For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചന്ദ്രനിൽ പോയാൽ എന്ത് ചെയ്യുമെന്ന് ആര്യ, അധികം നേരം നിൽക്കില്ല, ഉഗ്രൻ മറുപടിയുമായി ഡിംപൽ

  |

  ഇന്ത്യൻ മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ ആയിരുന്നു ആദ്യം ആരംഭിക്കുന്നത്. വൻ വിജയമായതിനെ തുടർന്ന് മറ്റുള്ള ഭാഷകളിലും തുടങ്ങുകയായിരുന്നു. താരങ്ങളാണ് മത്സാരാർത്ഥികളായി എത്തുന്നത്. ഇവരുടെ നൂറ് ദിവസത്തെ റിയൽ ലൈഫ് ജീവിതമാണ് ഷോ യിലൂടെ കാണിക്കുന്നത്. താരങ്ങൾ മത്സരാർഥികളായി എത്തുന്ന ഷോ അവതരിപ്പിക്കുന്നത് സൂപ്പർ താരങ്ങളാണ്. ഇതാണ് ബിഗ് ബോസിന്റെ മറ്റൊരു പ്രത്യേകത. തുടക്കത്തിൽ ഏറെ വിമർശനങ്ങൾ ഷോയ്ക്ക് ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള റിയാലിറ്റി ഷോയായി ബിഗ് ബോസ് മാറിയിരിക്കുകയാണ്.

  മമ്മൂട്ടി ചിത്രം അമരത്തിലെ മകളുടെ കഥാപാത്രം വേണ്ടെന്ന് പറഞ്ഞു, അന്ന് അതിന് പറ്റില്ലായിരുന്നുവെന്ന് ചാർമിള

  2018 ൽ ആണ് ബിഗ് ബോസ് മലയാളത്തിൽ ആരംഭിക്കുന്നത്. മോഹൻലാൽ അവതാരകനായി എത്തിയ ഷോയിൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളായിരുന്നു എത്തിയിരുന്നത്. സാബു മോൻ ആയിരുന്നു ബിഗ് ബോസ് സീസൺ 1ന്റെ വിജയി. പേളി മാണി, ഷിയാസ് കരീം, ശ്രീനീഷ്, രഞ്ജിനി ഹരിദാസ് എന്നിവരായിരുന്നു ആദ്യ സീസണിൽ എത്തിയത്. 2020 ൽ ആയിരുന്നു ബിഗ് ബോസ് സീസൺ 2 ആരംഭിക്കുന്നത്. ആര്യ, വീണ, പാഷാണം ഷാജി, രജിത് കുമാർ, അമൃത സുരേഷ്, അഭിരാമി എന്നിവരായിരുന്നു സീസൺ 2 ൽ എത്തിയത്. എന്നാൽ കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ഷോ പകുതിയിൽ നിർത്തി വയ്ക്കുകയായിരുന്നു.

  നിങ്ങളുടെ സ്നേഹം കാണുമ്പോൾ അസൂയ തോന്നുന്നുവെന്ന് ആരാധകർ, ലേഖയ്ക്ക് ആശംസയുമായി എംജി ശ്രീകുമാർ

  മുട്ട് പൊട്ടി, വടം ഉരഞ്ഞ് കയ്യിലും പുറത്തും തഴമ്പ് വന്നു; അനുഭവം പങ്കുവെച്ച് ഇന്ദ്രജിത്ത്

  കൊവിഡ് മാനദണ്ഡം പാലിച്ചാണ് ബിഗ് ബോസ് സീസൺ 3 ആരംഭിക്കുന്നത്. 14 പേരുമായി ഫെബ്രുവരി 14 ന് ആയിരുന്നു ഷോ ആരംഭിക്കുന്നത്. മികച്ച ബിഗ് ബോസ് സീസൺ ആയിരുന്നു ഇത്. പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങൾക്കൊപ്പം പുതുമുഖങ്ങളും സീസൺ 3 ൽ എത്തിയിരുന്നു. താരമൂല്യം നോക്കാതെ മികച്ച മത്സരാർഥികളെ പിന്തുണയ്ക്കുകയായിരുന്നു പ്രേക്ഷകർ. നടൻ മണിക്കുട്ടൻ ആയിരുന്നു മൂന്നാം ഭാഗത്തിലെ വിജയി. രണ്ടാം സ്ഥാനം നേടിയത് സായി വിഷ്ണു ആയിരുന്നു. ബിബി ഷോയിലൂടെയാണ് സായി പ്രേക്ഷകർക്ക് സുപരിചിതനാവുന്നത്. അതുപോലെ മൂന്നാം സ്ഥാനം ലഭിച്ചത് ഡിംപൽ ബാലിനായിരുന്നു. മോഡലിംഗ് രംഗത്ത് സജീവമായ ഡിംപലും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത് ബിഗ് ബോസ് ഷോയിലൂടെയാണ്. ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു.

  യൂത്തിനിടയിൽ മാത്രമല്ല കുടുംബ പ്രേക്ഷകർക്കിടയിലും ഡിംപലിന് ആരാധകരുണ്ട്. താരങ്ങൾ പോലും ഇവരെ പിന്തുണച്ചിരുന്നു. കാൻസറിനെതിരെ പേരാടിയ ഡിംപൽ ശക്തമായ ഒരു സന്ദേശവുമായിട്ടായിരുന്നു ബിഗ് ബോസ് ഷോയിൽ എത്തിയത്. അത് ഒരു പരിധിവരെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കുകയും ചെയ്തിരുന്നു. മലയാളി പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് ഡിംപലിനുള്ളത് കുടുംബത്തിന്റെ പ്രതിസന്ധി ഘട്ടത്തിൽ മലയാളി പ്രേക്ഷകർ ഇവർക്കൊപ്പം നിന്നിരുന്നു. പിതാവിന്റെ വിയോഗം മലയാളി പ്രേക്ഷകർക്കും ഏറെ വേദന സൃഷ്ടിച്ചിരുന്നു. ഡിംപലിനെ പോലെ തന്നെ ഇവരുടെ കുടുംബാംഗങ്ങളുടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്.

  ഡിംപലിന്റെ വാക്കുകൾ പലപ്പേഴും വലിയ ചർച്ചയായവാറുണ്ട്. ജീവിതത്തെ വളരെ ഹാപ്പിയായി കാണുന്ന ആളാണ് ഡിംപൽ. പല പ്രതിസന്ധിഘട്ടങ്ങളും ചിരിച്ച് കൊണ്ടാണായിരുന്നു താരം നേരിട്ടത്. ഈ സ്വഭാവമായിരുന്നു പ്രേക്ഷകരെ ആകർഷിച്ചത്. ജീവിതത്തെ വളരെ സിമ്പിളായി കാണുന്ന ഡിംപലിന്റെ വാക്കുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. ഏഷ്യനെറ്റ് സംപ്രേക്ഷണ ചെയ്യുന്ന പുതിയ ഷോയാണ് വാൽക്കണ്ണാടി. ബിഗ് ബോസ് സീസൺ 2 താരം ആര്യയാണ് ഷോ അവതരിപ്പിക്കുന്നത്. വാൽക്കണ്ണാടിയിൽ ഡിംപൽ എത്തിയിരുന്നു. ഈ ഷോയിലൂടെ താരത്തിനോട് ആര്യ ചോദിച്ച ചോദ്യത്തിന് നൽകിയ ഉത്തരമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്

  ''ചന്ദ്രനിൽ ഒരു വീട് വെച്ച് താമസിക്കാനുള്ള ചാൻസ് ലഭിക്കുകയാണ്. എന്തൊക്കെയായിരിക്കും ചെയ്യുക? എങ്ങനെയായിരിക്കും ലൈഫ് എന്നായിരുന്നു ചോദ്യം.'' ഏറെ രസകരമായിട്ടാണ് ഡിംപൽ മറുപടി നൽകിയത്. ചന്ദ്രനിൽ പോയി കുറച്ച് നേരം അവിടെ കട്ടിൽ ഇട്ട് കിടന്നിട്ട് തിരികെ വരുമെന്നായിരുന്നു പറഞ്ഞത്.

  Recommended Video

  Bigg boss Arya got cheated on her birthday | FilmiBeat Malayalam

  ബിഗ് ബോസ് താരത്തിന്റെ വാക്കുകൾ ഇങ്ങനെ...'' ചന്ദ്രനിൽ പോയി കുറച്ച് നേരം അവിടെ കട്ടിൽ ഇട്ട് കിടന്നിട്ട് തിരികെ വരും. കാരണം അവിടെ റീൽസ് ഇല്ല, നെറ്റില്ല, വെള്ളമില്ല ബാത്ത് റൂം ഇല്ല. ഞാൻ എവിടെ പോകും. എന്റെ ഫാന്റസി വരുമ്പോൾ അവിടെ കുറച്ച് റിയാലിറ്റി ഉണ്ടാവും. ചന്ദ്രനിൽ പോയി വൈറ്റ് ഡ്രസ്സൊക്കെ ഇട്ട് കുറച്ച് നേരം പാറി നടക്കും. പിന്നീട് ഫോട്ടോഷൂട്ട് നടത്തി കുറച്ച് റീൽസൊക്കെ ചെയ്യും. എന്നിട്ട് ദേശീയ പതാകയും കേരളത്തിലെ മാപ്പൊക്കെ അവിടെ വയ്ക്കും. ഞാൻ അവിടെ വന്നുവെന്ന് അറിയിക്കാൻ നമ്മുടെ ചിത്രമൊന്നും അവിടെ വയ്ക്കാൻ പറ്റില്ലല്ലോ. അതുകൊണ്ട് ഒരു മാർക്കായി എന്റെ നീളമുള്ള ഒരു മുടി കട്ട് ചെയ്ത് വയ്ക്കുമെന്നും ഡിംപൽ പറയുന്നു. താരത്തിന്റെ വീഡിയോ വൈറലായിട്ടുണ്ട്.

  ഈ ഷോയിൽ പൊളി ഫിറോസും സജ്നയും എത്തിയിരുന്നു. ഡിംപലിനെ പോലെ രസകരമായ ഒരു ടോപ്പിക്കായിരുന്നു പൊളിയ്ക്കും കിട്ടിയത് . പുര നിറഞ്ഞ് നില്‍ക്കുക എന്ന വിഷയത്തെ കുറിച്ചാണ് താരം സംസാരിച്ചത്. ണ്ട് സ്ത്രീകളുടെ കാര്യത്തിലായിരുന്നു ഇങ്ങനെ പറയുന്നത്. എന്റെയൊരു ഫ്രണ്ട് പുര നിറഞ്ഞ് നില്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അവനിപ്പോള്‍ ഏകദേശം 50 വയസോളമായി. പുര പൊളിയാറായി. അവന്റെ 18 വയസ് മുതല്‍ അവന്‍ നല്ലൊരു പെണ്‍കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിലായിരുന്നു. ഇതുവരേയും കിട്ടിയില്ലേയെന്നായിരുന്നു ആര്യയുടെ ചോദ്യം.

  കിട്ടാത്തത് മറ്റൊന്നും കൊണ്ടല്ല, അവന്റെ പരിചയത്തിലുള്ളവരും ബന്ധുക്കളുമെല്ലാം കല്യാണം കഴിച്ചപ്പോള്‍ ചിലതൊക്കെ ട്രാജഡിയായിരുന്നു. പ്രശ്‌നങ്ങളുണ്ടായിരുന്നു. എല്ലാം തികഞ്ഞൊരു കുട്ടിയായിരിക്കണം വരേണ്ടതെന്ന് പറഞ്ഞ് ഇവന്‍ വിവാഹം മാറ്റിവെച്ചു. മാറ്റിവെച്ച് മാറ്റിവെച്ച് ഇപ്പോള്‍ ഏകദേശം 50 വയസ്സോളമായി. ഇപ്പോഴും പുര നിറഞ്ഞ് നില്‍ക്കുകയാണ്.എന്നെങ്കിലും നല്ലൊരു കുട്ടിയെ കിട്ടുമെന്ന് പ്രതീക്ഷയിലാണ് അവന്‍. ഇവിടുന്ന് കോള്‍ വന്നതിന് ശേഷം അദ്ദേഹം എന്നോട് ചോദിച്ചിരുന്നു. അവിടെ വളരെ സുന്ദരിയായൊരു പെണ്‍കുട്ടിയുണ്ട്, ആര്യയെന്നാണ് പേര്, വിവാഹത്തെക്കുറിച്ച് ചോദിക്കാമോയെന്ന് എന്നോട് ചോദിച്ചിരുന്നു. ഞാനിപ്പോള്‍ ചോദിക്കുകയാണെന്നുമായിരുന്നു ഫിറോസ് പറഞ്ഞത്. അറിഞ്ഞില്ലല്ലോ കുട്ടായെന്നായിരുന്നു ആര്യയുടെ മറുപടി.

  English summary
  Dimpal Bhal's Hilarious Response To Aryas Quirky Question Goes Viral, Heres Why,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X