ബിഗ് ബോസില്‍ തിരിച്ച് വന്നത് പപ്പയ്ക്ക് വേണ്ടി; തന്നെ കുറിച്ചുള്ള മുൻവിധികൾ ഇന്ന് തുടങ്ങിയതല്ലെന്ന് ഡിംപൽ ഭാൽ

ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ശക്തയായ മത്സരാര്‍ഥിയായിരുന്നു ഡിംപല്‍ ഭാല്‍. ഷോ യിലേക്ക് എത്തിയ ആദ്യ ദിവസം മുതല്‍ അവസാന ദിനം വരെ പ്രേക്ഷക പിന്തുണ ലഭിച്ച ആള്‍ കൂടിയായിരുന്നു ഡിംപല്‍. നല്ല മത്സരം കാഴ്ച വെക്കുന്നതിനിടയിലാണ് ഡിംപലിന്റെ പപ്പയുടെ വേര്‍പാടുണ്ടാവുന്നത്. മത്സരാര്‍ഥികളെയും പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ച ആ സംഭവത്തോടെ താരം പുറത്തേക്ക് പോയി. ചടങ്ങുകളെല്ലാം കഴിഞ്ഞ് ഷോ യിലേക്ക് തന്നെ തിരികെ വരികയും ചെയ്തിരുന്നു.

രാജകുമാരിയെ പോലെ നടി മാളവിക മോഹൻ, ആരെയും മയക്കുന്ന ചിത്രങ്ങൾ കാണാം

ഗ്രാന്‍ഡ് ഫിനാലെയില്‍ സെക്കന്‍ഡ് റണ്ണര്‍റപ്പിന്റെ അംഗീകാരം നേടുകയും ചെയ്തു. അതേ സമയം ഡിംപല്‍ സിംപതിയിലൂടെയാണ് വിജയിച്ചതെന്ന ആരോപണം വീണ്ടും ഉയര്‍ന്ന് വരികയാണ്. മത്സരം കഴിഞ്ഞ് ഇത്രയും കാലമായെങ്കിലും താരത്തെ സംബന്ധിച്ചുള്ള വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. തന്നെ കുറിച്ചുള്ള മുന്‍വിധികള്‍ ഇപ്പോള്‍ തുടങ്ങിയതല്ല, മുന്‍പും ഉണ്ടായിരുന്നതായി പറയുകയാണ് ഡിംപലിപ്പോള്‍. കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് ബിഗ് ബോസ് വിശേഷങ്ങളും പപ്പയെ കുറിച്ചും താരം വ്യക്തമാക്കുന്നത്.

  പപ്പയുടെ വേര്‍പാടിനെ കുറിച്ച് ഡിംപല്‍

ഷോ യില്‍ വരുന്നതിന് മുന്‍പാണ് അവസാനമായി പപ്പയെ കാണുന്നത്. പിന്നീടുള്ള ദിവസങ്ങളെല്ലാം ഞാന്‍ ബിഗ് ബോസ് വീട്ടില്‍ ആയിരുന്നല്ലോ. അവസാന നാളുകളില്‍ പപ്പയ്ക്ക് ഒപ്പം ഉണ്ടാകാന്‍ പറ്റാതിരുന്നതിന്റെ സങ്കടം ഒരുപാടുണ്ടായിരുന്നു. അന്ന് ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമില്‍ വിളിച്ച് ആ വാര്‍ത്ത എന്നോട് പറയുമ്പോള്‍ ഞാന്‍ ആകെ തകര്‍ന്ന് പോയി. അങ്ങനൊരു ഷോ യില്‍ നില്‍ക്കവേ ഒരു മത്സരാര്‍ഥി ആ ഒരു വാര്‍ത്തയെ ഏത് രീതിയിലാണ് സ്വീകരിക്കേണ്ടത്. ചങ്ക് തകര്‍ന്ന അവസ്ഥ എന്നൊക്കെ പറയില്ലേ? പിന്നീട് സംഭവിച്ചതെല്ലാം യാന്ത്രികമായിരുന്നു.

 മത്സരത്തില്‍ പങ്കെടുത്തതിനെ കുറിച്ച് താരം

വിധി എന്നോട് കാണിച്ച ആ ക്രൂരതയ്‌ക്കൊപ്പം ഒരു ഒഴുക്കില്‍ അങ്ങനെ മുന്നോട്ട് പോയി. പപ്പയ്ക്ക് ഒപ്പം ഉണ്ടാകാന്‍ സാധിക്കാത്ത വിഷമം ഏറെ ഉണ്ടായിരുന്നു. അത് എന്നെ ശരിക്കും അലട്ടി. പക്ഷേ ഞാന്‍ ബിഗ് ബോസ് ഷോ യില്‍ പോയതില്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചിരുന്നത് ഒരു പക്ഷേ പപ്പ തന്നെയായിരുന്നു. ടോപ് ഫൈവില്‍ എന്നെ കാണണം എന്നതായിരുന്നു പപ്പയുടെ ആഗ്രഹം. പോകുന്നതിന് ഒരാഴ്ച മുന്‍പും പപ്പ അത് പലരോടും ആവര്‍ത്തിച്ച് പറഞ്ഞിരുന്നു. എന്തൊക്കെ സംഭവിച്ചാലും പ്രേക്ഷകരുടെ മനസില്‍ ഞാന്‍ വിജയി ആയിരിക്കുമെന്ന് മമ്മിയോടും സഹോദരി നയനയോടും പപ്പ പറഞ്ഞിരുന്നു.

 തന്നെ കുറിച്ചു മുന്‍വിധികള്‍

ബിഗ് ബോസിലേക്കുള്ള തന്റെ തിരിച്ച് വരവ് പപ്പയ്ക്ക് വേണ്ടിയായിരുന്നു എന്നാണ് ഡിംപല്‍ പറയുന്നത്. എന്നെ പറ്റിയുള്ള മുന്‍വിധികള്‍ ബിഗ് ബോസില്‍ വരുന്നതിന് മുന്‍പേ ഉണ്ടായിട്ടുള്ളതാണ്. ഒരു പെണ്‍കുട്ടി ഒരു മോഡേണ്‍ ഡ്രസ് ഇട്ടത് കൊണ്ടോ അവളുടെ സംസാരശൈലി വച്ചിട്ടോ അവള്‍ അങ്ങനെയാണ്, ഇങ്ങനെയാണ് എന്നൊക്കെ വിലയിരുത്തുന്ന ഒരു കൂട്ടര്‍ നമുക്കിടയില്‍ തന്നെയുണ്ട്. അവരെ എങ്ങനെ തിരുത്താന്‍ പറ്റുമെന്ന് എനിക്ക് അറിയില്ല. അല്ലെങ്കില്‍ തന്നെ അത്തരക്കാരെ തിരുത്തിയിട്ട് കാര്യമില്ല.

Recommended Video

Bigg boss Arya got cheated on her birthday | FilmiBeat Malayalam
 സൗഹൃദത്തിന്റെ വില

എല്ലാ ബന്ധങ്ങളുടെയും അവസാനം സൗഹൃദമാണ്. ഏത് ബന്ധത്തിലും കളങ്കമില്ലാത്ത സൗഹൃദമാണ് വേണ്ടത്. ചട്ടിയും കലവുമായാല്‍ തട്ടിയും മുട്ടിയും എന്ന് പലരും പറയുന്നതിനോട് ഞാന്‍ യോജിക്കുന്നില്ല. യഥാര്‍ഥ സ്‌നേഹത്തില്‍ കലര്‍പ്പുണ്ടാകില്ല. പിന്നെ എങ്ങനെയാണ് തട്ടുകയും മുട്ടുകയും ചെയ്യുക. അതൊരു ന്യായീകരണം മാത്രമാണ്. ഏച്ചുക്കെട്ടിയാല്‍ മുഴച്ചിരിക്കും എന്ന് പറയാറുണ്ടല്ലോ. സൗഹൃദങ്ങളെ വിലപ്പെട്ട ഒന്നായി കാണുന്ന ഒരാളാണ് ഞാന്‍. ഫാമിലി എനിക്ക് വളരെ അടുത്ത് നില്‍ക്കുന്ന ഒന്നാണ്. എവിടെ പോയാലും മനസ് എപ്പോഴും കുടുംബത്തിനൊപ്പം ആയിരിക്കുമെന്നും ഡിംപല്‍ പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X