അന്ന് കാവ്യ മാധവനെ വെള്ളം കുടിപ്പിച്ച ദിലീപ് ഇത്തവണ ഒറ്റയ്ക്ക് എത്തുന്നു! വീഡിയോ വൈറലാവുന്നു! കാണൂ!

കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമാണ് ദിലീപ്. വ്യക്തി ജീവിതത്തില്‍ മുന്‍പില്ലാത്ത തരത്തിലുള്ള പ്രതിസന്ധി താരത്തെ തേടിയെത്തിയപ്പോഴും സിനിമാജീവിതത്തില്‍ നേട്ടങ്ങളായിരുന്നു കാത്തിരുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ തിയേറ്ററുകളിലേക്കെത്തിയ രാമലീലയ്ക്ക് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. നല്ല സിനിമകളെ സ്വീകരിക്കുന്ന പ്രേക്ഷകര്‍ ഈ ചിത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുമെന്ന വിശ്വാസമായിരുന്നു അണിയറപ്രവര്‍ത്തകരുടേത്. അപ്രതീക്ഷിതമായി അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയപ്പോള്‍ ദിലീപിനും കുടുംബത്തിനും ശക്തമായ പിന്തുണ നല്‍കി കാവ്യ മാധവനും മീനാക്ഷിയും ഒപ്പമുണ്ടായിരുന്നു. കുട്ടികളോട് പ്രത്യേക ഇഷ്ടമുള്ള താരമാണ് ദിലീപ്.

ചാനല്‍ അഭിമുഖങ്ങളിലൂടെ പ്രേക്ഷകരെ രസിപ്പിക്കുന്നതിന് പ്രത്യേക വൈഭവമുള്ള താരമാണ് ദിലീപ്. കാവ്യ മാധവനെ നിരവധി തവണ താരം വെള്ളം കുടിപ്പിച്ചിട്ടുണ്ട്. വാണി വിശ്വനാഥിനെ അനുകരിച്ച കാവ്യ കുറേക്കാലം താരത്തിന് മുഖം കൊടുക്കാറില്ലായിരുന്നു. ഇക്കാര്യത്തെക്കുറിച്ച് മനസ്സിലായ ബാബുരാജായിരുന്നു ഈ രഹസ്യം പൊളിച്ചതും ഇവരെ കൂട്ടിമുട്ടിച്ചതും. മറ്റൊരിക്കല്‍ തെങ്കാശിപട്ടണം ലൊക്കേഷനിടയിലെ അധികമാരും അറിയാത്ത കഥ പരസ്യമാക്കിയായിരുന്നു ദിലീപ് എത്തിയത്. നീണ്ട ഇടവേളയ്ക്ക് ശേഷം ദിലീപ് വീണ്ടും മിനിസ്‌ക്രീനിലേക്കെത്തുകയാണ്. സൂര്യ ടിവിയിലെ ലാഫിങ് വില്ലയിലാണ് താരം അതിഥിയായി എത്തുന്നത്. സിനിമാജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങള്‍ പങ്കുവെക്കാനായാണ് താരമെത്തിയത്. പരിപാടിയുടെ പ്രമോ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ചിത്രങ്ങള്‍ക്ക് കടപ്പാട് ദിലീപ് ഒാണ്‍ലൈന്‍, സൂര്യ ടിവി ഫേസ്ബുക്ക് പേജ്.

ഇടവേളയ്ക്ക് ശേഷം സ്‌ക്രീനില്‍

ഇടവേളയ്ക്ക് ശേഷം സ്‌ക്രീനില്‍

നാളുകള്‍ നീണ്ട ഇടവേള അവസാനിപ്പിച്ച് ദിലീപ് വീണ്ടും മിനിസ്‌ക്രീനിലേക്ക് തിരിച്ചെത്തുകയാണ്. മിമിക്രി വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ താരം തുടക്കത്തില്‍ തന്നെ ചാനലുകളിലെ താരമായിരുന്നു. കോമഡി പരിപാടികളുമായി നിറഞ്ഞുനിന്നിരുന്ന താരം സിനിമയിലെത്തിയ ജനപ്രിയ നായകനായി മാറിയതിന് ശേഷവും ചാനല്‍ പരിപാടികളിലേക്കെത്താറുണ്ട്. കുട്ടികള്‍ പങ്കെടുക്കുന്ന പരിപാടിയായാല്‍ ദിലീപ് അവിടെക്കാണുമെന്നായിരുന്നു ഒരുകാലത്ത് പറഞ്ഞിരുന്നത്. നാളുകള്‍ക്ക് ശേഷം താരം വീണ്ടും ടെലിവിഷനിലേക്കെത്തുമ്പോള്‍ ഇത്തവണയും കുട്ടിക്കൂട്ടം ഒപ്പമുണ്ട്.

 ഈ കൈയ്യടിയാണ് വേണ്ടത്

ഈ കൈയ്യടിയാണ് വേണ്ടത്

സൂര്യ ടിവിയിലെ ലാഫിങ് വില്ലയില്‍ അതിഥിയായാണ് താരമെത്തിയത്. നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് താരത്തെ സ്വാഗതം ചെയ്തത്. ഈ കൈയ്യടിയാണ് തനിക്കാവശ്യമെന്നും തന്നെപ്പോലെയുള്ള താരങ്ങള്‍ ഇന്നും സിനിമയില്‍ തുടരുന്നത് നിങ്ങളുടെ പിന്തുണയിലൂടെയാണെന്നും താരം പറഞ്ഞിരുന്നു. പ്രേക്ഷക പിന്തുണയെക്കുറിച്ച് നേരത്തെയും താരം വാചാലനായിരുന്നു. അഭിമുഖങ്ങളിലൂടെയും ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ആവശ്യം വന്നപ്പോള്‍ കൂടെ നിന്നു

ആവശ്യം വന്നപ്പോള്‍ കൂടെ നിന്നു

തന്റെ ജീവിതത്തില്‍ കടുത്ത പ്രതിസന്ധിയുണ്ടായപ്പോള്‍ കൂടെ നിന്നത് നിങ്ങളാണ്. ഒരാവശ്യം വന്നപ്പോള്‍ കൂടെ നിന്ന നിങ്ങളെ എങ്ങനെ മറക്കുമെന്നും താരം ചോദിക്കുന്നു. ബി ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന നീതിയിലാണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലൊക്കേഷനില്‍ തന്നെക്കാണാനെത്തിയ ആരാധകരുമായി സംവദിക്കുന്ന ദിലീപിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

പൊട്ടിച്ചിരിയുടെ ആഘോഷം

പൊട്ടിച്ചിരിയുടെ ആഘോഷം

ലാഫിങ് വില്ലയുടെ മൂന്നാമത്തെ സീസണാണ് ഇപ്പോഴത്തേത്. നിരവധി പേരാണ് ഈ പരിപാടിയിലേക്ക് അതിഥികളായി എത്തിയിട്ടുള്ളത്. പ്രൈം ടൈമില്‍ പ്രേക്ഷകരെ രസിപ്പിക്കുന്ന പരിപാടിയാണിത്. താരങ്ങളുടെ വിശേഷങ്ങളെക്കുറിച്ച് സദസ്സിലുള്ളവരും ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. പാട്ടും നൃത്തവും തമാശയുമൊക്കെയായി മുന്നേറുകയാണ് ഈ പരിപാടി.

സൂര്യ ടിവിയുടെ 20 വര്‍ഷാഘോഷം

സൂര്യ ടിവിയുടെ 20 വര്‍ഷാഘോഷം

സൂര്യ ടിവിയുടെ 20ാം വാര്‍ഷികാഘോഷത്തിന്‍രെ ഭാഗമായുള്ള സ്‌പെഷല്‍ പതിപ്പിലാണ് ദിലീപ് അതിഥിയായി എത്തുന്നത്. കൊച്ചുകുട്ടികള്‍ക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിടുന്ന താരത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്. പരിപാടിയുടെ പ്രമോ വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ദിലീപ് ഓണ്‍ലൈന്‍, സൂര്യ ടിവി ഫേസ്ബുക്ക് പേജുകളില്‍ പരിപാടിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളുണ്ട്.

 അവതാരകയായി ഗായത്രി അരുണ്‍

അവതാരകയായി ഗായത്രി അരുണ്‍

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകമാരിലൊരാളായ ഗായത്രി അരുണാണ് പരിപാടി അവതരിപ്പിക്കുന്നത്. പരസ്പരത്തിലെ ദീപ്തി ഐപിഎസ് അവതാരകയായി എത്തിയപ്പോഴും മികച്ച പിന്തുണയാണ് പ്രേക്ഷകര്‍ നല്‍കുന്നത്. അതിഥികളോടൊപ്പമുള്ള താരത്തിന്റെ ഇടപെടലുകളും ഇടയ്ക്കിടയ്ക്കുള്ള നര്‍മ്മ മുഹൂര്‍ത്തങ്ങളുമൊക്കെയായി വിജയകരമായി മുന്നേറുകയാണ് ഈ പരിപാടി.

കാവ്യ മാധവനൊപ്പമുള്ള അഭിമുഖം

കാവ്യ മാധവനൊപ്പമുള്ള അഭിമുഖം

നേരത്തെ ദിലീപും കാവ്യ മാധവനും സൂര്യ ടിവിയുടെ അഭിമുഖത്തില്‍ ഒരുമിച്ചെത്തിയിരുന്നു. അന്നത്തെ അഭിമുഖം നയിച്ചിരുന്നത് നന്ദുവായിരുന്നു. ഈ അഭിമുഖത്തിനിടയിലാണ് കാവ്യയില്‍ നല്ലൊരു മിമിക്രിക്കാരി ഒളിഞ്ഞുകിടപ്പുണ്ടെന്നും വാണി വിശ്വനാഥിനെ അസ്സലായി അനുകരിക്കുമെന്നും ദിലീപ് പറഞ്ഞത്. ജുംബലക്ക എന്ന ഗാനം വാണിയുടെ ശബ്ദത്തില്‍ പാടി കാവ്യ അന്ന് ഞെട്ടിച്ചിരുന്നു. പരിപാടിയുടെ വീഡിയോ അടുത്തിടെയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

പ്രമോ വീഡിയോ കാണാം

ലാഫിങ് വില്ലയുടെ പ്രമോ വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X