വര്‍ഷങ്ങള്‍ക്ക് ശേഷം രാര വേണു ഗാനത്തിനൊപ്പം ചുവടുവെച്ച് ദിലീപ്, വൈറല്‍ വീഡിയോ

By Midhun Raj

ജനപ്രിയ നായകന്‍ ദിലീപിന്‌റെ സിനിമാ ഡയലോഗുകളും പാട്ടുകളുമെല്ലാം ഇപ്പോഴും മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവയാണ്. നടന്റെതായി വലിയ വിജയം നേടിയ സിനിമകളിലെ നിമിഷങ്ങളാണ് ഇപ്പോഴും പ്രേക്ഷക മനസുകളില്‍ നിന്നും മായാതെ നില്‍ക്കുന്നത്. കൂട്ടത്തില്‍ മിസ്റ്റര്‍ ബട്‌ലര്‍ എന്ന ദിലീപ് ചിത്രവും പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. ഗോപാലകൃഷ്ണന്‍ എന്ന കഥാപാത്രമായി ദിലീപ് എത്തിയ ചിത്രം 2000ത്തിലാണ് പുറത്തിറങ്ങിയത്. ശശി ശങ്കറിന്‌റെ സംവിധാനത്തില്‍ ഒരുങ്ങിയ ദീലിപ് ചിത്രത്തില്‍ രുചിത പ്രസാദാണ് നായികയായി എത്തിയത്.

ഗ്ലാമര്‍ ചിത്രങ്ങളുമായി മീരാ നന്ദന്‍, ലേറ്റസ്റ്റ് ഫോട്ടോസ് കാണാം

ഒപ്പം ഇന്നസെന്‌റ്, ജഗതി ശ്രീകുമാര്‍, നെടുമുടി വേണു, കുതിരവട്ടം പപ്പു, ജനാര്‍ദ്ധനന്‍, കൊച്ചിന്‍ ഹനീഫ ഉള്‍പ്പെടെയുളള നിരവധി താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. മിസ്റ്റര്‍ ബട്‌ലറില്‍ വിദ്യാസാഗര്‍ ഒരുക്കിയ പാട്ടുകളും ഒരുകാലത്ത് തരംഗമായി മാറിയി. കൂട്ടത്തില്‍ കെഎസ് ചിത്രയും കല്യാണി മേനോനും ചേര്‍ന്ന് ആലപിച്ച രാര വേണു എന്ന് തുടങ്ങുന്ന പാട്ടായിരുന്നു കൂടുതല്‍ തരംഗമായത്.

ഗോപാലകൃഷ്ണന്‌റെ ഫ്‌ളാറ്റില്‍

ഗോപാലകൃഷ്ണന്‌റെ ഫ്‌ളാറ്റില്‍ ഭക്ഷണം പാചകം ചെയ്യേണ്ടതിന്‌റെ ടിപ്‌സും മറ്റും പഠിക്കാനായി വീട്ടമ്മമാര്‍ നിരനിരയായി എത്തുന്നുണ്ട്. അത്തരമൊരു സന്ദര്‍ഭത്തിലുണ്ടാവുന്ന സാങ്കല്‍പ്പിക ഗാനമായിരുന്നു രാര വേണു. ശ്രീകൃഷ്ണനായി ദിലീപും ഗോപികമാരായി വീട്ടന്മമാരുമാണ് രാരവേണു ഗാനരംഗത്തില്‍ എത്തിയത്. അതേസമയം വര്‍ഷങ്ങള്‍ക്ക് ശേഷം ഇതേ പാട്ടിനൊപ്പം നടിമാര്‍ക്കൊപ്പം ചുവടുവെച്ച് ദിലീപ് എത്തിയിരുന്നു.

എഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ്

എഷ്യാനെറ്റിലെ കോമഡി സ്റ്റാര്‍സ് രണ്ടാം സീസണിന്‌റെ ഫൈനല്‍ റൗണ്ടിലാണ് ഈ ഗാനരംഗം വീണ്ടും പുനരാവിഷ്‌കരിച്ചത്. ദിലീപിനൊപ്പം നടിമാരായ അര്‍ച്ചന സുശീലന്‍, ധന്യ മേരി വര്‍ഗീസ് ഉള്‍പ്പെടെയുളള താരങ്ങളാണ് നടനൊപ്പം ചുവടുവെക്കുന്നത്. ഇതിന്‌റെ വീഡിയോ ഇപ്പോള്‍ ദിലീപിന്‌റെ ഫാന്‍സ് ഗ്രുപ്പുകളിലും മറ്റുമാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

കോമഡി സ്റ്റാര്‍സ് ഗ്രാന്‍ഡ് ഫിനാലെയില്‍

കോമഡി സ്റ്റാര്‍സ് ഗ്രാന്‍ഡ് ഫിനാലെയില്‍ മുഖ്യാതിഥിയായാണ് ദിലീപ് എത്തിയത്. റണ്‍വേയിലെ പാട്ടിനൊപ്പം ആണ് ദിലീപിനെ ആദ്യം വേദിയിലേക്ക് ആനയിച്ചത്. വാളയാര്‍ പരമശിവം എന്ന പേരിലുളള ലോറിക്ക് മുന്നില്‍ വെച്ചാണ് റണ്‍വേയിലെ പാട്ടിനൊപ്പം ഡാന്‍സ് കളിച്ച് നടനെ സ്വീകരിക്കുന്നത്. ഇതിന്‌റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദിലീപും സ്വീകരിക്കാനെത്തിയവര്‍ക്കൊപ്പം ചുവടുവെക്കുന്നുണ്ട്.

അതേസമയം കേശു ഈ വീടിന്‌റെ നാഥനാണ്

അതേസമയം കേശു ഈ വീടിന്‌റെ നാഥനാണ് ദീലിപിന്‌റെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ സിനിമ. നാദിര്‍ഷ സംവിധാനം ചെയ്ത ചിത്രം ഓണത്തിനാണ് തിയ്യേറ്ററുകളിലേക്ക് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്. അറുപതിലധികം പ്രായമുളള കഥാപാത്രമായി ദിലീപ് എത്തുന്ന ചിത്രം ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് ഒരുക്കിയത്. ഉര്‍വ്വശിയും ദിലീപും ഒന്നിക്കുന്ന ചിതം കൂടിയാണ് കേശു ഈ വീടിന്‌റെ നാഥന്‍. ഒപ്പം മലയാളത്തിലെ മറ്റ് ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. ദിലീപിനെ നായകനാക്കി നാദിര്‍ഷ ആദ്യമായി സംവിധാനം ചെയ്ത ചിത്രം കൂടിയാണ് കേശു ഈ വിടിന്‌റെ നാഥന്‍.

വീഡിയോ

More from Filmibeat

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X