താരപുത്രിയുടെ അരങ്ങേറ്റ ചിത്രത്തിന്‌റെ പൂജയില്‍ മുഖ്യാതിഥിയായി ദിലീപ്, വൈറല്‍ വീഡിയോ

By Midhun Raj

ജനപ്രിയ നായകന്‍ ദിലീപിന്റെ പുതിയ വിശേഷങ്ങള്‍ അറിയാന്‍ വലിയ ആകാംക്ഷകളോടെ ആരാധകര്‍ കാത്തിരിക്കാറുണ്ട്, നടന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായി വലിയ പ്രതീക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. കൈനിറയെ ചിത്രങ്ങള്‍ നടന്റെതായി വരുന്നുണ്ട്. അതേസമയം സൂപ്പര്‍ താരത്തിന്റെതായി പുറത്തിറങ്ങിയ പുതിയൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു.

dileep

ഷാജു ശ്രീധര്‍-ചാന്ദ്‌നി താരദമ്പതികളുടെ മകള്‍ നന്ദന ഷാജു അഭിനയ രംഗത്തേക്ക് എത്തുന്ന ആദ്യ ചിത്രത്തിന്റെ പൂജ ചടങ്ങില്‍ ദിലീപ് പങ്കെടുത്തതിന്റെ വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് പത്ത് ഇ 99 ബാച്ച് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ പൂജാ വേളയിലുളള ചിത്രങ്ങളും വീഡിയോസുമാണ് ഇപ്പോള്‍ ട്രെന്‍ഡിംഗായിരിക്കുന്നത്. ദിലീപാണ് പൂജയില്‍ മുഖ്യാതിഥി ആയി എത്തിയത്.

ദിലീപിനൊപ്പം നടന്‍ ആന്റണി വര്‍ഗീസ്, സംവിധായകരായ മാര്‍ത്താണ്ഠന്‍, ബോബന്‍ സാമുവേല്‍, സന്ദീപ് സേനന്‍, ബിസി നൗഫല്‍, ബിജുക്കുട്ടന്‍, മജീദ് ഷാജു ശ്രീധര്‍, ചാന്ദ്‌നി തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ജോഷി കളര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. മകളുടെ ആദ്യ ചിത്രത്തെ കുറിച്ച് കഴിഞ്ഞ ദിവസം നടന്‍ ഷാജു ശ്രീധറും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. എന്റെ മകള്‍ നന്ദന ഷാജു നായികയാവുന്ന ആദ്യ ചിത്രത്തിന് നാളെ തിരി തെളിയുന്നു.

സ്റ്റാന്‍ഡേര്‍ഡ് പത്ത് ഇ 99 ബാച്ച് എന്നാണ് സിനിമയുടെ പേര്. എല്ലാ സുഹൃത്തുക്കളുടെയും പ്രാര്‍ത്ഥന ഉണ്ടാവണം എന്നായിരുന്നു ഷാജുവിന്റെ പോസ്റ്റ്. മുന്‍പ് ടിക്ക് ടോക്ക് വീഡിയോകളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരപുത്രിയാണ് നന്ദന. നടന്റെ രണ്ടാമത്തെ മകള്‍ നീലാഞ്ജന പൃഥ്വിരാജിന്‌റെ അയ്യപ്പനും കോശിയും ചിത്രത്തില്‍ അഭിനയിച്ചിരുന്നു. സച്ചി സംവിധാനം ചെയ്ത ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കോശിയുടെ മകളായാണ് നീലാഞ്ജന അഭിനയിച്ചിരുന്നത്.

അതേസമയം നാദിര്‍ഷ സംവിധാനം ചെയ്യുന്ന കേശു ഈ വീടിന്റെ നാഥനാണ് ദിലീപിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ അറുപതിലധികം വയസ് പ്രായമുളള കഥാപാത്രമായിട്ടാണ് നടന്‍ എത്തുന്നത്. ഉര്‍വ്വശിയാണ് ചിത്രത്തിലെ നായിക. ദിലീപിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രം കൂടിയാണ് കേശു ഈ വീടിന്റെ നാഥന്‍.

വീഡിയോ

Read more about: dileep
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X