ദിലീപിനെ കണ്‍ഫ്യൂഷനാക്കി സുരാജ് വെഞ്ഞാറമൂട്! പേരിടുമ്പോള്‍ ഒരു ചേയ്ഞ്ച് ഓക്കെ വേണ്ടേ എന്ന് ദിലീപ്!!
ചെറിയൊരു ഇടവേളയ്ക്ക് ശേഷം സിനിമയില്‍ സജീവമായി എത്തിയിരിക്കുകയാണ് ജനപ്രിയ നായകന്‍ ദിലീപ്. ഈ വര്‍ഷം ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിലെത്തിയ കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയറ്ററുകളില്‍ ഗംഭീര പ്രകടനം നടത്തി കൊണ്ടിരിക്കുകയാണ്. ദിലീപ് നായകനാവുന്ന നിരവധി സിനിമകളാണ് ചിത്രീകരണത്തിനുള്ള തയ്യാറെടുപ്പുകളിലുള്ളത്.
സീ കേരളം ചാനലിലില്‍ ഏറ്റവും പുതിയതായി ആരംഭിച്ച ഷോ യില്‍ ദിലീപും പങ്കെടുത്തിരുന്നു. നടന്‍ സുരാജ് വെഞ്ഞാറമൂടും അവതാരക അശ്വതി ശ്രീകാന്തുമാണ് ഷോ യുടെ അവതാരകര്‍. നേരത്തെ കോമഡി സൂപ്പര്‍ നൈറ്റുമായി സാമ്യമുള്ള പരിപാടിയുടെ ഉദ്ഘാടനത്തിനായിരുന്നു ദിലീപെത്തിയത്. ഇത്തവണ രസകരമായ തമാശകള്‍ പറഞ്ഞ് പ്രേക്ഷകരെ ചിരിപ്പിച്ചിട്ടാണ് ദിലീപ് മടങ്ങിയത്.
വീട്ടിലിരുന്ന് മക്കളെ നോക്കാം, ഒപ്പം കാശുമുണ്ടാക്കാം... എങ്ങനെയെന്ന് അറിയണ്ടേ?

കോമഡി നൈറ്റ്‌സ് വിത്ത് സുരാജ്
സീ കേരളം ചാനലില്‍ ആരംഭിച്ച പരിപാടിയാണ് കോമഡി നൈറ്റ്‌സ് വിത്ത് സുരാജ്. വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാത്രി 9 മണി മുതലാണ് ഷോ സംപ്രേക്ഷണം ചെയ്യുന്നത്. ചിരിക്കാനുള്ള വകയുമായി എത്തുന്ന ഈ ഷോ യുമായി സാമ്യമുള്ള പരിപാടികള്‍ സുരാജ് അവതരിപ്പിച്ചിരുന്നു. ഫഌവേഴ്‌സ് ചാനലിലെ കോമഡി സൂപ്പര്‍ നൈറ്റ് അവതരിപ്പിച്ചിരുന്ന അശ്വതി ശ്രീകാന്ത് തന്നെയാണ് കോമഡി നൈറ്റ്‌സ് വിത്ത് സുരാജിലും അവതാരകയായി എത്തുന്നത്. ജനപ്രിയ നടന്‍ ദിലീപായിരുന്നു കോമഡി നൈറ്റ്‌സ് വിത്ത് സുരാജിന്റെ ഉദ്ഘാടകന്‍.

ദിലീപിനെ കണ്‍ഫ്യൂഷനാക്കി
കോമഡി സൂപ്പര്‍ നൈറ്റ് വിത്ത് സുരാജ്, തകര്‍പ്പന്‍ കോമഡി, തുടങ്ങി സുരാജ് അവതരിപ്പിക്കുന്ന പരിപാടികളുടെ പേരിലുള്ള സാമ്യം ദിലീപിനെ കണ്‍ഫ്യൂഷനിലാക്കി. ഇതിന്റെയൊക്കെ രണ്ട് സീസണ്‍ വരെ നടത്തിയിരുന്നതിനാല്‍ ഏറെ കാലം ഉണ്ടായിരുന്നു. ഇനി വേറെയൊരു ചാനലിലും പോവരുതെന്ന് സുരാജിനോട് ഉപദേശം നല്‍കി കൊണ്ടായിരുന്നു ദിലീപ് പുതിയ ഷോ യുടെ പേര് വെളിപ്പെടുത്തിയത്. തുടങ്ങുന്ന എല്ലാ പരിപാടിയും ഹിറ്റാക്കുന്ന സുരാജിനൊപ്പം ഈ വേദിയില്‍ വന്ന് നില്‍ക്കാന്‍ കഴിഞ്ഞതില്‍ ഞാന്‍ എല്ലാവരോടും നന്ദി പറയുന്നു എന്നും ദിലീപ് പറയുന്നു.

ഗെയിം ഷോ
പ്രേക്ഷകരെ ത്രസിപ്പിക്കാന്‍ വേണ്ടി ഗെയിം ഷോയും സംഘടിപ്പിച്ചിരുന്നു. ദിലീപിന്റെ സിഐഡി മൂസ, പറക്കും തളിക എന്നീ സിനിമകളും സുരാജ് വെഞ്ഞാറമൂടിന്റെ ഒരു കുട്ടന്‍പ്പിള്ളയുടെ ശിവരാത്രി തുടങ്ങിയ സിനിമകളുടെ പേര് വെച്ച് കൊണ്ടൊരു ഗെയിം ഷോ ആയിരുന്നു സംഘടിപ്പിച്ചിരുന്നത്.

കോടതി സമക്ഷം ബാലന്‍ വക്കീല്‍
ദിലീപിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു കോടതി സമക്ഷം ബാലന്‍ വക്കീല്‍. കഴിഞ്ഞ ഫെബ്രുവരി 21 ന് തിയറ്ററുകളിലേക്ക് റിലീസിനെത്തിയ ചിത്രം മിന്നുന്ന പ്രകടനം കാഴ്ച വെച്ച് കൊണ്ടിരിക്കുകയാണ്. പക്കാ കോമഡി എന്റര്‍ടെയിനറായി ഒരുക്കിയ സിനിമയില്‍ ദിലീപിനൊപ്പം മംമ്ത മോഹന്‍ദാസായിരുന്നു നായിക. ഈ സിനിമയുടെ പ്രമേഷനും മറ്റുമായി വേറെയും ടെലിവിഷന്‍ ചാനല്‍ പരിപാടിയില്‍ ദിലീപ് എത്തിയിരുന്നു.


Click it and Unblock the Notifications