വീട്ടുകാര്യങ്ങൾ എങ്ങനെ ചെയ്യണമെന്ന് പഠിപ്പിച്ചത് പപ്പയായിരുന്നു, ഡിംപലിന്റെ കുറിപ്പ് വൈറലാകുന്നു

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഡിംപൽ ഭാൽ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പമാണ് ഡിംപൽ ബിഗ് ബോസ് ഹൗസിൽ എത്തിയത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ ഡിംപൽ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം പിടിക്കുകയായിരുന്നു.14 മത്സരാർഥികളുമായി ആരംഭിച്ച റിയാലിറ്റി ഷോയിൽ രണ്ടാമത്തെ മത്സരാർഥിയായിട്ടാണ് താരം ഹൗസിലെത്തിയത്. ആദ്യ ദിവസങ്ങളിൽ തന്നെ ഡിംപൽ ഹൗസിനകത്തും പുറത്തും ചർച്ചയാവുകയായിരുന്നു.

 dimpal

ഹൗസിലെ ശക്തമായ മത്സരാർഥിയായി കളിയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ബിഗ് ബോസ് ഷോയിൽ നിന്ന് പോകുന്നത്. അച്ഛന്റെ വിയോഗത്തെ തുടർന്നാണ് ഡിംപൽ ഹൗസിൽ നിന്ന് വിടപറയുന്നത്. ഡിംപലിനെ പോലെ തന്നെ പ്രേക്ഷകരേയും മറ്റുള്ള മത്സരാർഥികളേയും പിതാവിന്റെ വിയോഗം വേദനിപ്പിച്ചിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഡിംപൽ ഭാലിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ലോക മാതൃദിനത്തോടനുബന്ധിച്ചുള്ളതായിരുന്നു ഡിംപലിന്റെ പോസ്റ്റ്. അച്ഛന്റേയും അമ്മയുടേയും ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് താരം മാത്യദിനാശംസകൾ നേർന്നത്. ഞങ്ങൾക്ക് രണ്ടു പേരും ഒരുപോലെയാണ് എന്നാണ് ഡിംപൽ പറയുന്നത്. ഡിംപലിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ...

''പപ്പാ, മമ്മി, നിങ്ങൾ രണ്ട് പേരും അത്രമേൽ സ്പെഷ്യലാണ്, വളരെ ശക്തമായി പ്രതികരിക്കാനും തിരിച്ചടിക്കാനുമൊക്കെ മമ്മി പഠിപ്പിച്ചപ്പോൾ റൊട്ടി എങ്ങനെ ഉണ്ടാക്കണം എന്ന് പഠിപ്പിച്ചത് പപ്പയായിരുന്നു. പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ മമ്മി പഠിപ്പിച്ചപ്പോൾ വീട്ടുകാര്യങ്ങൾ എങ്ങനെ ചെയ്യണമെന്ന കാര്യങ്ങൾ പഠിപ്പിച്ചത് പപ്പയായിരുന്നു. നിങ്ങൾ രണ്ടുപേരും ചേർന്നാണ് ഇന്നത്തെ ഞങ്ങളെ ഞങ്ങളാക്കിയത്. ഞങ്ങൾക്ക് നിങ്ങൾ രണ്ടുപേരും ഒരുപോലെയാണ്. അതുകൊണ്ട് പപ്പയ്ക്കും മമ്മിയ്ക്കും മദേഴ്സ് ഡേ ആശംസിക്കുന്നു. ഞങ്ങൾക്ക് എന്നും മികച്ചതായി മാറുന്നതിൽ ഒരുപാട് നന്ദി' ഡിംപൽ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

താരത്തിന്റെ കുറിപ്പ് വൈറലായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മാത്യദിനാശംസകൾ നേരുന്നതിനോടൊപ്പം ബിഗ് ബോസിലേയ്ക്ക് മടങ്ങി വരാനാണ് പ്രേക്ഷകർ പറയുന്നത്. സോഷ്യൽ മീഡിയയിൽ താരത്തിന്റെ റീ എൻട്രിയെ കുറിച്ചുളള വാർത്തകൾ പ്രചരിക്കുന്നുണ്ട്. ഡിംപൽ ക്വാറന്റൈനിൽ ആണെന്നും ബിഗ് ബോസ് ഷോയിലേയ്ക്ക് അധികം വൈകാതെ തന്നെ മടങ്ങി വരുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഇനി വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് ഷോ അവസാനിക്കാനായിട്ടുള്ളത്. നിലവിൽ മണിക്കുട്ടൻ, റംസാൻ, സായ്, കിടിലൻ ഫിറോസ് , അനൂപ്, നോബി, സൂര്യ, ഋതു, രമ്യ, റംസാൻ എന്നിവരാണ് ഹൗസിലുള്ളത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X