കഷ്ടപ്പെട്ട് സമ്പാദിച്ചതെല്ലാം ഇൻവെസ്റ്റ് ചെയ്തു, ഉറക്കം പോയി; മരണം അറിഞ്ഞപ്പോൾ ഉണ്ടായ പേടിയെ കുറിച്ച് ഡിംപിൾ!
കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സിജെ റോയ് ബെംഗളൂരുവിൽ ആത്മഹത്യ ചെയ്തത്. റോയിയുടെ സ്ഥാപനങ്ങളിൽ ഐടി റെയ്ഡ് നടക്കുന്നതിന് ഇടയിലായിരുന്നു മരണം. അറിയപ്പെടുന്ന ബിസിനസ് ടൈക്കൂൺ ആയ വ്യക്തിയുടെ ആത്മഹത്യ എല്ലാവർക്കും ഒരു അമ്പരപ്പാണ് സമ്മാനിച്ചത്. റോയിയുടെ മരണവുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.
അതേസമയം കുടുംബം ആവശ്യപ്പെട്ടത് അനുസരിച്ചുള്ള അന്വേഷണവും പുരോഗമിക്കുന്നു. സിജെ റോയിയുമായി ഉണ്ടായിരുന്ന അടുപ്പത്തെ കുറിച്ചും മരണ വാർത്ത അറിഞ്ഞപ്പോൾ വന്ന ചിന്തകളും പങ്കുവെക്കുകയാണിപ്പോൾ നടി ഡിംപിൾ റോസ്. എനിക്ക് റിയാക്ട് ചെയ്യണമെന്ന് തോന്നിയ ഒന്ന്, രണ്ട് വിഷയങ്ങളെ കുറിച്ച് സംസാരിക്കാനാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്.

ഒന്ന് സിജെ റോയ് സാറിന്റെ പെട്ടന്നുള്ള മരണമാണ്. റോയ് സാറിന്റെ കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഫാമിലി മെമ്പറാണ് ഞാനും. എന്റെ കരിയറിൽ ഹൈപ്പ് തന്ന കാസിനോവ സിനിമയുടെ നിർമാതാവ് അദ്ദേഹമായിരുന്നു. ആ സിനിമ വഴി റോയ് സാറിനെ എനിക്ക് പേഴ്സണലി പരിചയമുണ്ട്. അദ്ദേഹത്തെ നേരിട്ട് കണ്ട് സംസാരിക്കുകയും വീട്ടിൽ പോയി കാണുകയും എല്ലാം ചെയ്തിട്ടുണ്ട്. ഡൗൺ ടു എർത്തായിട്ടുള്ള ആളുകളാണ്.
അതുപോലെ ഞാൻ അടുത്തിടെ എടുത്ത ഫ്ലാറ്റും കോൺഫിഡന്റിന്റെയാണ്. അതുകൊണ്ട് തന്നെ എന്റെ ആരോവാണ് റോയ് സാർ എന്ന ഫീലിങ്സ് എനിക്ക് ഉണ്ടായിരുന്നു. മരണവാർത്ത കേട്ടപ്പോൾ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല. എന്റെ വീട്ടിൽ ആരോ മരിച്ച് പോയത് പോലൊരു ഫീലിങ് ആയിരുന്നു. പിന്നെ മറ്റൊന്ന് കഷ്ടപ്പെട്ട് സമ്പാദിച്ച പണം കോൺഫിഡന്റിന്റെ പ്രോപ്പർട്ടിയിൽ ഇൻവസ്റ്റ് ചെയ്തിട്ടുമുണ്ട്.
അതിന്റെ ഭാവി എന്താകുമെന്ന ഭയം ഉണ്ടായിരുന്നു. ഒരു രൂപ കൺഫ്യൂഷനിൽ കിടന്നാൽ പോലും എല്ലാവർക്കും ബുദ്ധിമുട്ടുണ്ടാകും. ആ ഒരു ബുദ്ധിമുട്ട് എനിക്കും ഉണ്ടായിരുന്നു. അതുപോലെ അപകട മരണമായിരുന്നുവെങ്കിൽ പോലും ഇത്ര വിഷമം തോന്നുകയില്ലായിരുന്നു. ആത്മഹത്യയായിരുന്നുവെന്നതും വേദനിപ്പിച്ചു.
എല്ലാം ഉണ്ടായിരുന്ന ഒരു മനുഷ്യൻ എന്തുകൊണ്ടാണ് ആത്മഹത്യ ചെയ്തത് എന്ന തോന്നലും എന്റെ ഉള്ളിലുണ്ടായിരുന്നു. മൂന്ന്, നാല് ദിവസം എനിക്ക് ഉറക്കമുണ്ടായിരുന്നില്ല. റോയ് സാറുമായി സംസാരിച്ച മെമ്മറീസുണ്ട്, ഞങ്ങളുടെ സ്വപ്ന ഭവനത്തിന്റെ കാര്യം കോൺഫിഡന്റ് ഗ്രൂപ്പ് വഴിയാണ് പുരോഗമിക്കുന്നത്... ഇതെല്ലാം കൂടി മനസിൽ കിടന്നാണ് എന്റെ ഉറക്കം പോയത്. എങ്ങനെ അത് എക്സ്പ്രസ് ചെയ്യണമെന്നും അറിയില്ലായിരുന്നു.

പിന്നാലെ അദ്ദേഹത്തെ കുറിച്ച് ഒരുപാട് കഥകളും പുറത്ത് വന്നു. കേൾക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങൾ അദ്ദേഹത്തെ കുറിച്ച് പ്രചരിച്ചപ്പോഴും വിഷമം തോന്നി. പിന്നെ അദ്ദേഹം മരിച്ച അന്ന് മുതൽ കോൺഫിഡന്റിന്റെ ഭാഗത്ത് നിന്നും എല്ലാ കാര്യങ്ങളും അപ്ഡേറ്റ് ചെയ്യുന്നുണ്ട്. മരണ വാർത്ത കേട്ടപ്പോൾ ആദ്യം മനസിൽ വന്നത് ഒരു കൺഫ്യൂഷനായിരുന്നു എന്നത് ശരിയാണ്. മുന്നോട്ടുള്ള കാര്യങ്ങളെ ആലോചിച്ചായിരുന്നു ആ പേടി.
മീഡിയയിൽ വന്ന വാർത്തകളും പേടിപ്പിക്കുന്ന തരത്തിലായിരുന്നു. നല്ല പേടിയും വിഷമവും അതുകൊണ്ട് ഉണ്ടായിരുന്നു. വീഡിയോ എടുക്കാനും ഇതെല്ലാം പറയാനും പാകത്തിന് ഞാൻ ഓക്കെയായത് ഇന്നാണ്. കാരണം ഒഫീഷ്യൽസുമായി ഞാൻ സംസാരിച്ചു, മെയിൽ കൃത്യമായി വരുന്നുണ്ട്, സൈറ്റിൽ പോയിരുന്നു. വർക്ക് കൃത്യമായി നടക്കുന്നുണ്ട്.
ഒരുപാട് പ്രൊപ്പഗാൻണ്ടാസ് കോൺഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നുണ്ട്. പക്ഷെ അതൊന്നും അവർ ഒഫീഷ്യലി പറഞ്ഞത് അല്ല എന്നും ഡിംപിൾ പറയുന്നു. മോഹൻലാൽ നായകനായ കാസിനോവയിൽ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രം തന്നെയായിരുന്നു ഡിംപിളിന്റേത്.


Click it and Unblock the Notifications











