വീണ്ടും പാടി വാട്സ്ആപ്പിൽ തിരിച്ച് അയച്ചു. ചിത്ര ചേച്ചി പാടിയ പാട്ട് കേൾപ്പിച്ചാണ് മോളെ ഉറക്കുന്നത്.
ശബരിമലയിൽ ഹരിവരാസനം പാടി അയ്യപ്പനെ ഉറക്കുന്നത് പോലെയാണ്. ഞങ്ങളുടെ വീട്ടിൽ എല്ലാ ദിവസവും രാത്രി എട്ടര മണിക്ക് ആ പാട്ടിടും. ചിത്ര ചേച്ചിയുടെ മറുപടി കേട്ട് ഞങ്ങൾ അന്തം വിട്ടു. ചേച്ചി സാധാരണ നല്ല പൈസ വാങ്ങിയിട്ട് പാടുന്ന പാട്ടാണ് ഞങ്ങൾക്ക് വേണ്ടി പാടി അയച്ചത്. കുഞ്ഞ് നന്നായി ഉറങ്ങിക്കോട്ടെയെന്ന് കരുതി ചേച്ചി അയച്ചതാണ്.
ഇത്രയും വലിയ മനസുണ്ടല്ലോ... ചേച്ചി ഒരുപാട് സ്ട്രെയിൻ ചെയ്ത് പാടി അയച്ചതായതുകൊണ്ട് ഞങ്ങൾ അത്രയും മൂല്യത്തോടെയാണ് ആ പാട്ട് സൂക്ഷിച്ചിരിക്കുന്നത്. ആറ് വർഷം മുമ്പായിരുന്നു സംഭവം എന്നാണ് ദീലിപ് പറഞ്ഞത്. വീഡിയോ വൈറലായതോടെ മകൾ നന്ദനയെ നഷ്ടപ്പെട്ട വിടവും വേദനയും നികത്താൻ ഇതുപോലെ ഒരുപാട് കുഞ്ഞുങ്ങൾ ചിത്രയെ സ്നേഹിക്കുന്നുണ്ടെന്നാണ് പ്രേക്ഷകർ കുറിച്ചത്.

എപ്പോഴും കുഞ്ഞുങ്ങളോട് അമിത വാത്സല്യവും സ്നേഹവും എല്ലാ വേദിയിലും ചിത്ര കാണിക്കാറുണ്ട്. പതിനാല് വർഷം മുമ്പ് ദുബായിലെ സ്വിമ്മിങ് പൂളിൽ വീണാണ് ചിത്രയുടെ ഏക മകൾ മരിച്ചത്. മകളുടെ വേർപാടുണ്ടാക്കിയ മുറിവുമായി നീറി നീറി കഴിയുന്ന ചിത്രയ്ക്ക് മഹാലക്ഷ്മിയെ പോലുള്ള കുഞ്ഞുങ്ങൾ പാടി അയക്കുന്ന പാട്ടുകൾ ആശ്വാസം നൽകും.
അതുകൊണ്ട് കൂടിയാകും ഒരു ബുദ്ധിമുട്ടും നോക്കാതെ ഉടൻ തന്നെ പാട്ട് പാടി ഉറക്കാം ഞാൻ എന്ന താരാട്ട് പാട്ട് മുഴുവനായി പാടി വീണ്ടും തിരികെ ദിലീപിന് അയച്ചത്. വളരെ സ്മാർട്ടായ കുസൃതി കുടുക്കയാണ് മഹാലക്ഷ്മി എന്ന് പലപ്പോഴായി ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്. ചേച്ചി മീനാക്ഷിയാണ് മഹാലക്ഷ്മിയുടെ ചങ്ങാതി. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വൈറലാകാറുണ്ട്.
മീനാക്ഷി ചെന്നൈയിൽ മെഡിസിൻ പഠനത്തിന് ചേർന്നശേഷം ദിലീപ് കുടുംബസമേതം ചെന്നൈയിൽ സെറ്റിൽഡായി. മഹാലക്ഷ്മിയും അവിടെയാണ് പഠിക്കുന്നത്. കാവ്യ തന്റെ ബൊട്ടീക്കായ ലക്ഷ്യ പഴയ ഫോമിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.


Click it and Unblock the Notifications











