ഡാഡിയും ചേട്ടനുമായിരുന്നു എനിക്ക് പെർഫെക്ട് പുരുഷന്മാർ, ആൻസൺ ചേട്ടനെ അഡ്ജസ്റ്റ് ചെയ്യാൻ ആദ്യം പകച്ചു; ഡിംമ്പിൾ
അഭിനയത്തിൽ നിന്നും ബ്രേക്കെടുത്തശേഷമാണ് ഡിംമ്പിൾ റോസ് യുട്യൂബ് ചാനൽ ആരംഭിച്ചത്. വിശേഷങ്ങളെല്ലാം യുട്യൂബ് ചാനൽ വഴി പ്രേക്ഷകരിലേക്ക് എത്തിക്കാറുണ്ട് താരം. ഗർഭകാലത്തെ ഡിംമ്പിളിന്റെ വീഡിയോകളെല്ലാം വൈറലായിരുന്നു. ഇരട്ട കുഞ്ഞുങ്ങളിൽ ഒരാളെ പ്രസവശേഷം നടിക്ക് നഷ്ടപ്പെട്ടിരുന്നു. കുഞ്ഞിന്റെ മരണശേഷം ഏറെക്കാലം എല്ലാത്തിൽ നിന്നും ഡിംമ്പിൾ വിട്ടുനിൽക്കുകയായിരുന്നു. പാച്ചു എന്ന് വിളിപ്പേരുള്ള മകനെ മാത്രമെ ഡിംമ്പിളിന് രക്ഷിക്കാൻ കഴിഞ്ഞുള്ളു.
ജനനശേഷം ഏറെക്കാലം പാച്ചുവും അത്യാസന്ന നിലയിലായിരുന്നു. മാസങ്ങളോളം ആശുപത്രിയിൽ ജീവിതമെന്ന് പിന്നീട് ഡിംമ്പിൾ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. എട്ട് വർഷം മുമ്പായിരുന്നു ഡിംമ്പിളിന്റെ വിവാഹം. ആൻസണാണ് നടിയെ വിവാഹം ചെയ്തത്. മാതാപിതാക്കളും ചേട്ടനും മാത്രം ലോകമായി കഴിഞ്ഞിരുന്ന താരം വിവാഹം ചെയ്തശേഷമുള്ള അനുഭവങ്ങൾ പങ്കുവെക്കുകയാണിപ്പോൾ പുതിയ വീഡിയോയിൽ.

സഹോദരൻ ഡോണിന് ഒപ്പമുള്ള ഡിംമ്പിളിന്റെ ക്യു ആന്റ് എ വീഡിയോ വൈറലാണ്. വിവാഹശേഷം ഭർത്താവ് ആൻസണിന് ഒപ്പം ജീവിച്ച് തുടങ്ങിയപ്പോൾ ആദ്യം ഉള്ളിൽ ഒരു പകപ്പായിരുന്നുവെന്ന് ഡിംമ്പിൾ പറയുന്നു. വിവാഹം കഴിഞ്ഞശേഷം ആൻസൺ ചേട്ടനെ അഡ്ജസ്റ്റ് ചെയ്യാൻ എനിക്ക് ഒരു പകപ്പായിരുന്നു.
മമ്മി, ഡാഡി, ചേട്ടൻ, ഞാൻ എന്ന ലോകം മാത്രം കണ്ട് വളർന്ന ആളാണ് ഞാൻ. അതുകൊണ്ട് തന്നെ എല്ലാവരും ഡാഡിയെപ്പോലെയും ഡോൺ ചേട്ടനെ പോലെയുമാണെന്നാണ് ഞാൻ കരുതിയത്. ഡാഡിയും ചേട്ടനുമായിരുന്നു എന്റെ മനസിലെ പെർഫെക്ട് പുരുഷന്മാർ. പക്ഷെ ആൻസൺ ചേട്ടൻ ഡോൺ ചേട്ടന്റെ ഓപ്പോസിറ്റാണ്. നെഗറ്റീവ് രീതിയിലല്ല. പോസിറ്റീവ് രീതിയിലാണ് പറയുന്നത്. പലർക്കും പല ക്യാരക്ടേഴ്സ് ആയിരിക്കുമല്ലോ. ആൻസൺ ചേട്ടൻ ഭയങ്കര എക്സ്ട്രോവേട്ടാണ്.
ഒരുപാട് സംസാരിക്കും. എക്സ്പ്രസീവാണ്. ഒരുപാട് സുഹൃത്തുക്കൾ ഉള്ളയാളാണ്. തമാശ പറയും. കളിയാക്കും. എല്ലാം ചെയ്യും. ആദ്യമൊക്കെ ആൻസൺ ചേട്ടൻ പറയുന്ന തമാശകളും കളിയാക്കലുകളും എനിക്ക് മനസിലാവുന്നില്ലായിരുന്നു. ആൻസൺ ചേട്ടൻ ഭയങ്കരമായി സംസാരിക്കുമ്പോൾ ദൈവമെ ഇങ്ങനേയും ആൾക്കാരുണ്ടോ എന്നാണ് ഞാൻ ചിന്തിച്ചത്.
ഓരോരുത്തരുടേയും രീതികൾ വേറെ വേറെയാണെന്ന് പിന്നീട് മനസിലായി തുടങ്ങി. ഡോൺ ചേട്ടൻ കൂടുതലും ഒരു ഫാമിലി പേഴ്സണാണ്. അത് കഴിഞ്ഞിട്ടാണ് ഫ്രണ്ട്സും ബാക്കിയുള്ളവരും. കൂടുതൽ സമയം ഡോൺ ചേട്ടൻ ഫാമിലിക്കൊപ്പമാണ് ചെലവഴിക്കുക. ആൻസൺ ചേട്ടന് ലോകത്ത് മുഴുവൻ ഫ്രണ്ട്സാണ്. അതുകൊണ്ട് തന്നെ ഫാമിലിക്ക് കുറച്ച് സമയം, ഫ്രണ്ട്സിന് കുറച്ച് സമയം എന്നിങ്ങനെ സമയം വീതിച്ച് കൊടുക്കേണ്ട അവസ്ഥയാണ്.

ഫ്രണ്ട്ഷിപ്പ് ആൻസൺ ചേട്ടന് ഭയങ്കര കൂടുതലാണ്. അതിൽ എനിക്ക് ഇടയ്ക്ക് വിഷമം തോന്നാറുണ്ട്. ഫാമിലി ടൈം കുറഞ്ഞ് പോകുമ്പോഴാണ് അത്. കുറച്ച് കൂടി ഫാമിലിക്കൊപ്പം സമയം ചിലവഴിച്ചൂടെ..? ഡോൺ ചേട്ടനെ കണ്ടില്ലേ എന്നൊക്കെ ഞാൻ ഇടയ്ക്ക് പറയാറുണ്ട്. പിന്നെ രണ്ടുപേരും രണ്ട് ക്യാരക്ടറാണ്.
ആൻസൺ ചേട്ടന്റെ ഏത് സ്വഭാവമാണ് ഡോൺ ചേട്ടനുണ്ടായിരുന്നുവെങ്കിലെന്ന് തോന്നിയിട്ടുള്ളതെന്ന് ചോദിച്ചാൽ ആൻസൺ ചേട്ടന് ഒരു പ്രശ്നമുണ്ടായാൽ ഉടനെ വിളിപ്പുറത്ത് കുറേ ഫ്രണ്ട്സ് ഓടി വരും. അമേരിക്കയിൽ പോയി അവിടെ പ്രശ്നമുണ്ടായാലും ബാംഗ്ലൂരിൽ വെച്ച് ആൻസൺ ചേട്ടന് പ്രശ്നമുണ്ടായാലും അവിടെയെല്ലാം ഒരുപാട് ഫ്രണ്ട്സ് ഓടിവരും. ഫ്രണ്ട്ഷിപ്പ് ഭയങ്കര കൂടുതലായ കാരണം വിളിപ്പുറത്ത് ഒരുപാട് ആളുകൾ വരും.
അത് നല്ലൊരു ക്വാളിറ്റിയായി തോന്നിയിട്ടുണ്ട്. ഡോൺ ചേട്ടന് വളരെ വർഷങ്ങളായി നാല് ഫ്രണ്ട്സ് മാത്രമെയുള്ളു. ആ നാലുപേരും ഞങ്ങൾ കുടുംബവുമാണ് ഡോൺ ചേട്ടന്റെ ലോകം എന്നുമാണ് ഡിംമ്പിൾ റോസ് പറഞ്ഞത്.


Click it and Unblock the Notifications











