സിദ്ദിഖിനെപ്പോലൊരു അച്ഛനെ വീട്ടില്‍ കിട്ടിയാ ബെസ്റ്റ്! ദിലീപിന്‍റെ തുറന്നുപറച്ചില്‍ വൈറല്‍! കാണൂ!

ഏത് തരത്തിലുള്ള കഥാപാത്രത്തെയും അങ്ങേയറ്റം മനോഹരമാക്കി മുന്നേറുന്ന ദിലീപിന് മികച്ച പിന്തുണയും ശക്തമായ സ്വീകാര്യതയുമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പുതിയ ചിത്രമായ കോടതിസമക്ഷം ബാലന്‍ വക്കീലിന്റെ റിലീസിന് മുന്നോടിയായാണ് ദിലീപ് കോമഡി ഉത്സവത്തിലേക്കെത്തിയത്. കോമഡി വേദികളില്‍ നിന്നും സിനിമയെ സ്വപ്‌നം കണ്ട് അത് നേടിയെടുത്ത് ജനപ്രിയ നായകനായി നില്‍ക്കുന്ന ഗംഭീര സ്വീകരണമായിരുന്നു മിഥിനും സംഘവും ഒരുക്കിയത്. പൂക്കളുള്ള ഷര്‍ട്ടണിഞ്ഞായിരുന്നു ഇത്തവണ താരമെത്തിയത്. ഫ്‌ളവേഴ്‌സ് ചാനലിന്‍രെ പരിപാടിയല്ലേ, അതാണ് താന്‍ പൂക്കളുള്ള ഷര്‍ട്ടണിഞ്ഞെത്തിയതെന്നായിരുന്നു താരം പറഞ്ഞത്.

എല്ലാം പരീക്ഷണങ്ങളാണ്, കണ്‍മുന്നില്‍ കാണുന്ന ആളുകളേയും കാര്യങ്ങളേയുമൊക്കെ താന്‍ നിരീക്ഷിക്കാറുണ്ട്. മറ്റുള്ളവര്‍ക്ക് പ്രചോദനമേകുന്ന തരത്തിലുള്ള കഥാപാത്രമാവാന്‍ ശ്രമിക്കാറുണ്ട്. ബാലന്‍ വക്കീലില്‍ വിക്കുള്ള കഥാപാത്രമാണ്. പക്ഷേ അത് കളിയാക്കുന്ന തരത്തിലുള്ളതല്ല. അത് കഴിവ്‌കേടല്ല അങ്ങനെയുള്ളൊരാള്‍ക്കും ജീവിതത്തില്‍ പലതും നേടാന്‍ കഴിയും.അങ്ങനെ എല്ലാം നേടിയൊരാളുണ്ട്. താന്‍ പേര് പറഞ്ഞാല്‍ അയാളെക്കുറിച്ച് നിങ്ങള്‍ക്ക് മനസ്സിലാവുമെന്നും ദിലീപ് പറഞ്ഞിരുന്നു. നാദിര്‍ഷയെക്കുറിച്ചായിരുന്നു പിന്നീട് താരം പറഞ്ഞത്.

പലര്‍ക്കും അറിയില്ല

പലര്‍ക്കും അറിയില്ല

8ാം ക്ലാസ് വരെ നാദിര്‍ഷയ്ക്ക് നന്നായി വിക്കുണ്ടായിരുന്നു. പക്ഷേ പാട്ട് പാടുന്ന സമയത്ത് ആള്‍ക്ക് വിക്കില്ല. താന്‍ പരിചയപ്പെടുന്ന സമയത്ത് കുറച്ച് വിക്കുണ്ടായിരുന്നു. ചില വേര്‍ഡ്‌സ് ഒരടിയിലൂടെയാണ് കവര്‍ ചെയ്ത് പോവുന്നത്. അന്നൊക്കെ എന്തിനാണ് ഈ അടിയെന്ന് താന്‍ വിചാരിച്ചിരുന്നുവെന്നും താരം പറയുന്നു. എന്നാല്‍ ആ നാദിര്‍ഷയ്ക്ക് ഇപ്പോള്‍ വിക്കില്ല. പ്രാക്ടീസ് പ്രാക്ടീസ് ചെയ്ത് അത് മാറ്റി. സംവിധാനം പഠിക്കാന്‍ പോയത് താനാണെങ്കിലും സംവിധാനം ചെയ്തുകൊണ്ടിരിക്കുന്നത് അവനാണ്. ബഹളമുള്ള പാട്ടുകള്‍ കൂടുതല്‍ പാടിയത് അവനാണ്.

സിദ്ദിഖിനെപ്പോലൊരു അച്ഛന്‍

സിദ്ദിഖിനെപ്പോലൊരു അച്ഛന്‍

സിദ്ദിഖിന്റെ കഥാപാത്രം ഗംഭീരമാണ്. അദ്ദേഹത്തെപ്പോലൊരു അച്ഛനെ കിട്ടിയാ ബെസ്റ്റായിരിക്കും. നമ്മള്‍ ജനിച്ചപ്പോള്‍ മുതല്‍ അച്ഛനെ കാണാന്‍ തുടങ്ങിയതാണ്. അച്ഛന്‍ എന്നെക്കാണാന്‍ തുടങ്ങിയിട്ട് 28 വര്‍ഷമായതല്ലേയുള്ളൂ, ഈ ഡയലോഗ് താന്‍ ജീവിതത്തില്‍ അച്ഛനോട് പറഞ്ഞിട്ടുണ്ട്. കുറേക്കഴിഞ്ഞ് ആ കണക്ക് മനസ്സിലായില്ലെന്ന് പറഞ്ഞ് അച്ഛന്‍ ആകെ കണ്‍ഫ്യൂഷനിലായിരുന്നു. അതാണ് ഇഷ്ടത്തില്‍ ഉള്‍പ്പെടുത്തിയത്. ബുദ്ധിയുള്ളവന്‍ അതില്‍ പിടിച്ച് രക്ഷപ്പെടും, അവനെ നമ്മള്‍ ഭാഗ്യവാനെന്ന് വിളിക്കും. ബാലന്‍ വക്കീല്‍ ട്രെയിലറില്‍ സിദ്ദിഖ് പറഞ്ഞ ഡയലോഗായിരുന്നു ഇത്. നല്ലൊരു ഇന്‍സ്പയറിങ് അച്ഛനായാണ് സിദ്ദിക്ക എത്തിയത്.

നൃത്തവും പാട്ടും

നൃത്തവും പാട്ടും

അസാമാന്യ പ്രകടനത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചരായ ഗായകനും നര്‍ത്തകരും ദിലീപിന് മുന്നിലെത്തിയിരുന്നു. യേശുദാസ്, വിനീത് സ്രീനിവാസ്, ഉദിത് നാരായണന്‍ തുടങ്ങിയ ഗായകരുടെ ശബ്ദം അനുകരിച്ച് ശ്രദ്ധേയരാവരും വേദിയിലേക്കെത്തിയിരുന്നു. ദിലീപിനേയും നാദിര്‍ഷയേയും അനുകരിച്ച് ശ്രദ്ധേയനായ കലാകാരനും വേദിയിലേക്കെത്തിയിരുന്നു. രതീഷിന്റെ വലിയൊരു ഫാനാണ് താനെന്ന് താരം പറഞ്ഞിരുന്നു. പാട്ട് പാടുന്നവരോട് അസൂയയുള്ളയാളാണ് താന്‍. ഹരിവരാസനം കേട്ട് താന്‍ അന്തം വിട്ടിരുന്നുവെന്നും താരം പറഞ്ഞിരുന്നു. ദിലീപിന് വേണ്ടി രതീഷ് ഹരിവരാസനം ആലപിച്ചിരുന്നു. മണിയുടെ വേര്‍പാട് നമുക്കിപ്പോഴും ഉള്‍ക്കൊള്ളാന്‍ പറ്റാത്തവരാണ്. നമ്മളൊക്കെ അവരുടെ ഫാനാണ്.

സുരാജിന്റെ വേഷം

സുരാജിന്റെ വേഷം

ബാലന്‍ വക്കീലില്‍ തന്റെ അളിയനായാണ് സുരാജ് എത്തുന്നത്. മോഹനപിള്ള എന്ന പോലീസുകാരനെയാണ് താരം അവതരിപ്പിച്ചത്. വളരെ മനോഹരമായാണ് സുരാജ് അഭിനയിച്ചതെന്നും ദിലീപ് വ്യക്തമാക്കിയിരുന്നു. അജു വര്‍ഗീസ്, മംമ്ത മോഹന്‍ദാസ്, ബിന്ദു പണിക്കര്‍ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിട്ടുണ്ട്.

പ്രേക്ഷകരോട് പറയാനുള്ളത്

പ്രേക്ഷകരോട് പറയാനുള്ളത്

ആരാധകപിന്തുണയില്‍ ഏറെ മുന്നിലാണ് താരം. സീനിയേഴ്‌സായ അഭിനേതാക്കളെ അനുകരിച്ച് തുടങ്ങിയതാണ്. അതാണിപ്പോള്‍ ഈ വേദിയില്‍ നില്‍ക്കാന്‍ സഹായകമായത്. ഓരോ ഘട്ടത്തിലും തനിക്കൊപ്പം നില്‍ക്കുന്ന പ്രേക്ഷകര്‍ക്ക് മുന്നില്‍ തല കുനിക്കുന്നുവെന്നും താരം പറയുന്നു. നന്ദി രണ്ടക്ഷരത്തില്‍ ഒതുക്കുന്നില്ല. ഹരിശ്രീ അശോകനേയും ഇന്നസെന്റിനേയും താരം അനുകരിച്ചിരുന്നു. പരിപാടിയുടെ ആദ്യഭാഗം ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X