For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്റ്റിച്ച് പൊട്ടി ഒരു കുഞ്ഞ് താഴേയ്ക്ക് വന്നു, അന്ന് അഞ്ചര മാസമായിരുന്നു, സംഭവിച്ചതിനെ കുറിച്ച് ഡിംപിൾ

  |

  മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഡിംപിൾ റോസ്. ബാലതാരമായിട്ടായിരുന്നു നടിയുടെ അരങ്ങേറ്റം. മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു നടിക്ക് ലഭിച്ചിരുന്നത്. മുതിർന്നപ്പോഴും നടി അഭിനയത്തിൽ സജീവമായിരുന്നു.വിവാഹ ശേഷം അഭിനയത്തിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു നടി. അഭിനയത്തിന് ഇടവേള നൽകി എങ്കിലും സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു . സ്വന്തമായി ഒരു യുട്യൂബ് ചാനലുണ്ട്. തന്റെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം നടി യുട്യൂബ് ചാനലിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇത് പ്രേക്ഷകരുടെ ഇടയിൽ വൈറലുമായിരുന്നു. ഓരോ വീഡിയോയ്ക്കും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

  സാരിയിൽ സുന്ദരിയായി അമേയ, ചിത്രങ്ങൾ കാണം

  കുട്ടികളുടെ മുഖം പോലും കണ്ടില്ല, പൊതിഞ്ഞ് എടുത്തുകൊണ്ട് ഓടുന്നത് മാത്രമാണ് കണ്ടത്, ഡിംപൾ പറയുന്നു

  ചെറിയ ഇടവേളയ്ക്ക് ശേഷം നടി വീണ്ടും തന്റെ യുട്യൂബ് ചാനലിൽ സജീവമായിരിക്കുകയാണ്. കുഞ്ഞുങ്ങൾ ജനിച്ചതിന് ശേഷമാണ് താരം മടങ്ങി എത്തിയിരിക്കുന്നത്. ഇരട്ടക്കുട്ടികളാണ്. നടി തന്നെയാണ് ഇക്കാര്യം പ്രിയപ്പെട്ട ആരാധകരോട് പങ്കുവെച്ചിരിക്കുന്നത്. ഒരു ഇടവേളയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ മടങ്ങി എത്തിയ ഡിപംളിന് ആദ്യത്തെ പോലെ തന്നെ മികച്ച സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. താരം പങ്കുവെച്ച വീഡിയോകൾ ട്രെൻഡിംഗ് ആയിരുന്നു.

  സർ അങ്ങേയ്ക്ക് അഭിമാനിക്കേണ്ട മറ്റൊരു കാര്യം കൂടിയുണ്ട്, ഗായകൻ വേണു ഗോപാലിനോട് സൂരജ് സൺ

  ഗർഭകാലത്തെ വിശേഷം പങ്കുവെച്ച് കൊണ്ടാണ് നടി മടങ്ങി എത്തിയിരിക്കുന്നത്. തന്റെ അത്ര സുഖകരമായിരുന്നില്ല എന്നാണ് നടി പറയുന്നത്. വലിയ പാഠങ്ങൾ ആയിരുന്നു പഠിച്ചതെന്നും നടി ആദ്യം പങ്കുവെച്ച വീഡിയോയിൽ പറയുന്നു. പ്രെഗ്നൻസിയിലെ കളർഫൾ കാര്യങ്ങൾ മാത്രമേ നമ്മൾക്ക് അറിയൂ. എനിക്ക് അത്ര കളർഫുൾ ആയിരുന്നില്ല പ്രെഗ്നൻസിയും ഡെലിവറിയും. അത്രയും ബ്രോക്കൺ ആയിരുന്നു താനെന്നും ഡിംപിൾ അന്ന് പറഞ്ഞു. ഒരാഴ്ച ആയുള്ളൂ കുഞ്ഞിനെ എന്റെ കൈയിലേക്ക് കിട്ടിയിട്ട്. കുഞ്ഞിനെ എന്റെ കൈയ്യിൽ കിട്ടി ആ കുഞ്ഞു ചിരിക്കുന്നത് കണ്ടപ്പോഴാണ് ഇത്രയും നാൾ ഞാൻ അനുഭവിച്ച വേദനയൊക്കെ മാറിയതെന്നും നടി പറഞ്ഞിരുന്നു.

  എന്നാൽ അന്ന് താരത്തിന്റെ വാക്കുകൾ പൂർണ്ണമായും പ്രേക്ഷകർക്ക് മനസ്സിലായിരുന്നില്ല. ഇപ്പോഴിത കൂടുതൽ വ്യക്തമായി കാര്യങ്ങൾ പ്രേക്ഷകരുമായി പങ്കുവെയ്ക്കുകയാണ് നടി. യുട്യൂബ് ചാനലിലൂടെയാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. ഡെലിവറിയുടെ ആദ്യ ഘട്ടങ്ങളിൽ കാര്യങ്ങൾ എല്ലാം നല്ല രീതിയിൽ പോയി എത്താണ് ഡിംപൾ പറയുന്നത്. ഛർദ്ദിയോ മറ്റ് ആരോഗ്യ പ്രശ്നങ്ങളോ ഇല്ലായിരുന്നു. ആ സമയത്ത് നോൺ വെജ് കഴിക്കാൻ തോന്നിയില്ലെന്നും നടി പറയുന്നു. ചീര, കടല, പയർ, എന്നിങ്ങനെയുളള പച്ചക്കറി വിഭവങ്ങളായിരുന്നു അധികവും ഭക്ഷണത്തിൽ ഉൾപ്പെടുത്തിയിരുന്നതെന്നും ഡിംപിൾ പറയുന്നു.

  സ്ക്യാൻ ചെയ്തതിന് ശേഷമാണ് എല്ലാവരോടും അമ്മയാവാൻ പോകുന്നു എന്നുള്ള വിവരം വെളിപ്പെടുത്തിയത്. അഞ്ചര മാസത്തിന് ശേഷമാണ് കാര്യങ്ങൾ മാറിയതെന്നാണ നടി പറയുന്നത്. ഒരു ദിവസം തനിക്ക് മീൻ കഴിക്കാൻ വല്ലാത്ത കൊതി തോന്നി. അന്ന് കൊവിഡ് കാലമായത് കൊണ്ട് മീൻ ലഭിച്ചിരുന്നില്ല. ആൻസൺ അവിടെ നിന്ന് ചേട്ടൻ മീൻ കൊണ്ട് വന്നു തന്നു. ഞങ്ങൾ ആറ് പേരും വീട്ടിൽ ഒത്തുകൂടുന്ന ദിവസം വലിയ ആഘോഷമാണ്. അന്ന് ഞായറാഴ്ചയും ഇതുപോലെ ആയിരുന്നു നേരത്തെ തന്നെ തനിക്കൊരു അസ്വസ്ഥത തോന്നിയിരുന്നു. അതികഠിനമായ വേദന ഉണ്ടെങ്കിൽ മാത്രമേ ഞാൻ പറയുകയുള്ളൂ. പിന്നീട് ഒരു ചെറിയ ഒരു ബ്ലീഡിങ് പോലെ കണ്ടു. ഡിവൈനോട് പറയുകയും ചെയ്തു. നോക്കാം എന്ന് പറഞ്ഞിട്ട് ഫുഡ് കഴിക്കാൻ നോക്കി എങ്കിലും ഒന്നും കഴിക്കാൻ കഴിഞ്ഞില്ല.

  അങ്ങനെ ഡോക്ടറെ വിളിച്ചു. ഹോസ്പിറ്റലിൽ പോയി ഒരു ഇന്ജെക്ഷൻ എടുക്കാൻ ഡോക്ടർ പറഞ്ഞു. താനും ആൻസൺ ചേട്ടനും കൂടിയാണ് ഹോസ്പിറ്റിൽ പോയത്. ഭർത്താവിനെ കാറിൽ ഇരുത്തിയിട്ട് താൻ ഒറ്റയ്ക്കാണ് ആശുപത്രിയിലേയ്ക്ക് പോയത്. തന്നെ കണ്ടയുടനെ ഏതുസമയത്തും ഡെലിവറി നടക്കുമെന്ന് ഡോക്ടർ പറഞ്ഞു. പിന്നീട് നടക്കുന്നത് എന്താണ് എന്ന് പോലും അറിയാൻ പറ്റാത്ത ഒരു അവസ്ഥ. കുട്ടി ഒരാൾ താഴേക്ക് വന്നു തുടങ്ങി എന്ന് ഡോക്ടർ പറഞ്ഞു. ഒന്നുകിൽ പ്രസിവിക്കാം അല്ലെങ്കിൽ മെംബ്രേയ്‌ൻ അകത്തേക്ക് കയറ്റണം എന്നും പറഞ്ഞു.

  കൗൺസിലിംഗിന് ശേഷം ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി. എന്താകും എന്ന് ഒന്നും അറിയുമായിരുന്നില്ല. ഹോസ്പിറ്റലിലുള്ളവരാണ് കാര്യങ്ങൾ ഭർത്താവിനെ അറിയിച്ചത്. താൻ ഫോൺ കൊണ്ടു പോയില്ലായിരുന്നു. അങ്ങനെ സ്റ്റിച്ച് ഇട്ടു. ഒരു രണ്ട് ആഴ്ച അങ്ങനെ ഒരു കിടപ്പ് കിടന്നു. ഡെലിവറി കഴിയുന്നത് വരെ ഇങ്ങനെ കിടക്കണം എന്നും ഡോക്ടർ പറഞ്ഞിരുന്നു. കിടന്ന കിടപ്പിൽ എല്ലാം ചെയ്യണം എന്ന് പറയില്ലേ ആ അവസ്ഥയിൽ ആയിരുന്നു, എന്നും ഡിംപിൾ പറയു

  ഡാൻസുകാരിയെ പാട്ടുപാടിക്കുന്ന മമ്മൂക്ക..മലയാളത്തിന്റെ സ്വന്തം നടി മതിമറന്ന് പാടി

  വീഡിയോ; കടപ്പാട്, ഡിപിൾ റോസ് യുട്യൂബ് ചാനൽ

  Read more about: serial
  English summary
  Dimapl Rose Opens Up Her Delivery Complications, Actress video went Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X