സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യും, അന്ന് കരഞ്ഞതും വിഷമങ്ങൾ പറഞ്ഞതും എന്നോട്; ഡോൺ ഇത്ര പാവമോ?

By Desk

ബാലതാരമായി ഒരു സമയത്ത് മലയാള സിനിമയിൽ സജീവമായിരുന്നു ഡിംപിൾ റോസ്. തെങ്കാശിപ്പട്ടണം അടക്കമുള്ള സിനിമകളിലാണ് ബാലതാരമായി ഡിംപിൾ അഭിനയിച്ചത്. പിന്നീട് വളർന്നശേഷം കാസിനോവ അടക്കമുള്ള സിനിമകളിൽ സഹനടിയായും ഡിംപിൾ പ്രത്യക്ഷപ്പെട്ടു. വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുന്ന ഡിംപിൾ യുട്യൂബ് ചാനലുമായി സജീവമാണ്. ഇപ്പോഴിതാ ചേട്ടൻ ഡോണിനൊപ്പം ചെയ്ത നടിയുടെ ഏറ്റവും പുതിയ ക്യു ആന്റ് എ വീഡിയോയാണ് ശ്രദ്ധനേടുന്നത്.

ഡിംപിളിന്റെയും നാത്തൂൻ ഡിവൈന്റെയും വീഡിയോകളിൽ ഇടയ്ക്കിടെ മിന്നായം പോലെ വന്ന് പോകാറുണ്ടെങ്കിലും ഡോൺ മനസ് തുറന്ന് സംസാരിക്കുന്ന വീഡിയോ ആദ്യമായാണ് ഡിംപിൾ പങ്കുവെക്കുന്നത്. തനിക്ക് സഹോ​ദരനായിരുന്നില്ല സുഹൃത്തായിരുന്നു ഡോൺ എന്നാണ് ഡിംപിൾ പറഞ്ഞത്. ചേട്ടൻ തനിക്ക് വേണ്ടി ചെയ്ത് തന്ന കാര്യങ്ങൾ അനിയത്തി പറയാൻ തുടങ്ങിയപ്പോൾ തന്നെ ഡോൺ കരഞ്ഞ് തുടങ്ങി.

Dimple Rose brother
Photo Credit: instagram

ആദ്യമായാണ് ഡിംപിളിനേയും ഡോണിനേയും ഇത്രയേറെ ഇമോഷണലായി പ്രേക്ഷകരും കാണുന്നത്. ഞങ്ങൾ തമ്മിൽ ഏഴ് വയസിന്റെ വ്യത്യാസമുണ്ട്. എനിക്ക് വേണ്ടതെല്ലാം ഡാഡിയോടും മമ്മിയോടും പറഞ്ഞ് വാങ്ങിപ്പിച്ചിരുന്നത് ചേട്ടനാണ്. പതിനെട്ട് വയസിൽ ഡോൺ ചേട്ടൻ ജോലിക്ക് കയറി. അന്ന് മുതൽ സാലറി വരുമ്പോൾ എല്ലാ മാസവും എനിക്ക് എന്തെങ്കിലും വാങ്ങിത്തരും.

പിന്നീട് ദുബായിൽ നിന്നും ​കാർ​ഗോ വഴി എനിക്ക് വേണ്ട സാധനങ്ങളെല്ലാം അയച്ച് തരും. അന്നൊക്കെ വിദേശത്ത് നിന്ന് വരുന്ന സാ​ധനങ്ങളായിരുന്നു ഞാൻ ഏറെയും ഉപയോ​ഗിച്ചിരുന്നത്. എല്ലാം ചേട്ടൻ മേടിച്ച് അയച്ച് തന്നിരുന്നതാണ്. അന്ന് ബാലതാരമായി അഭിനയിക്കുന്ന സമയമായിരുന്നു. അന്നൊക്കെ എല്ലാവരും പറയുമായിരുന്നു ഡിംപിളിന് ലഭിച്ചത് പോലൊരു ബ്രദറിനെ കിട്ടിയിരുന്നുവെങ്കിലെന്ന്.

കാരണം എന്നെ അത്രത്തോളം താലോലിച്ചും കൊഞ്ചിച്ചുമാണ് ചേട്ടൻ കൊണ്ട് നടന്നിരുന്നത്. ഞങ്ങൾക്ക് ഡാഡിയും മമ്മിയും ഒരു സ്പേസ് തന്നിരുന്നുവെന്നതും ഞങ്ങൾ തമ്മിലുള്ള പ്രായ വ്യത്യാസവും കൊണ്ടാണ് ഈ ബോണ്ട് വന്നതെന്ന് തോന്നുന്നു. അച്ഛൻ എന്ന രീതിയിൽ ഡോൺ ചേട്ടൻ ഒരു റോൾ മോഡലാണ്. കുട്ടികൾക്ക് വേണ്ടി ചാവും.

ഡിവൈൻ വീട്ടിൽ ഇല്ലാത്തപ്പോൾ മറ്റാരേയും ഏൽപ്പിക്കാതെ കുഞ്ഞുങ്ങളെ നോക്കുന്നത് ഡോൺ‌ ചേട്ടനാണ്. ഡിവൈൻ രണ്ടാമത്തെ കുഞ്ഞിനെ പ്രസവിച്ച് കിടന്നപ്പോൾ അവൾ തോമുവിനെ എങ്ങനെ നോക്കിയോ അതുപോലെയാണ് ഡോൺ ചേട്ടനും നോക്കിയത്. പിള്ളേരുടെ സന്തോഷമാണ് എന്നും ചേട്ടന്റെ പ്രയോ​റിറ്റി. ഞങ്ങളുട ഡാഡിയും അങ്ങനെ തന്നെയായിരുന്നു. അ‍ഞ്ച് വർഷം മുമ്പ് ചേട്ടന്റെ ജീവിതത്തിൽ ചില കാര്യങ്ങൾ നടന്നു.

Dimple Rose brother
Photo Credit: Divine Clara

അന്നാണ് ചേട്ടന് ഞങ്ങളുടെ പിന്തുണ ഏറ്റവും കൂടുതൽ ആവശ്യമായി വന്നത്. ചേട്ടന് സ്ട്രസ് പറഞ്ഞ് തീർക്കാനും കരയാനുമെല്ലാം അന്ന് ഞാൻ കൂടെ നിന്നിരുന്നു. ഞാൻ കണ്ടതുപോലെ ചേട്ടന്റെ ഒരു ഇമോഷൻസും വേറെ ആരും കണ്ടിട്ടുണ്ടാവില്ല. പേഴ്സണലി ലഹരിക്ക് അടിമപ്പെട്ട് പോകാവുന്ന നിരവധി സിറ്റുവേഷൻസ് ജീവിതത്തിൽ വന്നിട്ടും ഇന്നേവരെ ഒരു ബിയർ പോലും ഡോൺ ചേട്ടൻ കഴിച്ച് ഞാൻ കണ്ടിട്ടില്ല.

കഴിക്കാത്തവർ പോലും കഴിച്ച് പോകുന്ന സ്ട്രസ്സും ടെൻഷനും ചേട്ടൻ അനുഭവിച്ചിട്ടുണ്ട്. പക്ഷെ ചേട്ടൻ അപ്പോഴും ലഹരി ഉപയോ​ഗിച്ചിട്ടില്ല. എല്ലാ കാര്യത്തിലും സെൽഫ് കൺട്രോളുണ്ട്. മറ്റൊരാളെ വേദനിപ്പിക്കാതെയെ സംസാരിക്കൂ. ജെനുവിനാണ്. ഒരാളോട് സ്നേഹം തോന്നിയാൽ അയാൾക്ക് വേണ്ടതെല്ലാം ചെയ്യും. പലപ്പോഴും ചേട്ടന് അതൊന്നും തിരിച്ച് കിട്ടാറില്ല.

ഞാൻ അഭിനയിച്ചിരുന്ന കാലത്ത് ഡ്രസ്സടക്കം എല്ലാം സെലക്ട് ചെയ്ത് തന്നത് ചേട്ടനായിരുന്നു. റിയാലിറ്റി ഷോയിൽ പങ്കെടുത്ത സമയത്ത് പാട്ടും സെറ്റ് പ്രോപ്പർട്ടിയുമെല്ലാം ചേട്ടന്റെ നിർദേശത്തിന് അനുസരിച്ചായിരുന്നു ചെയ്തിരുന്നത്. ഭയങ്കര പ്രൊട്ടക്ടീവായ ബ്രദറായിരുന്നു. അതിലുപരി ഞങ്ങൾ സുഹൃത്തുക്കളെപോലെയായിരുന്നു.

ഡിവൈൻ വന്നശേഷം ചേട്ടൻ ഒന്ന് ഉഷാറായതായി തോന്നി. ഒരു സമയത്ത് മറ്റുള്ളവരോട് സംസാരിക്കാൻ പോലും ചേട്ടൻ വരില്ലായിരുന്നു. പണ്ട് ഇമോഷണലുമായിരുന്നു. ഇപ്പോൾ അതൊക്കെ മാറിയെന്നുമാണ് ഡിംപിൾ പറഞ്ഞത്. ഇരുവരുടേയും വീഡിയോ കണ്ട് ഏറ്റവും കൂടുതൽ പ്രേക്ഷകർ കുറിച്ചത്. ഡോൺ ഇത്രയും പാവമാണോ എന്നാണ്. ഇരുവരുടേയും സഹോദര സ്നേഹത്തെ പ്രശംസിച്ചും കമന്റുകളുണ്ട്.

More from Filmibeat

Read more about: dimple rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X