കുട്ടികളുടെ മുഖം പോലും കണ്ടില്ല, പൊതിഞ്ഞ് എടുത്തുകൊണ്ട് ഓടുന്നത് മാത്രമാണ് കണ്ടത്, ഡിംപിൾ പറയുന്നു

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ഡിംപിൾ റോസ്. ബാലതാരമായിട്ടാണ് നടി വെളളിത്തിരയിൽ എത്തിയത്. പിന്നീട് സിനിമയിലും സീരിയലിലും സജീവമായിരുന്നു. വിവാഹശേഷം അഭിനയത്തിൽ നിന്ന് മാറി നിൽക്കുകയാണ് താരം. അഭിനയത്തിൽ നിന്ന് മാറി നിൽക്കുന്നുവെങ്കിലും പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് നടിക്കുള്ളത്. സ്വന്തമായി യുട്യൂബ് ചാനലും നടിക്കുണ്ട്. ഇതിലൂടെ തന്റേയും കുടുംബത്തിന്റേയും വിശേഷങ്ങൾ പങ്കുവെയ്ക്കാറുണ്ട്. ഇതെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്.

ദിവസങ്ങൾക്ക് മുൻപ് അമ്മയായതിനെ കുറിച്ചുള്ള വിശേഷം പങ്കുവെച്ച് നടി രംഗത്ത് എത്തിയിരുന്നു. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് നടി യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ടത് . അത്ര സുഖകരമായിരുന്നില്ല പ്രസവമെന്നും കുഞ്ഞിനെ കണ്ടതിനെ കുറിച്ചുമൊക്കെ നടി വെളിപ്പെടുത്തിയത്. ഇപ്പോഴിത തന്റെ പ്രഗ്നൻസിയെ കുറിച്ചുള്ള കൂടുതൽ കാര്യം വെളിപ്പെടുത്തുകയാണ് താരം. യുട്യൂബ് ചാനലിലൂടെയാണ് നടി വെളിപ്പെടുത്തിയത്. ഇരട്ടക്കുട്ടികളാണ് ഡിംപളിന്.

ഗർഭിണിയാണെന്ന്  അറിയുന്നത്

ക്രിസ്തുമസ് കഴിഞ്ഞ സമയത്തായിരുന്നു അമ്മയാവാൻ പോകുന്നു എന്നുള്ള വിവരം അറിഞ്ഞത്. ഒരു ഷൂട്ടിന് വേണ്ടി വീട്ടിൽ എത്തിയതായിരുന്നു. വന്നതാണു ഞാൻ. ക്രിസ്തുമസ് ആഘോഷം ഒക്കെ കഴിഞ്ഞു ആ സമയത്താണ്. പ്രെഗ്നന്റ് ആണെന്ന് അറിഞ്ഞത്. എന്നാൽ നേരത്തെ സംശയം തോന്നിയിരുന്നു. ചെറിയ അസ്വസ്ഥകൾ തോന്നിയതിനെ തുടർന്നാണ് ഡോക്ടറെ കാണാൻ പോയത്. അങ്ങനെയാണ് ഗർഭിണിയാണെന്ന് അറിയുന്നത് .ഇരട്ടക്കുട്ടികൾ ആണ്.

ഇരട്ട കുട്ടികൾ

ഇരട്ട കുട്ടികൾ ആണെന്ന് കേട്ടിട്ട് സന്തോഷം കൊണ്ട് ഞാൻ കരഞ്ഞുപോയി. ഒരാളുടെ ഹാർട്ട് ബീറ്റ് കേൾക്കാൻ പോയ ഞാൻ രണ്ടാളുടെ ഹാർട്ട് ബീറ്റ് ആണ് കേട്ട് വീട്ടിലേക്ക് മടങ്ങിയത്. ഒരുപാട് എക്സൈറ്റഡ് ആയിരുന്നു ഞങ്ങൾ. ഒരുപാട് കെയർ ചെയ്യണം എന്ന് ഡോക്ടർ പറഞ്ഞിരുന്നു. നമ്മൾ പ്രതീക്ഷിക്കാതെ ഇരുന്ന സമയത്താണ് ഇരട്ടി സന്തോഷം വന്നെത്തിയത്. സ്റ്റിച്ചു ഇട്ടു കഴിഞ്ഞാൽ വിശ്രമത്തിന്റെ ആവശ്യം ഇല്ലെന്ന് ചിലർ പറഞ്ഞിരുന്നു.വലിയ കെയറിന്റെ ആവശ്യം ഒന്നും ഇല്ലെന്നു പലരും പറഞ്ഞു. ആളുകൾ പറയുന്നത് ആയിരുന്നു എന്റെ മനസ്സിലേക്ക് ഞാൻ എടുത്തിരുന്നത്.കാര്യങ്ങൾ അറിയാൻ വേണ്ടി ഗൂഗിൾ ചെയ്യുകയും അതിൽ നിന്നുള്ള നെഗറ്റീവ് കാര്യങ്ങൾ ആണ് തലയിലേക്ക് എടുക്കുകയും ചെയ്തിരുന്നത്. അത് ഏറ്റവും മോശം കാര്യങ്ങൾ ആണ് എന്ന് ഇപ്പോൾ എനിക്ക് മനസിലായി.

 ആരോഗ്യ പ്രശ്നങ്ങൾ

സമയം പോയി കൊണ്ടിരിക്കും തോറും എല്ലാത്തിനോടും പേടി ആയിരുന്നു. എങ്കിലും ആഘോഷങ്ങളുടെ ഒരു സമയം കൂടി ആയിരുന്നു. ഫോട്ടോഷൂട്ടിനു വേണ്ടി പലരും അപ്രോച്ച് ചെയ്തിരുന്നു. കുഞ്ഞുങ്ങൾക്ക് വേണ്ടി പലതും വാങ്ങാൻ വേണ്ടി പലതും പ്ലാൻ ചെയ്തു. ഗിഫ്റ്റുകൾ കൊണ്ട് റൂം നിറഞ്ഞു. ഒന്നും പൊട്ടിച്ചില്ല, എല്ലാം വീഡിയോ ചെയ്യാൻ വേണ്ടി മാറ്റി വച്ചു. അതിന് ഇടയിൽ ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി. അതൊന്നും ഞാൻ ആരോടും പറഞ്ഞിരുന്നില്ല.

ബ്ലീഡിങ്ങ്

അഞ്ചര മാസത്തിൽ ചെറിയ ഒരു ബ്ലീഡിങ് പോലെ കണ്ടു. ഡിവൈനോട് പറയുകയും ചെയ്തു. നോക്കാം എന്ന് പറഞ്ഞിട്ട് ഫുഡ് കഴിക്കാൻ നോക്കി എങ്കിലും ഒന്നും കഴിക്കാൻ ആയില്ല. പക്ഷേ മമ്മിക്ക് കാര്യം മനസിലായി. അങ്ങനെ ഡോക്ടറെ വിളിച്ചു. ഹോസ്പിറ്റലിൽ പോയി ഒരു ഇന്ജെക്ഷൻ എടുത്തു വരാൻ ഡോക്ടർ പറയുകയും ചെയ്തു. ഭർത്താവ് കാറിൽ ഇരിക്കുകയായിരുന്നു ആശുപത്രിയിലേയ്ക്ക് ഒറ്റയ്ക്കാണ് പോയത്. തന്നെ കണ്ടയുടനെ ഏതുസമയത്തും ഡെലിവറി നടക്കുമെന്ന് ഡോക്ടർ പറഞ്ഞു. പിന്നീട് നടക്കുന്നത് എന്താണ് എന്ന് പോലും അറിയാൻ പറ്റാത്ത ഒരു അവസ്ഥ. കുട്ടി ഒരാൾ താഴേക്ക് വന്നു തുടങ്ങി എന്ന് ഡോക്ടർ പറഞ്ഞു. ഒന്നുകിൽ പ്രസിവിക്കാം അല്ലെങ്കിൽ മെംബ്രേയ്‌ൻ അകത്തേക്ക് കയറ്റണം എന്നും പറഞ്ഞു. കൗൺസിലിംഗിന് ശേഷം ഓപ്പറേഷൻ തിയേറ്ററിലേക്ക് കൊണ്ടുപോയി. എന്താകും എന്ന് ഒന്നും അറിയുമായിരുന്നില്ല. അങ്ങനെ സ്റ്റിച്ച് ഇട്ടു. ഒരു രണ്ട് ആഴ്ച അങ്ങനെ ഒരു കിടപ്പ് കിടന്നു. ഡെലിവറി കഴിയുന്നത് വരെ ഇങ്ങനെ കിടക്കണം എന്നും ഡോക്ടർ പറഞ്ഞിരുന്നു. കിടന്ന കിടപ്പിൽ എല്ലാം ചെയ്യണം എന്ന് പറയില്ലേ ആ അവസ്ഥയിൽ ആയിരുന്നു, നടി പറയുന്നു,

Recommended Video

ഡാൻസുകാരിയെ പാട്ടുപാടിക്കുന്ന മമ്മൂക്ക..മലയാളത്തിന്റെ സ്വന്തം നടി മതിമറന്ന് പാടി
കുഞ്ഞുങ്ങൾ

ജൂൺ പന്ത്രണ്ടോടോടുകൂടി ഒരു വേദന വന്നു. ആദ്യം പോട്ടെ എന്ന്കരുതി. എന്നാൽ പിന്നീട് വല്ലാതെ ആയി. അങ്ങനെ ലേബർ റൂമിലേക്ക് ഷിഫ്റ്റ് ചെയ്തു. ആ ദിവസം മുതൽ മൂന്നു ദിവസം വേദന സഹിച്ചു അവിടെ കിടന്നു. വേദന തടയാൻ നോക്കിയിട്ടും അത് നിർത്താൻ ആകുമായിരുന്നില്ല. കുട്ടികളെ പുറത്തെടുക്കണം എന്ന് ഡോക്ടർമാർ പറയുന്നു. അങ്ങനെ സ്റ്റിച്ചു കട്ട് ചെയ്തു കുട്ടികളെ പുറത്തെടുത്തു. ഞാൻ എന്റെ കുട്ടികളുടെ മുഖം പോലും കണ്ടിട്ടില്ല. അവരെ പൊതിഞ്ഞു എടുത്തുകൊണ്ട് ഓടുന്നത് വരെ മാത്രമാണ് ഞാൻ കാണുന്നത് അതായിരുന്നു അവസ്ഥ. ജൂൺ പതിനാലിനാണ് രണ്ട് ആൺകുട്ടികൾക്ക് ജന്മം നൽകിയത്- ഡിംപിൾ പറഞ്ഞു നിർത്തി.

Read more about: dimple rose
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X