ഒരു ക്ലിക്കിന് വേണ്ടി മനസ് വേദനിപ്പിക്കുന്ന കണ്ടന്റുകള്‍ നല്‍കരുത്, താരങ്ങൾക്കും മനസും വികാരങ്ങളുമുണ്ട്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഡിംപൾ റോസ്. മലയാളത്തിലെ ഒട്ടുമിക്ക ചാനലിലും നടി വർക്ക് ചെയ്തിട്ടുണ്ട്. മികച്ച സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചത്. വിവാഹത്തിന് ശേഷം അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുത്തിരിക്കുകയാണ് ഡിംപിൾ. സീരിയലിൽ നിന്ന് ചെറിയ അവധി എടുത്തെങ്കിലും സോഷ്യൽ മീഡിയയിൽ സജീവമാണ് . സ്വന്തമായി ഒരു യുട്യൂബ് ചാനലുണ്ട്. അതിലൂടെ തന്റേയും കുടുംബത്തിന്‌റേയും വിശേഷങ്ങളും സന്തോഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. കുഞ്ഞിന്റെ ജനനത്തെ കുറിച്ചും അത് കഴിഞ്ഞ് നേരിടേണ്ടി വന്ന പ്രശ്നങ്ങളെ കുറിച്ചുമൊക്കെ താരം തന്റെ യുട്യൂബ് ചാനലിലൂടെയാണ് പങ്കുവെച്ചത്.

കുഞ്ഞ് ജനിക്കുന്നതിന് മുമ്പാണ് ഡിംപിൾ യുട്യൂബ് ചാനൽ തുടങ്ങുന്നത്. നല്ല കണ്ടന്റുമായിട്ടാണ് താരം ഓരോ തവണ എത്താറുളളത്. ഗഭിണിയായതിനെ തുടർന്ന് താരം സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. ആരോടും ഒന്നും പറയാതെയായിരുന്നു ഡിംപിൾ ഇടവേള എടുത്തത്. കുഞ്ഞ് ജനിച്ചതിന് ശേഷം വീണ്ടും സജീവമാവുകയായിരുന്നു. തിരിച്ച് വരവിൽ പോസിറ്റീവ് കമന്റിനോടൊപ്പം നെഗറ്റീവ് കമന്റുകളും നടിയ്ക്ക് കേൾക്കേണ്ടി വന്നിരുന്നു. ഇപ്പോഴിത നെഗറ്റീവ് കമന്റിനെ കുറിച്ചും അവയെ നേരിടുന്നതിനെക്കുറിച്ചും മനസ് തുറക്കുകയാണ് ഡിംപിൾ. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

 ആരും  ചിന്തിക്കാറില്ല

സെലിബ്രിറ്റികള്‍ക്കും മനസും വികാരങ്ങളുമുണ്ട്. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ അത് തങ്ങളെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് പലരും ചിന്തിക്കാറില്ലെന്നാണ് ഡിംപിൾ പറയുന്നത്. നടിയുടെ വാക്കുകൾ ഇങ്ങനെ...'' സെലിബ്രിറ്റികള്‍ക്കും മനസും വികാരങ്ങളുമുണ്ട്. വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുമ്പോള്‍ അത് തങ്ങളെ എങ്ങനെയാണ് ബാധിക്കുന്നതെന്ന് പലരും ചിന്തിക്കാറില്ല. അപ്‌സരയുടെ കാര്യത്തിലായാലും തന്റെ അനുഭവങ്ങളായാലും വേദന തോന്നിയ കാര്യങ്ങളാണ് നെഗറ്റീവ് കമന്റുകളും വ്യാജ പ്രചാരണവും. ജീവിതത്തിലെ ദുരനുഭവങ്ങളും മോശം കാര്യങ്ങളുമെല്ലാം മറക്കാനാഗ്രഹിക്കുന്നവരാണ് എല്ലാവരും. താരങ്ങളും അങ്ങനെ തന്നെയാണ്. ഒരു ക്ലിക്കിന് വേണ്ടി മറ്റുള്ളവരുടെ മനസ് വേദനിപ്പിക്കുന്ന കണ്ടന്റുകള്‍ നല്‍കരുതെന്നാണ് തനിക്ക് പറയാനുള്ളതെന്നും ഡിംപിള്‍ വ്യക്തമാക്കിയിരുന്നു.

സ്വകാര്യ ജീവിതം

കഥാപാത്രങ്ങള്‍ക്കപ്പുറത്ത് സെലിബ്രിറ്റികള്‍ക്കും സ്വകാര്യ ജീവിതമുണ്ട്. വ്യക്തി ജീവിതത്തിലെ എല്ലാ കാര്യങ്ങളും പുറംലോകത്തോട് പങ്കുവെക്കണമെന്നില്ല. രണ്ടാം വിവാഹം പോലെയുള്ള കാര്യങ്ങള്‍ തികച്ചും വ്യക്തിപരമാണ്. താരങ്ങളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വളച്ചൊടിച്ച് പ്രചരിക്കുമ്പോള്‍ അത് എങ്ങനെയായിരിക്കും അവരെ ബാധിക്കുന്നതെന്ന് ആരും ചിന്തിക്കാറില്ല.

 ജീവിതത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ല

വിവാഹത്തെക്കുറിച്ചുള്ള തിരഞ്ഞെടുപ്പ് തികച്ചും വ്യക്തിപരമാണ്. ആരെ വിവാഹം ചെയ്യണമെന്നുള്ളത് അവരവരുടെ തീരുമാനമാണ്. വയസും രൂപവുമൊക്കെ വ്യക്തിപരമായ തീരുമാനങ്ങളിലുള്‍പ്പെടുന്നതാണ്. അതേക്കുറിച്ച് മറ്റൊരാള്‍ അഭിപ്രായം പറയുന്നത് ശരിയല്ല. വൈറലായ വാര്‍ത്തയ്ക്ക് പിന്നിലെ യാഥാര്‍ത്ഥ്യം പലപ്പോഴും ആളുകള്‍ തിരിച്ചറിയാറില്ല. കാര്യങ്ങളെക്കുറിച്ച് വ്യക്തമായി അറിയില്ലെങ്കില്‍ പ്രതികരിക്കാതിരിക്കണം, അതേക്കുറിച്ചെങ്കിലും ആളുകള്‍ക്ക് ചിന്തിച്ചൂടേയന്നും ഡിംപിള്‍ ചോദിക്കുന്നു.

Recommended Video

ഹണിമൂൺ പ്ലാൻ വെളിപ്പെടുത്തി | Apsara and Alby Exclusive Interview | Part 2 | Filmibeat Malayalam
സൈബർ ആക്രമണം

വ്യക്തിപരമായി നിരവധി തവണ താന്‍ സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയായിട്ടുണ്ടെന്നും ഡിംപിള്‍ തുറന്നുപറഞ്ഞിരുന്നു. തമാശയെന്ന പേരിലുള്ള പല പ്രയോഗങ്ങളും അതാത് വ്യക്തികളെ എങ്ങനെ ബാധിക്കുന്നുവെന്ന് ആരും ചിന്തിക്കുന്നില്ല. പ്രതികരിക്കുന്നതിന് മുന്‍പ് അതിന്റെ യാഥാര്‍ത്ഥ്യം അറിയാനെങ്കിലും ശ്രമിക്കുന്നത് വളരെ നല്ല കാര്യമാണെന്നും ഡിംപിള്‍ പറയുന്നു. യൂട്യൂബ് ചാനലിലൂടെയായി വിശേഷങ്ങള്‍ പങ്കിടുന്ന ഡിംപിളിനെ രൂക്ഷമായി വിമര്‍ശിച്ച് ചിലരെത്താറുണ്ട്. ശക്തമായ ഭാഷയില്‍ താരം അവര്‍ക്ക് മറുപടി നല്‍കാറുമുണ്ട്.

Read more about: dimple rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X